Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീയറ്ററുകൾ ബുക്ക് ചെയ്ത് തിരഞ്ഞെടുപ്പ് ലൈവ് കാണിച്ച് അമേരിക്കൻ ഇന്ത്യക്കാർ; നേരം വെളുക്കുംമുമ്പ് ഉറക്കമുണർന്ന് യുകെ മലയാളികൾ; അവധിയെടുത്ത് വോട്ടണ്ണൽ ആസ്വദിച്ച് ഗൾഫ്-ഓസസ്‌ട്രേലിയൻ മലയാളികൾ; ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് പ്രവാസികൾ ആഘോഷിക്കുന്നത് ഇങ്ങനെ

തീയറ്ററുകൾ ബുക്ക് ചെയ്ത് തിരഞ്ഞെടുപ്പ് ലൈവ് കാണിച്ച് അമേരിക്കൻ ഇന്ത്യക്കാർ; നേരം വെളുക്കുംമുമ്പ് ഉറക്കമുണർന്ന് യുകെ മലയാളികൾ; അവധിയെടുത്ത് വോട്ടണ്ണൽ ആസ്വദിച്ച് ഗൾഫ്-ഓസസ്‌ട്രേലിയൻ മലയാളികൾ; ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് പ്രവാസികൾ ആഘോഷിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ത്രയും നാളില്ലാതിരുന്ന ആകാംഷയോടെയാണ് ഇന്ത്യ ഈ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. നരേന്ദ്ര മോദി സർക്കാർ തുടരുമോ അതോ, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മതേതരമുന്നണി അധികാരത്തിൽ വരുമോ എന്ന ആകാംഷയ്ക്ക് ഇനി മണിക്കൂറുകളുടെ ആയുസ് മാത്രമേയുള്ളൂ. ഇന്ത്യയിലുള്ളവരെപ്പോലെതന്നെ ഈ തിരഞ്ഞെടുപ്പ് സജീവമായി വീക്ഷിക്കുകയാണ് പ്രവാസികളും. രാഷ്ട്രീയപ്രബുദ്ധതയേറിയ മലയാളികൾ ഉള്ളിടത്തെല്ലാം തിരഞ്ഞെടുപ്പാണ് ചർച്ചാവിഷയം.

അമേരിക്ക രാത്രിയിലേക്ക് കടക്കുകയാണിപ്പോൾ. പക്ഷേ, മിനസോട്ടയിലെ മിനിയപൊലീസിലെ സിനിമാ തീയറ്ററിൽ ഇന്ത്യക്കാർ ഉറക്കമിളയ്ക്കാൻ തയ്യാറായി തടിച്ചുകൂടിയിട്ടുണ്ട്. സിനിമാ തീയറ്റർ വാടകയ്‌ക്കെടുത്താണ് അവർ രാത്രി മുഴുവൻ കാത്തിരുന്ന് വോട്ടെണ്ണൽ തത്സമയം കാണുക. എട്ട് ഇന്ത്യൻ ചാനലുകൾ തിരഞ്ഞെടുപ്പ് ഫലം തത്സമയം അമേരിക്കയിലെത്തിക്കുന്നുണ്ട്. ഈ ചാനലുകളെല്ലാം ഒരേ സ്‌ക്രീനിൽത്തന്നെ പ്രദർശിപ്പിക്കാനാണ് പദ്ധതിയെന്ന് സംഘാടകനായ രമേഷ് നൂൺ പറഞ്ഞു.

അമേരിക്കയിൽ ആദ്യമായാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് തത്സമയം സിനിമാ തീയറ്ററിൽ കാണിക്കുന്നത്. നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചതെന്ന് രമേഷ് പറഞ്ഞു. 15 ഡോളർവീതമാണ് ടിക്കറ്റിന് വിലയിട്ടത്. ഇതിനകം 150 പേർ ടിക്കറ്റെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ വോട്ടെണ്ണൽ മുറുകുന്ന മുറയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. നരേന്ദ്ര മോദി അധികാരത്തിൽ തുടരണമെന്നാഗ്രഹിക്കുന്നയാളാണ് താനെന്നും രമേഷ് നൂൺ വ്യക്തമാക്കി.

മിനസോട്ടയിൽ മാത്രമല്ല തിരഞ്ഞെടുപ്പ് വാച്ച് പാർട്ടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ടെക്‌സസ്, ഇല്ലിനോയി, മാസച്ചുസറ്റ്‌സ്, ഫ്‌ളോറിഡ, വാഷിങ്ടൺ, വർജീനിയ, കാലിഫോർണിയ തുടങ്ങിയ ഇടങ്ങളിലെല്ലാം പല രീതിയിൽ വാച്ച് പാർട്ടികൾ ചേരുന്നുണ്ട്. ഇന്ത്യക്കാർ കൂടുതലുള്ള സ്ഥലങ്ങളിലൊക്കെ വോട്ടെണ്ണൽ തത്സമയം കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവാസി ബിജെപി ഘടകത്തിന്റെ നേതൃത്വത്തിലാണ് പാർട്ടികളൊരുക്കിയിട്ടുള്ളത്. എക്‌സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായതോടെയാണ് പ്രവാസികളിലും താത്പര്യം ഇരട്ടിച്ചത്.

അമേരിക്കൻ സമയം രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന വാച്ച് പാർട്ടിക്ക് മുന്നൂറോളം പേരെങ്കിലുമെത്തുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂജഴ്‌സിയിലെ എഡിസണിൽ വിരുന്നൊരുക്കിയിട്ടുള്ള ജയേഷ് പട്ടേൽ പറഞ്ഞു. പൊതുസ്ഥലത്തെന്ന പോലെ, വീടുകളിലും റസ്റ്ററന്റുകളിലും ഹോട്ടലുകളിലും പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. മൾട്ടി സ്്ക്രീൻ സിനിമാ ഹാളിലെ പ്രദർശനം മിനെസോട്ടയിൽ മാത്രമാണെങ്കിലും മറ്റിടങ്ങളിലെല്ലാം ആവേശം ചോരാതെ വാച്ച് പാർട്ടികൾക്ക് തുടങ്ങിക്കഴിഞ്ഞു.

അമേരിക്കയിലേതിന് സമാനമാണ് മറ്റുരാജ്യങ്ങളിലെ പ്രവാസികളുടെയും ആവേശം. യുകെയിലുള്ളവർ അതിരാവിലെ ഉറക്കമെഴുന്നേറ്റ് ടിവിക്ക് മുന്നിൽ ഇടംപിടിക്കുന്നതിനായി ഇന്നലെ നേരത്തെ തന്നെ ഉറങ്ങുകയും ചെയ്തു. വോട്ടെണ്ണലിന്റെ ആവേശം തുടക്കംമുതൽ ആസ്വദിക്കുകയാണ് മിക്കവരുടെയും പ്ലാൻ. സമയവ്യത്യാസം കാരണം പ്രത്യേകിച്ച് പാർട്ടികൾ ഒരുക്കിയിട്ടില്ലെങ്കിലും, വോട്ടെണ്ണൽ പുരോഗമിക്കുന്നതനുസരിച്ച് പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങളൊരുക്കാൻ സാധ്യതയുണ്ട്.

പ്രവാസി ബിജെപി ഘടകമാണ് ആഘോഷങ്ങളേറെയും പ്ലാൻ ചെയ്തിട്ടുള്ളത്. ഗൾഫിലെയും മറ്റുരാജ്യങ്ങളിലെയും പ്രവാസികളും തിരഞ്ഞെടുപ്പ് ചൂടിലാണ്. ഗൾഫിലുള്ള പലരും ഇക്കുറി നേരിട്ട് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് അവർക്ക് വളരെ നിർണായകമാണ്. വോട്ടെണ്ണൽ അവധിദിവസമല്ലാത്തതിനാൽ, ആവേശം പൂർണമായും ആസ്വദിക്കാനാവില്ലെന്ന സങ്കടം പലർക്കുമുണ്ട്. ഇന്ത്യയെക്കാൾ സമയത്തിൽ ഏറെ മുന്നിലുള്ള ഓസ്‌ട്രേലിയയിലും മറ്റും വോട്ടെണ്ണൽ മൂർധന്യത്തിലെത്തുമ്പോൾ ജോലിസമയം കഴിയുമെന്ന ആഹ്ലാദത്തിലാണ് പ്രവാസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP