Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധം ദൃഢമാക്കാം ദീപങ്ങളുടെ ഈ ഉത്സവവേളയിൽ; നരേന്ദ്ര മോദിക്ക് ഹിന്ദിയിൽ ദീപാവലി ആശംസകൾ നേർന്ന് ദുബായി ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അറബിയിൽ നന്ദി അറിയിച്ച് മോദി

ബന്ധം ദൃഢമാക്കാം ദീപങ്ങളുടെ ഈ ഉത്സവവേളയിൽ; നരേന്ദ്ര മോദിക്ക് ഹിന്ദിയിൽ ദീപാവലി ആശംസകൾ നേർന്ന് ദുബായി ഭരണാധികാരി;  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അറബിയിൽ നന്ദി അറിയിച്ച് മോദി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീപാവലി ആഘോഷവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്നു. ഹിന്ദിയിലായിരുന്നു ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്. നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. മറുപടി ട്വീറ്റ് അറബിയിലായിരുന്നു.

നരേന്ദ്ര മോദിക്കും എല്ലാ ഇന്ത്യക്കാർക്കും ദീപങ്ങളുടെ ഉൽസവം സ്‌നേഹവും പ്രതീക്ഷയും പകരട്ടെ എന്ന് ആശംസിച്ച ഷെയ്ഖ് മുഹമ്മദ്, യുഎഇയിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ എല്ലാവരും ട്വിറ്ററിൽ പങ്കുവയ്ക്കണമെന്നും നിർദേശിച്ചു. ഇന്ത്യയുമായുള്ള യുഎഇയുടെ ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ ഉറപ്പുള്ളതാക്കുന്നതാണ് ദുബായ് ഭരണാധികാരിയുടെ ഈ വ്യക്തിപരമായ ആശംസകളെന്ന് മോദി പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ നിർദേശപ്രകാരം ആദ്യമായി ദുബായിൽ ഔദ്യോഗിക ദീപാവലി ആഘോഷവും നടക്കുന്നുണ്ട്. 10 ദിവസമാണ് ആഘോഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP