Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് വർഷം സ്വന്തരാജ്യത്ത് നിന്ന ശേഷം വന്നാൽ കുവൈറ്റ് ലൈസൻസ് റദ്ദാകും; ലൈസൻസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇ-സംവിധാനം; വ്യാജ രേഖകൾ സമർപ്പിച്ച് ലൈസൻസ് നേടിയവർക്കെതിരെ കർശന നടപടിയെന്നും അധികൃതർ

രണ്ട് വർഷം സ്വന്തരാജ്യത്ത് നിന്ന ശേഷം വന്നാൽ കുവൈറ്റ് ലൈസൻസ് റദ്ദാകും; ലൈസൻസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇ-സംവിധാനം; വ്യാജ രേഖകൾ സമർപ്പിച്ച് ലൈസൻസ് നേടിയവർക്കെതിരെ കർശന നടപടിയെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: സ്വന്തരാജ്യത്ത് രണ്ട് വർഷം തുടർച്ചയായി തങ്ങിയ ശേഷം തിരികെ കുവൈറ്റിൽ എത്തിയാൽ ഡ്രൈവിങ് ലൈസൻസിനായി വീണ്ടും അപേക്ഷിക്കണം. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സബാഹാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാൽ കാലാവധിയുള്ള ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നവർ സ്വന്തരാജ്യത്ത് തങ്ങി രണ്ട് വർഷത്തിന് ശേഷമാണ് വരുന്നതെങ്കിലും പുത്തൻ ലൈസൻസിനായി അപേക്ഷിക്കേണ്ടതില്ലെന്നാണ് സൂചന. മാത്രമല്ല ലൈസൻസിന് അപേക്ഷിക്കുന്ന ആളുകളുടെ കുറഞ്ഞ ശമ്പളം തസ്തിക എന്നവിയടക്കമുള്ള അത്യാവശ്യ വിവരങ്ങൾ ലഭിക്കുന്നതിനായി ഇ-സംവിധാനം ഉണ്ടാക്കാനും തീരുമാനമായി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും മാൻപവർ അഥോറിറ്റിയും ചേർന്നാണ് സംവിധാനം നടപ്പാക്കുന്നത്.

ബിരുദ സർട്ടിഫിക്കറ്റിന്റെ സാധുത അറിയുന്നതിന് അപേക്ഷകന്റെ രാജ്യത്തിന്റെ എംബസി, വിദേശകാര്യമന്ത്രാലയം എന്നിവയുടെ സഹായം തേടും. വിദേശി ഡ്രൈവർമാർ, മൻദൂബുമാർ (കമ്പനി പ്രതിനിധികൾ) എന്നിവർക്ക് നൽകിയ ഡ്രൈവിങ് ലൈസൻസ് അവർ തസ്തിക മാറുന്നതിനും റസിഡൻസി കാലാവധി അവസാനിക്കുന്നതിനും അനുസരിച്ച് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 16,64000 വിദേശികൾക്ക് കുവൈത്തിൽ ഡ്രൈവിങ് ലൈസൻസുണ്ട്. ലൈസൻസുള്ള സ്വദേശികളുടെ എണ്ണം 62,4000 ആണ്. 10,39000 വാഹനങ്ങൾക്കാണ് റജിസ്‌ട്രേഷനുള്ളത്. അതിൽ 61,6000 വാഹനങ്ങൾ വിദേശികളുടെതാണ്.

ഗുരുതര ഗതാഗത നിയമ ലംഘനത്തിന് 22,000 സ്വദേശികളുടെയും 15,000 വിദേശികളുടെയും ഡ്രൈവിങ് ലൈസൻസ് പിൻവലിച്ചിട്ടുണ്ട്. സ്വദേശികളിൽ 60,7000 പേർക്ക് പ്രൈവറ്റ് ലൈസൻസും 10,000 പേർക്ക് ജനറൽ ലൈസൻസുമാണ്. 64,00 പേർക്ക് ബൈക്ക് ലൈസൻസുണ്ട്.
നിർമ്മാണ മെഷിനറികൾ പ്രവർത്തിപ്പിക്കുന്നതിന് 146 സ്വദേശികൾ ലൈസൻസ് സമ്പാദിച്ചിട്ടുണ്ട്. വിദേശികളിൽ 9,09000 പേർക്ക് ജനറൽ ലൈസൻസും 7,30000 പേർക്ക് പ്രൈവറ്റ് ലൈസൻസും 6,200 പേർക്ക് ബൈക്ക് ലൈസൻസുമാണ്. നിർമ്മാണ മെഷിനറികൾ പ്രവർത്തിപ്പിക്കുന്നതിന് 18000വിദേശികൾക്ക് ലൈസൻസുണ്ട്.ഡ്രൈവിങ് ലൈസൻസ് സമ്പാദിക്കുന്നതിനായി വ്യാജ രേഖ സമർപ്പിച്ച ചിലർക്കെതിരെ നിയമനടപടി കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP