Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിശ്വാസ ലക്ഷങ്ങളുടെ ഇടയശ്രേഷ്ഠൻ അറബ് മണ്ണിലെത്തുമ്പോൾ പ്രാർത്ഥനാ ഗീതത്തിന് മലയാളി സ്വരമാധുരിയും; ഫ്രാൻസിസ് മാർപാപ്പ എത്തുന്ന ചടങ്ങിൽ 13 രാജ്യങ്ങളിലെ ഗായകർക്കൊപ്പം പാടുന്നത് ചങ്ങനാശേരി സ്വദേശിനിയായ പത്താം ക്ലാസുകാരിയടക്കം മൂന്ന് മലയാളികൾ; ആത്മീയ പ്രഭയിൽ യുഎഇ

വിശ്വാസ ലക്ഷങ്ങളുടെ ഇടയശ്രേഷ്ഠൻ അറബ് മണ്ണിലെത്തുമ്പോൾ പ്രാർത്ഥനാ ഗീതത്തിന് മലയാളി സ്വരമാധുരിയും; ഫ്രാൻസിസ് മാർപാപ്പ എത്തുന്ന ചടങ്ങിൽ 13 രാജ്യങ്ങളിലെ ഗായകർക്കൊപ്പം പാടുന്നത് ചങ്ങനാശേരി സ്വദേശിനിയായ പത്താം ക്ലാസുകാരിയടക്കം മൂന്ന് മലയാളികൾ; ആത്മീയ പ്രഭയിൽ യുഎഇ

മറുനാടൻ ഡെസ്‌ക്‌

അബുദാബി : ലക്ഷക്കണക്കിന് വിശ്വാസികളുടെ ഇടയ ശ്രേഷ്ഠൻ ഫ്രാൻസിസ് മാർപാപ്പ അറബ് മണ്ണിലെത്തുമ്പോൾ ഗായകസംഘത്തിൽ മൂന്ന് മലയാളികളും ഗാനമാലപിക്കും. ഈ മാസം അഞ്ചിന് സായിദ് സ്പോർട്സ് സിറ്റിയിലാണ് പരിപാടി അരങ്ങേറുന്നത്. വിവിധ രാജ്യക്കാരായ 120 പേരെ 283 പേരിൽ നടത്തി. ശബ്ദ പരിശോധനയിൽ നിന്നുമാണ് തിരഞ്ഞെടുത്തത്. യുഎഇയിൽ നടക്കുന്ന വലിയ ക്രിസ്ത്യൻ ഗാനസന്ധ്യയാകും ഇത്.

ചങ്ങനാശേരി സ്വദേശിയും ദുബായ് സെന്റ് മേരീസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ എലിസബത്ത്,സംഘത്തിൽ, അടൂർ തുവയൂർ സ്വദേശിയും ബിൻ മൻസൂർ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ഐടി മേധാവിയുമായ ലിസ്റ്റൺ ജോയ്‌സ്, തൃശൂർ ഒല്ലൂർ സ്വദേശിയും ദുബായ് എമിറേറ്റ്‌സ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിലെ ഓഡിറ്റ് എക്‌സിക്യൂട്ടീവ് കെവിൻ റാഫേൽ എന്നിർക്കാണ് മാർപാപ്പയുടെ മുമ്പിൽ പ്രാർത്ഥനാ ഗാനം പാടാനുള്ള ഭാഗ്യം ലഭിച്ചത്.

ഇന്ത്യ, ഫിലിപ്പീൻസ്, ലബനൻ, സിറിയ, ജോർദാൻ, അർമേനിയ, ഫ്രാൻസ്, ഇറ്റലി, നൈജീരിയ, യുഎസ്, ഇന്തൊനീഷ്യ, ഹോളണ്ട്, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഗായക സംഘത്തിലുള്ളത്. മാർപാപ്പ മുഖ്യകാർമികനാകുന്ന കുർബാനയിൽ ഇംഗ്ലിഷ്, അറബിക്, ലാറ്റിൻ ഭാഷകളിലുള്ള പാട്ടുകളാണ് പ്രധാനമായും ആലപിക്കുക. മലയാളമടക്കം വിവിധ ഭാഷകളിൽ പ്രാർത്ഥനകളുമുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP