Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത് സുഹൃത്തിന്റെ കാറിൽ; ചോറ്റാനിക്കര സ്വദേശി വീട്ടിൽ നിന്നിറങ്ങിയത് ഓഫീസിലേക്കെന്ന് പറഞ്ഞെന്ന് ബന്ധുക്കൾ; മരിച്ച ദീപു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ്; മരണത്തിൽ അടിമുടി ദുരൂഹത

ഷാർജയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത് സുഹൃത്തിന്റെ കാറിൽ; ചോറ്റാനിക്കര സ്വദേശി വീട്ടിൽ നിന്നിറങ്ങിയത് ഓഫീസിലേക്കെന്ന് പറഞ്ഞെന്ന് ബന്ധുക്കൾ; മരിച്ച ദീപു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ്; മരണത്തിൽ അടിമുടി ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

ഷാർജ; രണ്ടുദിവസം മുൻപ് ഷാർജയിൽ നിന്ന് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളിൽ ദീപു സോമൻ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. റിങ്കുവാണു ഭാര്യ. മക്കൾ: ഇവാൻ, എൽവിന, സഹോദരൻ: ഫെബു സോമൻ.

രണ്ടുദിവസം മുമ്പ് ഓഫീസിൽ പോകാൻ വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് ദീപുവിനെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കാർ കിടക്കുന്നത് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP