Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് എച്ച്1ബി വിസ നിഷേധിക്കുമെന്ന പുതിയ നിബന്ധനയിൽ ഒളിഞ്ഞിരിക്കുന്നത് അനേകം അപകടങ്ങൾ; പുതിയ പരിഷ്‌കാരം ഏതുനിമിഷവും ആരുടെയും വിസ റദ്ദാക്കാനുള്ള പഴുത്; സ്റ്റുഡന്റ് വിസക്കാരുടെ വിസാമാറ്റം തടയാൻ സെൽഫ് സഫിഷ്യൻസി സ്റ്റേറ്റ്‌മെന്റും; ഇന്ത്യക്കാരുടെ ഏറ്റവും വലിയ കുടിയേറ്റ രീതിക്ക് അമേരിക്ക കത്തിവെക്കുന്നത് ഇങ്ങനെ

സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് എച്ച്1ബി വിസ നിഷേധിക്കുമെന്ന പുതിയ നിബന്ധനയിൽ ഒളിഞ്ഞിരിക്കുന്നത് അനേകം അപകടങ്ങൾ; പുതിയ പരിഷ്‌കാരം ഏതുനിമിഷവും ആരുടെയും വിസ റദ്ദാക്കാനുള്ള പഴുത്; സ്റ്റുഡന്റ് വിസക്കാരുടെ വിസാമാറ്റം തടയാൻ സെൽഫ് സഫിഷ്യൻസി സ്റ്റേറ്റ്‌മെന്റും; ഇന്ത്യക്കാരുടെ ഏറ്റവും വലിയ കുടിയേറ്റ രീതിക്ക് അമേരിക്ക കത്തിവെക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഒന്നുകിൽ എച്ച്1ബി വിസ അല്ലെങ്കിൽ സ്റ്റുഡന്റ് വിസ. അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിന് പ്രധാന മാർഗങ്ങൾ ഇവ രണ്ടുമാണ്. ഇതുരണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കുടിയേറ്റ നിയന്ത്രണം ശക്തമാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ശ്രമിക്കുമ്പോൾ, അത് കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെയാവും. ഐടി കമ്പനികൾ ഉൾപ്പെടെ, ഇന്ത്യൻ ഉദ്യോഗാർഥികളെ അമേരിക്കയിലെത്തിക്കുന്നത് എച്ച്1ബി വിസ ഉപയോഗിച്ചാണ്.

അടുത്തിടെ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം കൊണ്ടുവന്ന വിസ പരിഷ്‌കാര ശുപാർശകളാണ് ആശങ്കയായി നിൽക്കുന്നത്. ഇതനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള പബ്ലിക് ബെനഫിറ്റ് കൈപ്പറ്റിയിട്ടുള്ളവരോ ഭാവിയിൽ കൈപ്പറ്റാനിടയുള്ളവരോ (പബ്ലിക് ചാർജ്) ആയ ആളുകളുടെ എച്ച്1ബി വിസാ അപേക്ഷ നിരാകരിക്കപ്പെടാം. വിസാ കാലാവധി നീട്ടുന്നതിനോ സ്റ്റാറ്റസ് മാറ്റുന്നതിനോ അപേക്ഷ നൽകുമ്പോഴാണ് ഈ പരിശോധന വരിക. ആ ഘത്തിൽ പബ്ലിക് ബെനഫിറ്റിന് അർഹനായിട്ടുണ്ടെന്ന് തെളിഞ്ഞാൽ അപേക്ഷ നിരസിക്കുകയും അമേരിക്കയിൽനിന്ന് നാടുകടത്തൽ നടപടികൾ തുടങ്ങുകയും ചെയ്യും.

എച്ച്1ബി വിസയിൽ അമേരിക്കയിൽ തങ്ങുന്നവരിൽ വലിയൊരു വിഭാഗവും ഏതെങ്കിലും ഘട്ടത്തിൽ പബ്ലിക് ബെനഫിറ്റ് വാങ്ങിയവരാകുമെന്നാണ് കണക്കാക്കുന്നത്. സെപ്റ്റംബർ 22-ന് യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ കൊണ്ടുവന്ന പരിഷ്‌കാങ്ങൾ നിയമമായാൽ, ഇന്ത്യക്കാരടക്കമുള്ള എച്ച്1ബി വിസക്കാരുടെ അമേരിക്കയിലെ വാസത്തിന് അത് തിരിച്ചടിയായി മാറുമെന്നുറപ്പാണ്. എന്നാൽ, വിസയുടെ കാലാവധി നീട്ടാനോ സ്റ്റാറ്റസ് മാറ്റാനോ ഉള്ള അപേക്ഷ നൽകുമ്പോൾ സെൽഫ്-സഫിഷ്യൻസി സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്താൽ മതിയെന്ന ഇളവും പരിഷ്‌കാരങ്ങളിലുണ്ട്.

പല കാരണങ്ങൾകൊണ്ട് പബ്ലിക് ചാർജ് വിഭാഗത്തിൽ ഉൾപ്പെടാനിടയുണ്ട്. 61 വയസ്സിന് മുകളിലുള്ളവരും 18 വയസ്സിന് താഴെയുള്ളവരും ഈ പരിധിയിൽ വരും. ആരോഗ്യപരമായ കാരണങ്ങൾ, ചികിത്സയ്ക്കാവശ്യമായ പണം സ്വന്തമായി കൈവശമില്ലാത്തവർ, കൂടുതൽ ആശ്രിതരുള്ളവർ, സാമ്പത്തിക ബാധ്യതകൾ, മോശം ക്രെഡിറ്റ് സ്‌കോർ, ഉന്നത വിദ്യാഭ്യാസമില്ലാത്തവർ, ഇംഗ്ലീഷിൽ മതിയായ പ്രാവീണ്യമില്ലാത്തവർ, ജോലിയിൽ നൈപുണ്യമില്ലാത്തവർ എന്നിവരൊക്കൈ ഏതെങ്കിലും ഘട്ടത്തിൽ സർക്കാരിന്റെ സഹായമോ ഔദാര്യമോ പറ്റേണ്ടിവരുന്നവരുടെ കൂട്ടത്തിലാണുള്ളത്.

അമേരിക്കയിലുള്ള ഇന്ത്യക്കാരിലേറെയും ജോലിക്കാരോ വിദ്യാർത്ഥി വിസയിലെത്തിയിട്ടുള്ളവരോ ആണ്. ഇവരിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള പബ്ലിക് ബെനഫിറ്റ് കൈപ്പറ്റിയവരുമാണ്. ഫുഡ് സ്റ്റാംപ്, ഫെഡറൽ ഹൗസിങ്, റെന്റൽ അസിസ്റ്റൻസ്, മെഡിക്കൽ സബ്‌സിഡികൾ, വൈദ്യസഹായങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടും. പുതിയ പരിഷ്‌കാരത്തിൽ പറയുന്ന പല സംഗതികളും ഏകപക്ഷീയമായ തീരുമാനങ്ങളായതിനാൽ, ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. എന്നാൽ, ഭാവിയിലെപ്പോഴെങ്കിലും പബ്ലിക് ചാർജ് എന്നയിനത്തിൽപ്പെടുത്തി വിസ നിഷേധിക്കാൻ അതൊരു കാരണമായേക്കുമെന്ന ആശങ്ക എല്ലാവരിലും ഇത് ജനിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP