Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

യുകെയിൽ കോവിഡ് ബാധിച്ചു വീണ്ടും മലയാളി മരണം; മോനിപ്പള്ളി സ്വദേശിയായ നഴ്‌സും മരിച്ചതോടെ കോവിഡ് ബാധിച്ചുള്ള പത്താമത്തെ മരണമായി; വിടവാങ്ങിയത് 62 വയസുകാരിയായ ഓഫ്‌സോർഡിലെ മലയാളി നഴ്‌സ്

യുകെയിൽ കോവിഡ് ബാധിച്ചു വീണ്ടും മലയാളി മരണം; മോനിപ്പള്ളി സ്വദേശിയായ നഴ്‌സും മരിച്ചതോടെ കോവിഡ് ബാധിച്ചുള്ള പത്താമത്തെ മരണമായി; വിടവാങ്ങിയത് 62 വയസുകാരിയായ ഓഫ്‌സോർഡിലെ മലയാളി നഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. മോനിപ്പള്ളി സ്വദേശിയായ ഫിലോമിനയാണ് മരിച്ചത് 62 വയസ് ആയിരുന്നു പ്രായം. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യയാണ് ഫിലോമിന. ഓക്സ്ഫോഡിൽ നഴ്സായിരുന്നു. ഇതോടെ യുകെ മലയാളികൾക്കിടയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന പത്താമത്തെ മലയാളിയായിരിക്കുകയാണ് ഫിലോമിന.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് യുകെ മലയാളികൾക്കിടയിലെ ഒൻപതാമത്തെ മരണം സംഭവിച്ചത്. ലണ്ടനിലെ എൻഎച്ച്എസ് നഴ്‌സും കോട്ടയം വെളിയന്നൂർ സ്വദേശിയുംമായ അനൂജ് കുമാർ ആണ് ഏപ്രിൽ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11.15 ഓടെ ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയിൽ ഇരിക്കെയാണ് മരണവാർത്ത എത്തിയത്.

ഭാര്യ സന്ധ്യയും മകൻ ആകുലും തലേദിവസം അനൂജിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. അനൂജിനെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ബിജു എന്നാണ് വിളിച്ചിരുന്നത്. ദീർഘകാലമായി നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു അനൂജ്. കുടുംബത്തോടൊപ്പം ആയിരുന്നു അനൂജ് ലണ്ടനിൽ താമസിച്ചിരുന്നത്. തൊടുപുഴ, കോലാനി സ്വദേശിനിയായ സന്ധ്യയാണ് ഭാര്യ. ആകുൽ, ഗോകുൽ എന്നിവരാണ് മക്കൾ.

കൊവിഡ് 9 ബാധിച്ച് യുകെയിൽ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. ബർമിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതിനു ശേഷമാണ് ഒരു ദിവസം തന്നെ മൂന്നു മരണങ്ങൾ യുകെ മലയാളികളെ തേടിയെത്തിയത്. റെഡ് ഹിൽ മലയാളി സിന്റോ ജോർജും ലണ്ടനിൽ മകളെ കാണാൻ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂർ ചാവക്കാട് പുതിയകത്തു വീട്ടിൽ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ഡെർബി മലയാളി സിബി മാണിയുടെ മരണമാണ് പിന്നീട് യുകെ മലയാളികൾക്ക് ആഘാതമായി എത്തിയത്. പിന്നാലെ ബർമിങാമിലെ സീനിയർ ജിപി ആയിരുന്ന ഡോ. അമറുദീനും കഴിഞ്ഞ ദിവസം പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടർ ജെ സി ഫിലിപ്പുമാണ് മരണത്തിനു കീഴടങ്ങിയത്. അതേസമയം, നിരവധി മലയാളികൾ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP