Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു കൊതുകു തകർത്തെറിഞ്ഞത് 17കാരിയുടെ ജീവിത സ്വപ്നം; കൊതുക് കടിച്ചതിനെ തുടർന്ന് അപൂർവ്വ രോഗം ബാധിച്ച സാന്ദ്രയുട ജീവൻ നിലനിർത്തുന്നത് ദിവസവും 11 മണിക്കൂർ നീളുന്ന ഡയാലിസിസിലൂടെ; അപൂർവ്വ വൃക്ക രോഗം ബാധിച്ച സാന്ദ്രയുടെ വൃക്ക മാറ്റിവയ്ക്കാൻ കുറഞ്ഞത് 50 ലക്ഷം രൂപ വേണം: സുമനസ്സുകളുടെ സഹായം തേടി യുഎഇയിലെ മലയാളി പെൺകുട്ടി

ഒരു കൊതുകു തകർത്തെറിഞ്ഞത് 17കാരിയുടെ ജീവിത സ്വപ്നം; കൊതുക് കടിച്ചതിനെ തുടർന്ന് അപൂർവ്വ രോഗം ബാധിച്ച സാന്ദ്രയുട ജീവൻ നിലനിർത്തുന്നത് ദിവസവും 11 മണിക്കൂർ നീളുന്ന ഡയാലിസിസിലൂടെ; അപൂർവ്വ വൃക്ക രോഗം ബാധിച്ച സാന്ദ്രയുടെ വൃക്ക മാറ്റിവയ്ക്കാൻ കുറഞ്ഞത് 50 ലക്ഷം രൂപ വേണം: സുമനസ്സുകളുടെ സഹായം തേടി യുഎഇയിലെ മലയാളി പെൺകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഒരു കൊതുക് തകർത്തെറിഞ്ഞത് യുഎഇയിലെ മലയാളി പെൺകുട്ടിയുടെ ജീവിത സ്വപ്‌നം. നാട്ടിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോൾ കൊതുകു കടിച്ചതാണ് പത്തനംതിട്ട അടൂർ സ്വദേശി ജെയ് സൺ തോമസിന്റെ മകൾ സാന്ദ്ര ആൻ ജെയ്‌സന്റെ(17) ജീവിതം തന്നെ മാറ്റി മറിച്ചത്. കൊതുക് കടിച്ചതിനെ തുടർന്ന് അപൂർവ്വ വൃക്ക രോഗം ബാധിച്ചതിനെ തുടർന്നാണ് കുട്ടി ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. സാന്ദ്രയുടെ ജീവൻ നിലനിർത്തണമെങ്കിൽ ഉടൻതന്നെ വൃക്ക മാറ്റി വയ്ക്കണം.

കൊതുക് കടിച്ചതിനെ തുടർന്ന് ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ്വ രോഗമാണ് ഈ കുട്ടിയെ ബാധിച്ചിട്ടുള്ളത്. ദിവസവും ഡയാലിസിസ് നടത്തുന്നതിനാലാണ് കുട്ടി ഇപ്പോഴും ജീവിക്കുന്നത് തന്നെ. വൃക്ക മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകുകയുള്ളൂ എന്നും ഡോക്ടർമാർ പറയുന്നു. 2014ൽ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയതോടെയാണ് സാന്ദ്രയുടെ ജീവിതം മാറ്റി മറിച്ചു കൊണ്ടു കൊതുകു കടി ഏൽക്കുന്നത്.

ആദ്യം ചിക്കൻ പോക്‌സിന്റെ രൂപത്തിലാണ് രോഗം ബാധിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശാധനകളിൽ ഹെനോക് സ്‌കോളിൻ പർപുറ എന്ന അപൂർവ രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചതെന്നും കണ്ടെത്തി. എന്നാൽ രോഗത്തിന് അൾപം ശാന്തി വന്നതോടചെ യുഎഇയിലേക്ക് മടങ്ങി പോയി. സ്‌കൂളിൽ പോവാനും തുടങ്ങി

എന്നാൽ, ദിവസങ്ങൾക്കകം ശരീരത്തെ പാടുകൾ വർധിക്കുകയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളിൽ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോൾ അശുഖം കുറയുകയും സ്‌കൂൾ പഠനം തുടരുകയും ചെയ്തു. എന്നാൽ ഈ വർഷം നടത്തിയ കിഡ്‌നി ബയോപ്‌സിയിലൂടെ വൃക്കകൾ 70 ശതമാനം പ്രവർത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ ഡയാലിസിസിലൂടെയാണ് സാന്ദ്രയുടെ ജീവൻ നിലനിർത്തുന്നത്. നിത്യേന 11 മണിക്കൂർ നീളുന്നതാണ് സാന്ദ്രയുടെ ഡയാലിസിസ്. ചെറിയ പ്രായമായതിനാൽ ഇത്തരം ഡയാലിസിസിനെ ഡോക്ടർമാർ പിന്തുണയ്ക്കുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്.


ഷാർജ ഇന്ത്യൻ സ്‌കൂളിൽ 12ാം ക്ലാസ് വിദ്യാർത്ഥിനിയായ സാന്ദ്ര ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ തേടുന്നത്. കുട്ടിക്ക് എണീറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ല. കുട്ടിയുടെ മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മർദമുള്ളതിനാൽ മാറ്റിവയ്ക്കൽ സാധ്യമല്ല. വൃക്കദാതാവിന്റെ ചെലവടക്കം ചുരുങ്ങിയത് 50 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്ക് കണക്കാക്കുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജെയ്‌സണിന്റെ വരുമാനം ഇതിന് തികയില്ല. ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്ത മനുഷ്യരുടെ, പ്രത്യേകിച്ച് പ്രവാസികളുടെ സഹായമാണ് ഇനി ഈ കുടുംബത്തിന് രക്ഷ.
സാന്ദ്രയുടെ ബാങ്ക് അക്കൗണ്ട് വിവരം ചുവടെ

SANDRA ANN JAISON
ACCOUNT NO: 2357104013437

CANARA BANK,

ADOOR BRANCH

PATHANAMTHITTA DIST.

KERALA

IIFSC CODE: cnrb0002357

PHONE 00971 567610747 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP