Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവധി ദിവസം ഇനി കുടുംബത്തോടൊപ്പം കുറഞ്ഞ ചെലവിൽ പിക്‌നിക്കിന് പോകാം; ദുബായിൽ നിന്ന് മസ്‌കറ്റിലേക്ക് സർക്കാർ ബസ് സർവീസ്; സൗജന്യ വൈഫൈയും മോഡേൺ സെക്യൂരിറ്റി സംവിധാനവും; ആറുമണിക്കൂറിൽ മസ്‌കറ്റിലെത്തുന്ന യാത്രയ്ക്കായി തിരക്കുകൂട്ടി മലയാളികൾ

അവധി ദിവസം ഇനി കുടുംബത്തോടൊപ്പം കുറഞ്ഞ ചെലവിൽ പിക്‌നിക്കിന് പോകാം; ദുബായിൽ നിന്ന് മസ്‌കറ്റിലേക്ക് സർക്കാർ ബസ് സർവീസ്; സൗജന്യ വൈഫൈയും മോഡേൺ സെക്യൂരിറ്റി സംവിധാനവും; ആറുമണിക്കൂറിൽ മസ്‌കറ്റിലെത്തുന്ന യാത്രയ്ക്കായി തിരക്കുകൂട്ടി മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: അവധി ദിവസങ്ങളിൽ പ്രത്യേകിച്ച് വെള്ളിയാഴ്ച കുടുംബത്തോടൊപ്പമുള്ള പിക്‌നിക്കുകൾ യുഎഇ മലയാളികൾക്ക് പതിവാണ്. കാറിൽ പോകുന്നത് സ്വകാര്യത നൽകുമെങ്കിലും ബസിൽ പോകുന്നതിന്റെ സുഖം ഒന്നുവേറെ തന്നെയാണ്. ദുബായിൽ നിന്ന് മസ്‌കറ്റിലേക്ക് തുടങ്ങിയ സർക്കാർ ബസ് സർവീസാണ് ഇപ്പോൾ കുടുംബങ്ങൾക്ക് അനുഗ്രഹമായിരിക്കുന്നത്. അബു ഹെയിൽ ബസ് സ്റ്റേഷനിൽ നിന്നു ദിവസവും 3 സർവീസുണ്ടാകും. രാവിലെ 7.30, ഉച്ചകഴിഞ്ഞ് 3.30, രാത്രി 11.00 എന്നിങ്ങനെയാണു സമയം. എയർപോർട്ട് ടെർമിനൽ 2, റാഷിദിയ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നു യാത്രക്കാരെ കയറ്റും. 55 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് 90 ദിർഹം. 6 മണിക്കൂർ കൊണ്ട് മസ്‌കറ്റിൽ എത്താം. സ്വകാര്യ ഓപ്പറേറ്റർമാർ ബസ് സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് വളരെ കൂടുതലായത് പലരെയും പുറകോട്ട് വലിക്കുന്നു.

പുതിയ സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ആർടിഎയും ഒമാൻ ദേശീയ കമ്പനിയായ മുവസലാത്തും കരാർ ഒപ്പുവച്ചു. സൗജന്യ വൈഫൈ സേവനവും നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ആഡംബര ബസുകളാണ് സർവീസ് നടത്തുകയെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്‌റൂസിയാൻ പറഞ്ഞു. 50 യാത്രക്കാർക്കു കയറാം. വീസ നടപടിക്രമങ്ങൾ യാത്രക്കാർ പൂർത്തിയാക്കണം. ടിക്കറ്റുകൾ ആദ്യഘട്ടത്തിൽ കൗണ്ടറുകളിൽ നിന്നു ലഭ്യമാണ്. സമീപഭാവിയിൽ നോൽ കാർഡ് ഉപയോഗിക്കാനും ഓൺലൈനിൽ ബുക്ക് ചെയ്യാനും സൗകര്യമൊരുക്കും. കൂടുതൽ സർവീസ് ആരംഭിക്കുന്നതും പരിഗണനയിലാണ്.

ഷിനാസ്, സോഹാർ, സഹം, ഖബൂറ, സുവൈഖ്, മുസന, ബർക, മാബില, ബുർജ് അൽ സഹ് വ, മസ്‌കത്ത് വിമാനത്താവളം, അതിബാ സ്റ്റേഷൻ എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. ദുബായ് എക്‌സ്‌പോ കൂടി കണക്കിലെടുത്താണ് ബസ് സർവീസിനു തുടക്കം കുറിച്ചതെന്നു മുവസലാത്ത് സിഇഒ: അഹമ്മദ് ബിൻ അലി അൽ ബലൂഷി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP