Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വസ്ത്രത്തിന് തീപിടിച്ചപ്പോൾ മരണവെപ്രാളത്തിൽ ഓടിയ ഇന്ത്യൻ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിക്ക് അഭിനന്ദന പ്രവാഹം; 'ദൈവത്തിന്റെ കൈ' എന്ന് വിശേഷിപ്പിച്ച് റാസൽഖൈമ പൊലീസ്; സോഷ്യൽ മീഡിയയുടെ താരമായ അറബ് യുവതിക്ക് പറയാനുള്ളത്

വസ്ത്രത്തിന് തീപിടിച്ചപ്പോൾ മരണവെപ്രാളത്തിൽ ഓടിയ ഇന്ത്യൻ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിക്ക് അഭിനന്ദന പ്രവാഹം; 'ദൈവത്തിന്റെ കൈ' എന്ന് വിശേഷിപ്പിച്ച് റാസൽഖൈമ പൊലീസ്; സോഷ്യൽ മീഡിയയുടെ താരമായ അറബ് യുവതിക്ക് പറയാനുള്ളത്

ദുബായ്: അറബ് ലോകത്തെ പറ്റി തെറ്റിദ്ധാരണകൾ വെച്ചുപുലർത്തുന്നവരാണ് പാശ്ചാത്യ ലോകം. അറബ് സ്ത്രീകൾക്ക് സ്വാതന്ത്ര്യം കുറവാണെന്നതാണ് പൊതുവേയുള്ള ആക്ഷേപം. എന്നാൽ, സൗദിയിൽ ഡ്രൈവിംഗിന് അനുമതി ലഭിച്ചതോടെ പുരോഗമനത്തിലേക്ക് ആ രാജ്യവും ചുവടുവെച്ചു. എന്നാൽ, സൗദിയേക്കാൾ എത്രയും ബഹുദൂരം മുന്നിലാണ് യുഎഇ. ഒരു എമിറേറ്റ് യുവതിയാണ് ഇപ്പോൾ അറബ് സോഷ്യൽ മീഡിയയുടെ താരം. വസ്ത്രത്തിന് തീപിടിച്ച് മരണവെപ്രാളത്തിൽ ഓടിയ ഇന്ത്യൻ ഡ്രൈവറെ ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് രക്ഷപെടുക്കുയായിരുന്നു യുവതി.

മരണവെപ്രാളത്തിൽ ഓടുകയായിരുന്ന ഇന്ത്യൻ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ യുവതി സോഷ്യൽ മീഡിയിയൽ വൈറലായതോടെ ആരാണ് ഈ യുവതിയെന്ന ചോദ്യം ഉയർന്നു. ഒടുവിൽ യുവതിയെ കണ്ടെത്തുകയും ചെയ്തു. അജ്മാൻ സ്വദേശിനിയായ ജവഹർ സെയ്ഫ് അൽ കുമൈത്തിയാണ് ഈ ധീരയായ വനിത. ഇന്ത്യൻ ഡ്രൈവറെ രക്ഷിച്ച യുവതിക്ക് അഭിനന്ദനവുമായി ആദ്യമെത്തിയത് റാസൽഖൈമ പൊലീസായിരുന്നു. 'ദൈവത്തിന്റെ കൈ' എന്നാണ് യുവതിയെ പൊലീസ് വിശേഷിപ്പിച്ചത്.

റാസൽഖൈമ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സന്ദർശിച്ച് മറ്റൊരു സുഹൃത്തിനോടൊപ്പം അജ്മാനിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ജവഹർ സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ ഇന്ത്യൻ ഡ്രൈവറെ രക്ഷിച്ചത്.റാസൽഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം. 'ദൈവത്തിന്റെ കൈ' ആയ വനിതയെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

'രണ്ടു ട്രക്കുകൾ റോഡിൽ നിന്ന് കത്തുന്നു. ഇതിലൊന്നിൽ നിന്ന് ഇറങ്ങിയ ഒരാൾ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാർഥം നിലവിളിച്ചുകൊണ്ട് ഓടുന്നു. ഞാൻ മറ്റൊന്നുമാലോചിച്ചില്ല, കാർ റോഡരികിൽ നിർത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചു തരാൻ ആവശ്യപ്പെട്ടു. അവർ യാതൊരു മടിയും കൂടാതെ തന്നു. ഉടൻ തന്നെ ഞാൻ കാറിൽ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിച്ചു. ഞാനയാളെ ആശ്വസിപ്പിക്കുകയും, സുരക്ഷാ വിഭാഗം ഉടൻ എത്തുമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് സാന്ത്വനിപ്പിക്കുകയും ചെയ്തു'- ജവഹർ സംഭവം വിവരിക്കുന്നു. കുറേ തൊഴിലാളികൾ അവിടെയുണ്ടായിരുന്നു. എന്നാൽ ആരും അയാളെ രക്ഷിക്കാൻ മുന്നോട്ട് വന്നില്ലെന്നും ജവഹർ ഓർക്കുന്നു.

'ജീവന് വേണ്ടി നിലവിളിക്കുന്ന ആ യുവാവിനെ അവരെല്ലാം നോക്കി നിന്നത് എന്നെ ഞെട്ടിപ്പിച്ചു. ഉടൻ തന്നെ പൊലീസ്, ആംബുലൻസ്, പാരാ മെഡിക്കൽ ടീം എന്നിവർ സ്ഥലത്തെത്തി, യുവാവിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി' ഇത്തരമൊരു സത്പ്രവൃത്തി ചെയ്യാൻ ധൈര്യം തന്നതിന് ദൈവത്തെ സ്തുതിക്കുകയാണ് ഈ യുവതി.ഇന്ത്യൻ ഡ്രൈവറെ രക്ഷിച്ച സ്വദേശി യുവതിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും ഇവരാരെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ കണ്ടെത്തിയതോടെ ജവഹറിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ട്രക്കിലെ ഡ്രൈവർക്കും 40 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റതായി റാക് പൊലീസ് ആംബുലൻസ് ആൻഡ് റെസ്‌ക്യു വിഭാഗം തലവൻ മേജർ താരിഖ് മുഹമ്മദ് അൽ ഷർഹാൻ പറഞ്ഞു. ഖലീഫ ആശുപത്രിയിൽ നിന്ന് ഇരുവരെയും സഖർ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP