Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലണ്ടനിൽ ഇന്ത്യൻ യുവതിയെ കൊന്നത് ഭർത്താവ് തന്നെയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടൽ മാറാതെ സുഹൃത്തുക്കളും ബന്ധുക്കളും; വീടിനടുത്ത് മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ജെസീക്കയെ മിതേഷ് കൊന്നതെന്തിനെന്ന് വെളിപ്പെടുത്താതെ പൊലീസ്

ലണ്ടനിൽ ഇന്ത്യൻ യുവതിയെ കൊന്നത് ഭർത്താവ് തന്നെയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടൽ മാറാതെ സുഹൃത്തുക്കളും ബന്ധുക്കളും; വീടിനടുത്ത് മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ജെസീക്കയെ മിതേഷ് കൊന്നതെന്തിനെന്ന് വെളിപ്പെടുത്താതെ പൊലീസ്

ണ്ടൻ മിഡിൽസ്ബറോയിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവതിയെ കൊന്നത് ഭർത്താവ് തന്നെ. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു കൊലക്കുറ്റം ചുമത്തി. മിഡിൽസ്ബറോയിലെ ഫാർമസിസ്റ്റ് ആയിരുന്ന ജെസീക്ക പട്ടേൽ എന്ന ഇന്ത്യൻ യുവതിയെ കൊന്നതിനാണ് ഭർത്താവ് മിതേഷ് പട്ടേലിനെതിരെ കൊലക്കുറ്റം ചുമത്തിയത്. അതേ സമയം, മിതേഷ് എന്തിനാണ് ഈക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മിഡിൽസ്ബറോ ലിൻതോർപ്പിലെ വീടിനുള്ളിൽ ജെസീക്ക പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് അടുത്തു തന്നെ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്നു ജെസീക്കയും മിതേഷും. ഇവരുടെ വീട്ടിൽ വിശദമായ പരിശോധന നടത്തിയ പൊലീസ് ഭർത്താവ് മിതേഷിനെ അറസ്റ്റ് ചെയ്യുകയും ടീസൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കൊലപാതക കുറ്റം ചുമത്തുകയും ആയിരുന്നു. മാഞ്ചസ്റ്റർ സർവകലാശാലയിൽ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്.

സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും ഫോറൻസിക് ടീമുമാണ് ജെസീക്ക കൊല്ലപ്പെട്ട വീട്ടിൽ പരിശോധന നടത്തി സുപ്രധാനമായ വിവരങ്ങൾ കണ്ടെത്തി മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ജെസീക്കയുടെ മരണ വാർത്ത ഇനിയും ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. നന്മ നിറഞ്ഞ മനസിനും നിഷ്‌കളങ്കമായ സ്‌നേഹത്തിനും ഉടമയായ ജെസീക്കയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് എല്ലാവരും പറയുന്നത്. കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ജെസീക്കയുടെ മരണം അസഹനീയമായ വേദനയാണ് ഏവർക്കും നൽകിയിരിക്കുന്നതെന്ന് ജെസീക്കയുടെ കുടുംബം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ജെസീക്കയുടെ മരണത്തോടെ കുടുംബം ആകെ തകർന്നിരിക്കുകയാണ്. ഈ വേളയിൽ ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഞങ്ങളുടെ വേദന മനസിലാക്കണമെന്നും കുടുംബം പറയുന്നു.

'അവർ വളരെ സൗഹൃദത്തോടെയും സ്‌നേഹത്തോടെയും കഴിഞ്ഞിരുന്ന ദമ്പതികൾ ആയിരുന്നു. അവർ ഫാർമസി നടത്തിയിരുന്നതിനാൽ അവർ ഈ പ്രദേശത്ത് എല്ലാവർക്കും അറിയാവുന്നവർ ആയിരുന്നുവെന്നും ദമ്പതികളുടെ അയൽവാസികളിൽ ഒരാൾ കൂട്ടിച്ചേർത്തു. ദമ്പതികളുടെ വീട് അവരുടെ ഫാർമസിക്ക് അടുത്താണ്, അവർ മൂന്നു വർഷത്തോളമായി ഇവിടെ താമസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP