Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു; പൊതു മേഖലയിൽ നിന്നും അടുത്തിടെ പിരിച്ചു വിട്ടത് മലയാളികൾ ഉൾപ്പടെ 3140 വിദേശ തൊഴിലാളികളെ; 44,752 വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയെന്നും കുവൈറ്റ്

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു; പൊതു മേഖലയിൽ  നിന്നും അടുത്തിടെ പിരിച്ചു വിട്ടത് മലയാളികൾ ഉൾപ്പടെ 3140 വിദേശ തൊഴിലാളികളെ; 44,752 വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയെന്നും കുവൈറ്റ്

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശിവത്കരണം ശക്തമാകുന്നു. മലയാളികൾ ഉൾപ്പടെ പൊതു മേഖലയിൽ ജോലി ചെയ്യുന്ന 3140 വിദേശ തൊഴിലാളികളെ പിരിച്ചു വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ചെയർമാൻ അഹമ്മദ് അൽ ജാസിർ അറിയിച്ചു. പൊതു മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റിന്റെ നടപടി. സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്തിലും സ്വദേശിവത്കരണം ശക്തമാക്കുന്നത് പ്രവാസി മലയാളികൾക്ക് വൻ ഭീഷണിയായിരിക്കുമെന്നാണ് വിലയിരുത്തൽ.

പ്രത്യേകിച്ചും വിദ്യാഭ്യാസ, എഞ്ചിനീയറിങ് രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക്.അതേസമയം, മലയാളികൾ അടക്കമുള്ള വിദേശ തൊഴിലാളികൾക്ക് വൻ തിരിച്ചടി നൽകുന്ന തീരുമാനവും കുവൈത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 44,752 വിദേശ തൊഴിലാളികളെയാണ് കുവൈത്ത് പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 3140 പേരെ പുറത്താക്കിയത്. ഏതാണ്ട് 46 ഗവൺമെന്റ് സെക്ടറുകളിലാണ് വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്ത് 25,498, സേവന രംഗത്ത് 6474, നിയമ ഇസ്‌ലാമിക രംഗത്ത് 3537, എഞ്ചിനീയറിങ് രംഗത്ത് 2876, മറ്റ് സേവന മേഖലകളിൽ 1539 തൊഴിലാളികളുമാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP