Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി നൽകിയ ബഹ്റൈനിയെ വഞ്ചിച്ച് മലയാളി പണവുമായി മുങ്ങിയെന്ന് പരാതി; 47,000 ദിനാറുമായി നാട്ടിലേക്ക് കടന്നത് കോഴിക്കോട് മണിയൂർ സ്വദേശി; ബഹ്റൈൻ പൊലീസിൽ പരാതിപ്പെട്ടത് നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖമ്പർ; പ്രതിയെ തേടി നാട്ടിലെത്തിയ തന്നെ ബന്ധു ഭീഷണിപ്പെടുത്തി; നൽകാനുള്ള തുക തവണകളായി തന്നാൽ മതിയെന്നും അയാൾക്കു മാപ്പു നൽകാൻ ഒരുക്കമാണെന്നും യാസർ

ജോലി നൽകിയ ബഹ്റൈനിയെ വഞ്ചിച്ച് മലയാളി പണവുമായി മുങ്ങിയെന്ന് പരാതി; 47,000 ദിനാറുമായി നാട്ടിലേക്ക് കടന്നത് കോഴിക്കോട് മണിയൂർ സ്വദേശി; ബഹ്റൈൻ പൊലീസിൽ പരാതിപ്പെട്ടത് നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖമ്പർ; പ്രതിയെ തേടി നാട്ടിലെത്തിയ തന്നെ ബന്ധു ഭീഷണിപ്പെടുത്തി; നൽകാനുള്ള തുക തവണകളായി തന്നാൽ മതിയെന്നും അയാൾക്കു മാപ്പു നൽകാൻ ഒരുക്കമാണെന്നും യാസർ

മറുനാടൻ ഡെസ്‌ക്‌

മനാമ: ജോലി നൽകിയ വ്യവസായിയായ ബഹ്റൈനിയെ വഞ്ചിച്ച് 47,000 ദിനാറുമായി മലയാളി മുങ്ങിയതായി പരാതി. കോഴിക്കോട് മണിയൂർ സ്വദേശിക്കെതിരേ ബഹ്റൈനിൽ പൊലീസിൽ പരാതി നൽകിയതായി ബഹ്റൈനിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖമ്പർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തനിക്കു നൽകാനുള്ള തുക തവണകളായി തന്നാൽ മതിയെന്നും ഇനിയും അയാൾക്കു മാപ്പു നൽകാൻ പോലും തയ്യാറാണെന്നും യാസർ പറയുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ പർച്ചേസ് മാനേജരായി ജോലി ചെയ്തിരുന്ന മലയാളിയെ സ്വന്തം സഹോദരനെപ്പോലെയാണ് താൻ കണ്ടിട്ടുള്ളതെന്നും നൂറുകണക്കിനു മലയാളികൾ തന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും യാസർ പറഞ്ഞു. അതേസമയം തന്നെ അയാൽ വഞ്ചിക്കുകയായിരുന്നെന്ന് വളരെ വൈകിയാണ് യാസർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അയാൾ പണവുമായി നാട്ടിലേക്കു കടന്നുകളഞ്ഞിരുന്നു.

2016-ലാണ് യാസർ ഈസാ ടൗണിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. ഈ മലയാളിയാണ് ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. പിന്നീട് മനാമയിൽ ഇതിന്റെ ഒരു ബ്രാഞ്ചും തുടങ്ങിയിരുന്നു. യാസർ ഒപ്പിട്ട പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയായിരുന്നു ഈ സ്ഥാപനങ്ങളിലേക്കുള്ള മെറ്റീരിയലുകൾ വാങ്ങിയിരുന്നത്. ആദ്യ മൂന്നു വർഷം കച്ചവടം നന്നായി മുന്നോട്ടു പോയിരുന്നു. എന്നാൽ പിന്നീട് ഒരിക്കൽ താൻ ഒപ്പിട്ടു നൽകിയ ഒരു ചെക്ക് ബാങ്കിൽനിന്നു മടങ്ങിയതിനെ തുടർന്ന് ഒപ്പിട്ട ചെക്കുകളടക്കം എല്ലാ ചെക്കു ബുക്കുകളും തിരിച്ചേൽപ്പിക്കാൻ യാസർ ഇയാളോടു പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ മെയ് മാസത്തിൽ ഇയാൾ നാട്ടിലേക്കു മുങ്ങുകയായിരുന്നു. താൻ ഒപ്പിട്ടു നൽകിയ 47,000 ദിനാറിന്റെ ചെക്കുകൾ നൽകി വിവിധ സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി ചുരുങ്ങിയ വിലയിൽ വിറ്റ് ആ തുകയുമായാണ് ഇയാൾ മുങ്ങിയത്. കൂടാതെ കടയിലുള്ള നിരവധി വിലപിടിപ്പുള്ള മെറ്റീരിയലുകളും ഇയാൾ വിറ്റഴിച്ചിരുന്നു.

പിന്നീട് കേരളത്തിലുള്ള തന്റെ സുഹൃത്തുക്കൾ വഴി ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ നാട്ടിലില്ലെന്ന വിവരമാണ് ലഭിച്ചത്. മാത്രമല്ല ഇയാളുടെ ബന്ധു തന്നെ ഭീഷണിപ്പെടുത്തിയതായും യാസർ പറയുന്നു. ഇതേ തുടർന്നാണ് താൻ ബഹ്റൈൻ പൊലീസിൽ പരാതിപ്പെട്ടത്. ചെമ്പൻ ജലാൽ, നൂറുദ്ദീൻ, അഷ്റഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP