Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളിയായ ബിരുദ വിദ്യാർത്ഥി ഖത്തറിൽ മരിച്ചത് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചതിന് പിന്നാലെ മറ്റൊരു വാഹനവും ഇടിച്ച് കയറി; ബിബിഎ വിദ്യാർത്ഥിയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത് ഖത്തറിൽ

മലയാളിയായ ബിരുദ വിദ്യാർത്ഥി ഖത്തറിൽ മരിച്ചത് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചതിന് പിന്നാലെ മറ്റൊരു വാഹനവും ഇടിച്ച് കയറി; ബിബിഎ വിദ്യാർത്ഥിയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത് ഖത്തറിൽ

മറുനാടൻ ഡെസ്‌ക്‌

പയ്യോളി(കോഴിക്കോട്): മലയാളി വിദ്യാർത്ഥിക്ക് ഖത്തറിൽ ദാരുണാന്ത്യം. തിക്കോടി പെരുമാൾപുരം മണലൊടി പറമ്പിൽ ടി.കെ.ഹാഷിമിന്റെ മകൻ മുഹമ്മദ് യാസീനാണ്‌(22) വ്യാഴാഴ്‌ച്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. 11 മണിയോടെയാണ് സംഭവം. മുഹമ്മദ് യാസീൻ ഓടിച്ചിരുന്ന കാർ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു.

പിന്നാലെ  മറ്റൊരു വാഹനവും യാസീൻ സഞ്ചരിച്ചിരുന്ന കാറിൽ വന്നിടിച്ചു. ബിബിഎ ബിരുദ വിദ്യാർത്ഥിയാണ് യാസീൻ. യാസീനും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസം. മാതാവ്: സറീന. സഹോദരങ്ങൾ: നിസാം, ഹിസാന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP