Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാങ്ക് കവർച്ച ചെയ്തുകൊള്ളക്കാർ ഇറങ്ങിവരവെ കണ്ണിൽ പെട്ടത് കോട്ടയം പേരൂർ സ്വദേശിയായ ഇടപാടുകാരനെ; തോക്ക് ചൂണ്ടി കാർ തട്ടിയെടുത്ത് കൊള്ളസംഘം പോയത് അജ്ഞാത സ്ഥലത്തേക്ക്; പൊലീസ് പിന്തുടർന്നതിനിടയിൽ അപകടത്തിൽ പെട്ടവരെ പിടികൂടിയെങ്കിലും മലയാളിയെ മാത്രം കണ്ടില്ല; മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയതോടെ എങ്ങും സങ്കടക്കടൽ; അമേരിക്കയിലെ ഫ്‌ളോറിഡയിൽ മലയാളി ദാരുണമായി കൊല്ലപ്പെട്ടത് ഇങ്ങനെ

ബാങ്ക് കവർച്ച ചെയ്തുകൊള്ളക്കാർ ഇറങ്ങിവരവെ കണ്ണിൽ പെട്ടത് കോട്ടയം പേരൂർ സ്വദേശിയായ ഇടപാടുകാരനെ; തോക്ക് ചൂണ്ടി  കാർ തട്ടിയെടുത്ത്  കൊള്ളസംഘം പോയത് അജ്ഞാത സ്ഥലത്തേക്ക്; പൊലീസ് പിന്തുടർന്നതിനിടയിൽ അപകടത്തിൽ പെട്ടവരെ പിടികൂടിയെങ്കിലും മലയാളിയെ മാത്രം കണ്ടില്ല; മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയതോടെ എങ്ങും സങ്കടക്കടൽ; അമേരിക്കയിലെ ഫ്‌ളോറിഡയിൽ മലയാളി ദാരുണമായി കൊല്ലപ്പെട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അമേരിക്കയിൽ മലയാളിയെ ബാങ്ക് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഫ്‌ളോറിഡയിൽ സ്ഥിരതാമസമാക്കിയ കോട്ടയം പേരൂർ സ്വദേശി കൊരട്ടിയിൽ കെ എം മാത്യു (മത്തായി-68) നെ ആണ് കൊള്ളക്കാർ കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച്ച അമേരിക്കൻ സമയം രാവിലെ 10.30നാണ് കൊലപാതകം നടന്നത്. സംഭവത്തിൽ വൻ ബാങ്ക് കവർച്ചക്കേസിൽ 15 വർഷമായി ജയിലിലായിരുന്ന ജയിംസ് ഹാരിസൻ ജൂനിയർ (36)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

15 വർഷത്തെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തു വന്നശേഷം ബാങ്ക് കൊള്ളയടിച്ച് തിരിച്ച് പോകവെ ആണ് ജംയിസ് ഹാരിസൺ ജൂനിയർ മാത്യുവിനെ കൊലപ്പെടുത്തിയത്. അമേരിക്യിലെ ഹിൽസ് ബർഗ് കൗണ്ടിയിലെ സെൻട്രൽ സ്റ്റേറ്റ് ബാങ്കിലാണ് കൊള്ളസംഘം കവർച്ച നടത്തിയത്. സെൻട്രൽ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം കടക്കാൻ ശ്രമിച്ച മോഷ്ടാക്കൾ കാറിൽ തട്ടിക്കൊണ്ടുപോയാണു മാത്യുവിനെ കൊലപ്പെടുത്തിയത്.

സെന്റർ സ്റ്റേറ്റ് ബാങ്കിൽ ഇടപാടിനായി പ്രാദേശിക സമയം 10.30ന് ബാങ്കിൽ എത്തിയതാണു മാത്യു. സ്വന്തം കാറോടിച്ച് ബാങ്കിന്റെ കവാടത്തിലേക്കു പ്രവേശിച്ചപ്പോൾ, ബാങ്ക് കൊള്ളയടിച്ച മോഷണമുതലുമായി തോക്കുധാരികൾ ഓടിയെത്തി. മാത്യുവിനെ ഡ്രൈവിങ് സീറ്റിൽ നിന്ന് അടുത്ത സീറ്റിലേക്കു തള്ളിമാറ്റി കാർ ഓടിച്ചുപോയി.

പിൻസീറ്റിൽ കയറിയ മറ്റൊരു മോഷ്ടാവ് മാത്യുവിനെ തോക്കുചൂണ്ടി ഇരുത്തി. കൊള്ളസംഘം തട്ടിയെടുത്ത കാർ പൊലീസ് പിന്തുടരുമ്പോൾ നിയന്ത്രണംവിട്ടു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു മറിഞ്ഞു. പരുക്കേറ്റ ഒരു മോഷ്ടാവിനെ കാറിൽ നിന്നും രണ്ടാമനെ സമീപത്തു നിന്നും പൊലീസ് പിടികൂടി. കാണാതായ മാത്യുവിനു വേണ്ടി മണിക്കൂറുകളോളം തിരച്ചിൽ നടത്തി.

തുടർന്ന്, വാഷിങ്ടൻ റോഡിൽ കവർച്ച നടന്ന ബാങ്കിനു സമീപം സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ കമ്യൂണിറ്റി സെന്ററിനു പിന്നിൽ നിന്നു വൈകിട്ട് നാലിനു മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ: തെക്കനാട്ട് കുടുംബാംഗം ലില്ലിക്കുട്ടി. മക്കൾ: മെൽവിൻ, മെൽസൺ, മഞ്ജു.

നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ച് ഒരു മണിക്കൂറിനുള്ളിലാണ് മാത്യുവിനെ കൊള്ളക്കാർ കൊലപ്പെടുത്തിയത്. കോട്ടയം പേരൂർ കൊരട്ടിയിൽ തറവാട്ടിലെ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച ഒത്തുചേർന്നിരുന്നു. ഈ നേരത്താണു യുഎസിൽ നിന്നു മാത്യു ബന്ധുക്കൾക്കു വിഡിയോ കോൾ ചെയ്തത്.

രാത്രി 7.30നാണ് (യുഎസ് സമയം രാവിലെ 9.30 ) അദ്ദേഹം വിളിച്ചതെന്നു ബന്ധുക്കളായ കെ.സി.ജോൺ, കെ.സി.മാത്യു, ത്രേസ്യാമ്മ മാത്യു എന്നിവർ പറഞ്ഞു. ഫ്‌ളോറിഡയിൽ ഗ്യാസ് സ്റ്റേഷൻ നടത്തുന്ന കെ.എം.മാത്യു കുടുംബവുമൊത്തു 40 വർഷമായി യുഎസിലാണ്. വർഷത്തിൽ 3 തവണയെങ്കിലും നാട്ടിലെത്താറുണ്ട്. ജനുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്.

സഹോദരന്റെ മകന്റെ വിവാഹത്തിനായി അടുത്ത വർഷം ആദ്യം എത്തുമെന്നു മാത്യു ബന്ധുക്കളോടു പറഞ്ഞിരുന്നു. ബാങ്കിലേക്കു പോകുന്ന കാര്യം പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചതെന്നും ബന്ധുക്കൾ ഓർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP