Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ തൊഴിലുടമ ബീഫ് കഴിക്കാനും വിളമ്പാനും നിർബന്ധിക്കുന്നതിനാൽ മാനസികമായി തകർന്ന തന്നെ രക്ഷിക്കണമെന്ന ആരോപണം നാട്ടിലെത്താനുള്ള ബംഗാളുകാരന്റെ നാടകമോ? നഷ്ടപരിഹാരം കൊടുക്കാതെ സ്ഥലം വിടാനുള്ള അതിബുദ്ധിയെന്ന് വിലയിരുത്തൽ; മാണിക് ഛാദ്ദോപാധ്യായയുടെ വീഡിയോ ചർച്ചയാകുമ്പോൾ

സൗദിയിൽ തൊഴിലുടമ ബീഫ് കഴിക്കാനും വിളമ്പാനും നിർബന്ധിക്കുന്നതിനാൽ മാനസികമായി തകർന്ന തന്നെ രക്ഷിക്കണമെന്ന ആരോപണം നാട്ടിലെത്താനുള്ള ബംഗാളുകാരന്റെ നാടകമോ? നഷ്ടപരിഹാരം കൊടുക്കാതെ സ്ഥലം വിടാനുള്ള അതിബുദ്ധിയെന്ന് വിലയിരുത്തൽ; മാണിക് ഛാദ്ദോപാധ്യായയുടെ വീഡിയോ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സൗദിയിൽ തൊഴിലുടമ ബീഫ് കഴിക്കാനും വിളമ്പാനും നിർബന്ധിക്കുന്നതിനാൽ മാനസികമായി തകർന്ന തന്നെ രക്ഷിക്കണമെന്ന പശ്ചിമ ബംഗാൾ സ്വദേശി മാണിക് ഛാദ്ദോപാധ്യായയുടെ ആരോപണം വ്യാജമെന്ന് സൂചന. നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഇയാളുടെ തന്ത്രമാണ് ആരോപണത്തിന് പിന്നിലെന്നാണ് സൂചന. കരാർ തീരുന്നതിന് മുൻപ് തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ തൊഴിലുടമയ്ക്ക് വീസയ്ക്ക് മുടക്കിയ പണം ഈടാക്കാവുന്നതാണ്. ഇത് മനസ്സിലാക്കിയാണ് ഇയാൾ ആരോപണവുമായെത്തിയത്.

വിഷയത്തിൽ ഇടപെട്ട റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും മാണിക് ഛാദ്ദോപാധ്യയെ ബീഫ് കഴിക്കാൻ നിർബന്ധിച്ചതായി അറിയില്ലെന്ന് വ്യക്തമാക്കി. സൗദിയിലെ റെസ്റ്ററന്റിലെ പാചക ജോലിയിൽ താത്പര്യമില്ലാത്തതിനാൽ മറ്റു ജോലി കണ്ടെത്താൻ സഹായിക്കുകയോ, നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ വഴിയൊരുക്കുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു. അതിനുള്ള ശ്രമം നടത്തിവരികയാണെന്നും അറിയിച്ചു. സൗദിയിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതായും വിളമ്പാൻ നിർബന്ധിക്കുന്നതായും ആയിരുന്നു ആരോപണം. പാചകക്കാരനായി സൗദിയിലെത്തിയ താൻ ഇതിന് വിസമ്മതിച്ചപ്പോൾ തൊഴിലുടമ പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.

മണിക് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ പുതിയ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനും മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ഷെയർ ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രശ്‌നം അന്വേഷിക്കാൻ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴിയാണ് ഇക്കഴിഞ്ഞ മെയ്‌ ഏഴിന് മണിക് സൗദിയിലെത്തിയത്. ഏജൻസിക്ക് 25,000 രൂപയും നൽകിയിരുന്നു. നാട്ടിൽ നടത്തിയ അഭിമുഖത്തിൽ ബീഫ് പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യേണ്ടി വരുമോ എന്ന് താൻ ആരാഞ്ഞിരുന്നതായും ഈ റസ്റ്ററന്റിൽ ബീഫ് പാചകം ചെയ്യാറില്ലെന്നായിരുന്നു അധികൃതർ നൽകിയ മറുപടിയെന്നും മണിക് ഛദ്ദോപാധ്യായ ആരോപിക്കുന്നു.

ജോലിയിൽ പ്രവേശിക്കുകയും തുടരാൻ താത്പര്യമില്ലാതാവുകയും ചെയ്തതോടെ നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ ഒരുങ്ങിയ മണിക് തൊഴിൽ കരാർ ലംഘന പ്രശ്‌നം വരികയും വീസയുടെയും മറ്റും പണം തിരിച്ചടക്കുകയും ചെയ്യേണ്ടി വരുമെന്ന് കണ്ടപ്പോൾ വ്യാജ ആരോപണവുമായി മുന്നോട്ട് വരികയായിരുന്നുവെന്നാണ് സൂചന. കരാർ തീരുന്നതിന് മുൻപ് തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ തൊഴിലുടമയ്ക്ക് വീസയ്ക്ക് മുടക്കിയ പണം ഈടാക്കാവുന്നതാണ്.

തന്റെ കമ്പനി 15,000 റിയാലാണ് ആവശ്യപ്പെട്ടതെന്ന് മണിക് ഛാദ്ദോപാധ്യ അറിയിച്ചിട്ടുണ്ട്. സൗദിയിലെ ഇന്ത്യൻ നയതന്ത്രാലയ അധികൃതരിൽ നിന്ന് സഹായമൊന്നും ഇതുവരെ ലഭിച്ചില്ലെന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഉത്തരമെന്നും മണിക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP