Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സഹായം അഭ്യർത്ഥിച്ച അപരിചിതന് പണം അയക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ കൈമാറി; പാക്കിസ്ഥാനിയെ സഹായിച്ച് വെട്ടിലായ മലയാളി യുവാവിന് ജയിലിൽ കഴിയേണ്ടി വന്നത് അഞ്ചു മാസം

സഹായം അഭ്യർത്ഥിച്ച അപരിചിതന് പണം അയക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ കൈമാറി; പാക്കിസ്ഥാനിയെ സഹായിച്ച് വെട്ടിലായ മലയാളി യുവാവിന് ജയിലിൽ കഴിയേണ്ടി വന്നത് അഞ്ചു മാസം

സ്വന്തം ലേഖകൻ

ലോകത്തിന്റെ ഏത് കോണിനൽ ചെന്നാലും മറ്റുള്ളവരെ സഹായിക്കാൻ പൊതുവേ മനസ്സു കാണിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഇതിന്റെ പേരിൽ പലരും പുലിവാലു പിടിച്ചിട്ടുമുണ്ടാകും. എന്നാൽ പാക്കിസ്ഥാനിയെ സഹായിച്ച് അഞ്ച് മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന കഥ പറയുകയാണ് മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വേദേശിയായ സക്കീർ ഹുസൈൻ എന്ന യുവാവ്. സ്വന്തം അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്ത് അപരിചിതനെ സഹായിച്ചു എന്നതാണ് സക്കീർ ഹുസൈൻ ചെയ്ത കുറ്റം.

റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സക്കീർ ഹുസൈൻ. സ്വന്തം ആവശ്യത്തിനായി പണം പിൻവലിക്കാൻ എടിഎമ്മിൽ ചെന്നപ്പോഴാണ് ഒരു പാക്കിസ്ഥാനി സഹായം അഭ്യർത്ഥിക്കുന്നത്. ഇഖാമ പുതുക്കാൻ പണം വേണം. സ്വന്തം അക്കൗണ്ട് ഇല്ലാത്തതിനാൽ സഹോദരൻ അയക്കുന്ന പണം സക്കീറിന്റെ അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്ത് എടുത്തു നൽകാൻ സഹായിക്കണമെന്നായിരുന്നു പാക്കിസ്ഥാനിയുടെ ആവശ്യം. ഇയാളുടെ സംസാരത്തിൽ ദയ തോന്നിയ ഹുസൈൻ അക്കൗണ്ട് നമ്പർകൈമാറുകയും ചെയ്തു. ഉടനെ 4500 റിയാൽ ക്രഡിറ്റായി അപ്പോൾ തന്നെ പണം പിൻവലിച്ച് പാക്കിസ്ഥാനിക്ക് നൽകുകയും ചെയ്തു.

ഇതോടെയാണ് സക്കീർ ഹുസൈന്റെ ജീവിതം മാറി മറിഞ്ഞത്. അറിയാതെയാണെങ്കിലും സക്കീർ ഹുസൈൻ സഹായിച്ചത് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളെ ആയിരുന്നു. ഇതോടെ പൊലീസും പിടികൂടി. ബഹയിൽ നിന്ന് എഴുപത് കിലോമീറ്റർ ദൂരെയുള്ള റിജാൽ അൽമ എന്ന ഗ്രാമപ്രദേശത്തെ സൗദി പൗരന്റെ 91,000 റിയാൽ (ഏകദേശം 17.5 ലക്ഷം ഇന്ത്യൻ രൂപ) ബാങ്കിൽ നിന്നു ഹാക്ക് ചെയ്യപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ അതു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും പൊലീസിനു മനസ്സിലായി. സക്കീർ ഹുസൈന്റെ അക്കൗണ്ടിലേക്കും 4500 റിയൽ വന്നതായി പൊലീസ് കണ്ടെത്തിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതോടെ ന്റെ നിരപരാധിത്വം തെളിയിക്കാനാകാതെ അഞ്ചു മാസത്തോളം സക്കീറിന് ജയിലിൽ കിടക്കേണ്ടി വന്നു. തുടർന്നു നാട്ടിലുള്ള സക്കീറിന്റെ കുടുംബം മക്കയിലെ ഗഫ്ഫാർ വഴി അബഹയിലെ സോഷ്യൽ ഫോറത്തിന്റെ സഹായം തേടി. സിസിഡബ്ല്യൂഎ അംഗവും അസീർ സോഷ്യൽ ഫോറം വെൽഫയർ കൺവീനറുമായ സൈദ് മൗലവി അരീക്കോട് സക്കീറിനെ റിജാൽ ആൽമ ജയിലിൽ പോയി കാണുകയും കേസ് പഠിച്ച് സക്കറിന് വേണ്ടി മൂന്നു തവണ കോടതിയിൽ ഹാജരാകുകയും ചെയ്തു. അങ്ങനെ സക്കീറിന്റെ നിരപരാധിത്വം ജഡ്ജിയെ ബോധ്യപ്പെടുത്താനുമായി. തുടർന്ന് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ ചില നിബന്ധനകളോടെ കോടതി സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കി ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവായി.

എന്നാൽ പബ്ലിക്ക് പ്രോസിക്യൂഷന് അപ്പീൽ നൽകാനായി അനുവദിച്ച സമയം കഴിയുന്നതിനും അപ്പീൽ കോടതിയിൽ നിന്ന് വിധി അംഗീകാരമായി വരുന്നതിനും മുമ്പ് സ്‌പോൺസർ സക്കീറിനെ ഹുറൂബാക്കിയത് മറ്റൊരു വിനയായി. അതു കാരണം പുറത്തിറങ്ങാൻ ചില തടസ്സങ്ങൾ നേരിട്ടെങ്കിലും കഴിഞ്ഞ ദിവസം സക്കീർ മോചിതനായി. എന്നാൽ ഇതേ കേസിൽഡ നിരവധി ഇന്ത്യക്കാരും കുടുങ്ങിയതായാണ് റിപ്പോർട്ട്. ഭീമമായ തുക അക്കൗണ്ടിലേക്ക് വരികയും ഇതേ കേസിൽ കണ്ണി ചേർക്കപ്പെടുകയും ചെയ്ത തേജ്പാൽ സിങ് എന്നു പേരുള്ള ഇന്ത്യക്കാരൻ ഉൾപ്പെടെ ഏതാനും ചിലർ കൂടി ജയിലിൽ ഇപ്പോഴുമുണ്ട്. മക്കയിലുള്ള ഒരു സ്വദേശിയുടെ 3000 റിയാലും മഹായിൽ ഭാഗത്തുള്ള മറ്റൊരാളുടെ 10000 റിയാലും ഇതേ സംഘം തട്ടി എടുത്ത കേസും നിലവിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP