Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിൽ അര ലക്ഷം പേർക്ക് വിഭവ സമൃദ്ധമായ ഇഫ്താറിന് സൗകര്യമൊരുക്കി മുസ്ലിം ലീഗിന്റെ പ്രവാസി സംഘടന; റമദാനിലെ മുഴുവൻ ദിവസവും കെ.എം.എം.സി.സി ഒരുക്കുന്ന ഇഫ്താർ ടെന്റിൽ എത്തുന്നത് 1500ൽ അധികം ആളുകൾ; ഏകോപനത്തിനായി നൂറിലധികം വോളണ്ടിയർമാരും

ഷാർജയിൽ അര ലക്ഷം പേർക്ക് വിഭവ സമൃദ്ധമായ ഇഫ്താറിന് സൗകര്യമൊരുക്കി മുസ്ലിം ലീഗിന്റെ പ്രവാസി സംഘടന; റമദാനിലെ മുഴുവൻ ദിവസവും കെ.എം.എം.സി.സി ഒരുക്കുന്ന ഇഫ്താർ ടെന്റിൽ എത്തുന്നത് 1500ൽ അധികം ആളുകൾ; ഏകോപനത്തിനായി നൂറിലധികം വോളണ്ടിയർമാരും

ജംഷാദ് മലപ്പുറം

മലപ്പുറം: പുണ്യമാസമായ റമദാനിൽ ഇഫ്താർ സംഗമങ്ങളൊരുക്കുന്ന തിരക്കിലാണ് മലയാളി പ്രവാസി സംഘടനകളും. ജീവിത പ്രാരാബ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽപോയി കഷ്ടപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന നോമ്പുതുറ സംവിധാനമൊരുക്കിയിരിക്കുകയാണ് ഷാർജയിൽ മുസ്ലിം ലീഗിന്റെ പ്രവാസി സംഘനയായ കെ.എം.സി.സി പ്രവർത്തകർ.ഷാർജ കെ.എം.സി.സി ഷാർജ ഗവൺമെന്റ് ലേബർ സ്റ്റാൻഡേർഡ് ഡവലപ്പ്മെറ്റ് അഥോറിറ്റിയുമായി സഹകരിച്ച് കഴിഞ്ഞ ദിവസം ഒരുക്കിയ ഇഫ്താർ ടെന്റിൽ പ്രതീക്ഷകൾക്കപ്പുറത്തുള്ള ജനപങ്കാളിത്തമാണുണ്ടായത്. ഷാർജ കെ.എം.സി.സി.യുടെ പ്രഥമ ഇഫ്താർ ടെന്റിൽ രണ്ടാം ദിവസം ദുബൈ കെ.എം.സി.സി.മുൻ പ്രസിഡന്റ് പി.കെ.അൻവർ മുഖ്യ അതിഥിയായി പങ്കെടുക്കുകയും ചെയ്തു.

1500ൽ പരം പേർ ദിവസവും ഇവിടുത്തെ ഇഫ്താർ ടെന്റിലെത്തുന്നു.ഈ റമദാനിൽ 50000ൽ പരം വിശ്വാസികളെ നോമ്പ് തുറപ്പിക്കാൻ 100ൽ പരം വോളന്റീയേഴ്‌സിന്റെ സേവനം ഉൾപ്പെടെ മറ്റു അനുബന്ധ സൗകര്യങ്ങളാണ് ഇവിടെ പൂർത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ഷാർജ കെ.എം.സി.സി.പ്രസിഡന്റ് ടി.കെ.അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി സി.കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുസ്തഫ മുട്ടുങ്ങൽ സംഗമം ഉദ്ഘാടനം ചെയ്തു.ജന:സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ സെയ്ത് മുഹമ്മദ്, ഓർഗ: സെക്രട്ടറി നിസാർ വെള്ളിക്കുളങ്ങര ഭാരവാഹികളായ അബ്ദുള്ള ചേലേരി, കെ.ടി.കെ മൂസ, മഹമൂദ് അലവി, കബീർ ചാന്നാങ്കര, അബ്ദുറഹിമാൻ മാസ്റ്റർ, ബഷീർ ഇരിക്കൂർ, സക്കീർ കുമ്പള, നൗഷാദ് കാപ്പാട്, മുജീബ് തൃക്കണ്ണാപുരം, അബ്ദുൽ വഹാബ് നാട്ടിക, അബ്ദുള്ള കമാൻപാലം എന്നിവർ നേതൃത്വം നൽകി.

പുണ്യങ്ങളുടെ മാസത്തെ വരവേൽക്കാൻ നാടും നഗരവും നേരത്തെ ഒരുങ്ങിയിരുന്നു. ചെയ്തു പോയ തെറ്റുകളിൽ നിന്ന് പശ്ചാതപിച്ച് നന്മയുടെ ആളുകളാകാൻ അവസരമൊരുക്കുന്ന മാസമാണെന്നാണ് ഇസ്ലാമിക വിശ്വാസം. റമളാൻ എന്ന അറബി പദത്തിന്റെ അർഥം തന്നെ കരിക്കുക എന്നതാണ്. റമദാൻ ആഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ അടക്കപ്പെടുകയും പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രവാചക വചനം. അതു കൊണ്ട് തന്നെ തെറ്റുകളിൽ നിന്ന് വിട്ടുമാറി സത്കർമങ്ങൾ ചെയ്താൽ ഇരട്ടി പ്രതിഫലം ലഭിക്കുകയും തൽഫലം സ്വർഗപ്രവേശം എളുപ്പമാകുകയും ചെയ്യുമെന്നാണ് വിശ്വാസം. റമദാനിന്റെ മുന്നൊരുക്കത്തിലെ പ്രധാന ഘടകമാണ് നനച്ചുകുളി. റമദാനെത്തും മുമ്പെ വീടുകളിലും പള്ളികളിലും മറ്റും നനയ്ക്കും. എല്ലാ തിന്മകളിൽ നിന്നും മനസ് സജ്ജമാകുന്നത് പോലെ അകവും പരിസരവും വൃത്തിയാക്കുകയാണ് നനച്ചുകുളി എന്നതിന്റെ വിവക്ഷ.

നോമ്പെടുക്കുന്നത് പോലെ നോമ്പ് തുറപ്പിക്കുന്നതിനും നല്ല പ്രതിഫലമുണ്ട്. വിവിധ സ്ഥലങ്ങളിലെ പള്ളികളിൽ സമൂഹ നോമ്പ് തുറക്കായ് തയ്യാറെടുത്തിട്ടുണ്ട്. നോമ്പു തുറക്കാൻ ലക്ഷ്യ സ്ഥാനത്തേക്ക് എത്താൻ കഴിയാത്ത യാത്രക്കാർക്ക് വഴിയോരങ്ങളിൽ കാരക്കയും വെള്ളവും ഫ്രൂട്ട്‌സുമൊക്കെയായി കാത്തിരിക്കന്ന സന്നദ്ധ പ്രവർത്തകരും സജ്ജമാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ നോമ്പ് തുറ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയിലാണ്. റമദാൻ മുപ്പത് ദിവസവും നോമ്പു തുറ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ നോമ്പുതുറ നടക്കുന്നതും ഇവിടെയാണ്. ഇരുപത്തേഴാം രാവിൽ ലക്ഷങ്ങൾക്കാണ് ഇവിടെ നോമ്പുതുറ ഒരുക്കുന്നത്. വിശാലമായ പന്തലിൽ ആയിരക്കണക്കിന് ആളുകളാണ് ഇവിടുന്ന് 12 വർഷങ്ങളായി നോമ്പു തുറക്കുന്നത്.

പരിസര പ്രദേശത്തെ ടൗണുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് ഇതു വലിയ അനുഗ്രഹമാണ്. ജാതി മത ഭേദമന്യെ നോമ്പു തുറക്കായ് ജനങ്ങൾ ഇവിടെയെത്താറുണ്ട്. അത്താഴ-മുത്താഴ താമസ സൗകര്യങ്ങൾ വരെ മഅ്ദിൻ ഒരുക്കുന്നുണ്ട്. പോരാത്തതിന് വനിതാ ക്ലാസുകൾ, ചരിത്ര പഠന ക്ലാസുകൾ, ഖുർആൻ ക്ലാസുകൾ, റമദാൻ റിലീഫ് വിതരണങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഈ മാസത്തിൽ ഇവിടെ സജ്ജമാകുന്നത്. റമദാൻ പ്രവേശിച്ചാൽ സ്വർഗം പടച്ചവനോട് നിന്റെ അടിമകൾ കൊണ്ട് എന്നെ നിറക്കണേ എന്നും സ്വർഗത്തിലെ ഹൂറികൾ ഞങ്ങൾക്ക് നിന്റെ അടിമകളിൽ നിന്ന് ഇണകളെ നൽകണേ എന്നും പറയുമെന്നാണത്രെ ഇസ്ലാമിക അദ്ധ്യാപനം. ഇന്ന് മാസം കാണുകയാണെങ്കിൽ നാളെ റമദാൻ ഒന്നായിരിക്കും. അതോടെ എല്ലായിടത്തും ആനന്ദത്തിന്റെയും നന്മയുടെയും പൂക്കൾ വിരിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP