Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം; രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം ലഭിച്ചത് കാസർഗോഡ് സ്വദേശി ഉമേഷ് കുമാറിന്: മലയാളി ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഉമേഷിന് ഒരു കോടി രൂപ നൽകാൻ വിധിച്ചത് ദുബായ് കോടതി

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം; രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം ലഭിച്ചത് കാസർഗോഡ് സ്വദേശി ഉമേഷ് കുമാറിന്: മലയാളി ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഉമേഷിന് ഒരു കോടി രൂപ നൽകാൻ വിധിച്ചത് ദുബായ് കോടതി

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം. മലയാളിയുടെ കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവിന് കോടതിച്ചെലവടക്കം ഒരു കോടിയിലേറെ രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ദുബായിലെ ആർടിഎ ജീവനക്കാരനായിരുന്ന കാസർകോട് ഉദുമ മീത്തൽ മങ്ങാടൻ കുമാരന്റെ മകൻ ഉമേഷ് കുമാറിനാണു തുക ലഭിച്ചത്.

രണ്ട് വർഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ഉമേഷിന് നഷ്ടപരിഹാരം ലഭിച്ചത്. രാവിലെ ഷാർജ ഇത്തിഹാദ് റോഡിൽ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ടു നടപ്പാതയിലൂടെ പോവുകയായിരുന്ന ഉമേഷിനെയും സുഹൃത്തുക്കളെയും ഇടിക്കുകയായിരുന്നു. 2016 സെപ്റ്റംബർ 25നായിരുന്നു സംഭവം.

അപകടത്തിൽ ഉമേഷിന്റെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യൻ ബാബു അപകടത്തിൽ മരിച്ചു. ഉമേഷിനു ഗുരുതര പരുക്കേറ്റു. ആദ്യം ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീടു നാട്ടിലെ ആശുപ്രത്രിയിലേക്കു മാറ്റി. വാഹനം ഓടിച്ച മലയാളിയെ ഷാർജ ക്രിമിനൽ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടു മാസം തടവിനു ശിക്ഷിച്ചു. മരിച്ചയാളുടെ അനന്തരാവകാശികൾക്കു രണ്ടു ലക്ഷം ദിർഹം നൽകാനും വിധിച്ചു.

അപകടമുണ്ടാക്കിയ ഡ്രൈവറെയും ഇൻഷുറൻസ് കമ്പനിയെയും എതിർകക്ഷികളാക്കി നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉമേഷ് കുമാറിന്റെ ബന്ധു അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് മുഖേന ദുബായ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇൻഷുറൻസ് കമ്പനി ഒരുകോടി രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരമായി നൽകണമെന്നു കോടതി വിധിച്ചു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും ചെലവുകൾ സഹിതം തള്ളി. തുക അഡ്വ. അലി ഇബ്രാഹിം ഉമേഷ് കുമാറിനു കൈമാറി. അഡ്വ. തലത്ത് അൻവർ, സലാം പാപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP