Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറ്റകുറ്റപ്പണിക്കിടെ 26ാം നിലയിൽ നിന്ന് ലിഫ്റ്റ് പതിച്ചത് അഞ്ചാം നിലയിലേക്ക്; ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു; അറ്റുപോയ കൈ അഞ്ചാം നിലയിൽ നിന്ന് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത് ഐസ് പെട്ടിയിലിട്ട്; തുന്നിച്ചേർത്ത കൈ ഫ്‌ളേറ്റിന് ഒരുവർഷത്തിനുള്ളിൽ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിപ്പിക്കാം; മലയാളി യുവാവിന് ദുബായിൽ അത്ഭുതകരമായ രണ്ടാം ജന്മം

അറ്റകുറ്റപ്പണിക്കിടെ 26ാം നിലയിൽ നിന്ന് ലിഫ്റ്റ് പതിച്ചത് അഞ്ചാം നിലയിലേക്ക്; ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു; അറ്റുപോയ കൈ അഞ്ചാം നിലയിൽ നിന്ന് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത് ഐസ് പെട്ടിയിലിട്ട്; തുന്നിച്ചേർത്ത കൈ ഫ്‌ളേറ്റിന് ഒരുവർഷത്തിനുള്ളിൽ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിപ്പിക്കാം; മലയാളി യുവാവിന് ദുബായിൽ അത്ഭുതകരമായ രണ്ടാം ജന്മം

മറുനാടൻ ഡെസ്‌ക്‌

ദുബായ്; ദുബായിൽ എലവേറ്റർ (ലിഫ്റ്റ്) മെക്കാനിക്കായ തൃശൂർ സ്വദേശി ഫ്‌ളേറ്റിൻ ബേബിയുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് അത്ഭുതവും അതിലേറെ വേദനകൾ അടങ്ങുന്നതുമാണ്. അത്തരത്തലുള്ള അപകടമാണ് ഈ യുവാവിനെ ദുബായിൽ കാത്തിരുന്നത്. ജീവിതം നല്ലരീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് ഇടിത്തീയായി അതുവരെ അന്നം തന്നിരുന്ന തൊഴിലിൽ നിന്ന് അപകടം വരുന്നത്.

ബഹുനില കെട്ടിടത്തിന്റെ 26ാം നിലയിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ സാങ്കേതിക തകരാറിനെ തുടർന്ന് ലിഫ്റ്റ് അഞ്ചാം നിലയിലേയ്ക്ക് പതിക്കുകയും ഫ്‌ളേറ്റിന്റെ ഇടതു കൈ അറ്റുപോകുകയും ചെയ്തു. വൻ അപകടത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന ഈ 33കാരൻ ദുബായ് റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരോട് ഉള്ളറിഞ്ഞ് നന്ദി പറയുകയാണ്. മരണത്തിന്റെ പടിവാതിക്കൽ നിന്നാണ് ഫ്‌ളേറ്റ് മടങ്ങിയെത്തിയത്.

ദുബായിലെ ഒരു ഹോട്ടലിൽ സെപ്റ്റംബർ 28നായിരുന്നു അപകടം. 26ാം നിലയിൽ നിന്ന് ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അഞ്ചാം നിലയിലേയ്ക്ക് താൻ പതിക്കുകയായിരുന്നുവെന്ന് ഫ്‌ളേറ്റിൻ ബേബി പറഞ്ഞു. പിന്നീട് എനിക്കൊന്നും ഓർമിയില്ല. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു. കൂടെ ജോലി ചെയ്തിരുന്നവർ സഹായത്തിനായി മുറവിളി കൂട്ടുന്നത് കേട്ടിരുന്നു. സൈറ്റിലുണ്ടായിരുന്ന ഒരു പുരുഷ നഴ്‌സ് ഉടൻ ആംബുലൻസ് വിളിച്ചു ഫ്‌ളേറ്റിനെ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

അറ്റുപോയ കൈ അഞ്ചാം നിലയിൽ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തിൽ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി.

ഈ മാസം 16ന് ആശുപത്രി വിട്ട ഫ്‌ളേറ്റിൻ കഴിഞ്ഞ മൂന്നാഴ്ചയായി ചെറിയ തോതിൽ കൈകൊണ്ട് വ്യായാമവും ചെയ്തുവരുന്നു. ഇനി 10 ദിവസം കൂടി കൈയിൽ പ്ലാസറ്റർ തുടരേണ്ടതുണ്ടെന്ന് ഡോ.ബദാവി പറഞ്ഞു. ചുരുങ്ങിയത് ഒരു വർഷം കഴിഞ്ഞാലേ ഫ്‌ളേറ്റിന് കൈ പൂർവ സ്ഥിതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഭാര്യ റോസാണ് ഫ്‌ളേറ്റിനെ പരിചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP