Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യതാവളങ്ങളിൽ ഇരുന്ന് കൃത്യമായ ചിത്രങ്ങൾ എടുക്കുന്ന 45 ക്യാമറകൾ ഈ ശനിയാഴ്ച പ്രവർത്തിച്ച് തുടങ്ങുന്നു; മൊബൈൽ ഫോൺ കൈകൊണ്ട് തൊട്ടാൽ ഇനി പണിയുറപ്പ്; നിയമം കൂസാത്ത ഓസ്ട്രേലിയൻ മലയാളികൾ ജാഗ്രതൈ

രഹസ്യതാവളങ്ങളിൽ ഇരുന്ന് കൃത്യമായ ചിത്രങ്ങൾ എടുക്കുന്ന 45 ക്യാമറകൾ ഈ ശനിയാഴ്ച പ്രവർത്തിച്ച് തുടങ്ങുന്നു; മൊബൈൽ ഫോൺ കൈകൊണ്ട് തൊട്ടാൽ ഇനി പണിയുറപ്പ്; നിയമം കൂസാത്ത ഓസ്ട്രേലിയൻ മലയാളികൾ ജാഗ്രതൈ

സ്വന്തം ലേഖകൻ

സ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ റോഡുകളിൽ വണ്ടിയോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനായി അധികൃതർ നടപടികൾ കടുപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത് പ്രകാരം രഹസ്യതാവളങ്ങളിൽ ഇരുന്ന് കൃത്യമായ ചിത്രങ്ങൾ എടുക്കുന്ന 45 ക്യാമറകൾ ഈ ശനിയാഴ്ച പ്രവർത്തിച്ച് തുടങ്ങുന്നു.ഇതേ തുടർന്ന് മൊബൈൽ ഫോൺ കൈകൊണ്ട് തൊട്ടാൽ ഇനി പണിയുറപ്പാണെന്ന് പ്രത്യേകം ഓർക്കുക. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട കടുത്ത നിയമം കൂസാത്ത മലയാളികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ കുടുങ്ങുമെന്നുറപ്പ്.

വണ്ടിയോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ഹൈടെക് ക്യാമറകളാണ് നിലവിൽ വരാൻ പോകുന്നത്. വളയം പിടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് മേൽ ഓട്ടോമാറ്റിക്കായി പിഴ ചുമത്താൻ സാധിക്കുന്ന ക്യാമറകളാണിവ. ന്യൂ സൗത്ത് വെയിൽസിലെ പേര് വെളിപ്പെടുത്താത്ത 45 ലൊക്കേഷനുകളിലാണ് ശനിയാഴ്ച മുതൽ ഈ ക്യാമറകൾ മിഴി തുറക്കാൻ പോകുന്നത്. ഓസ്ട്രേലിയയിൽ ഇത്തരത്തിൽ ആദ്യമായി ക്യാമറകൾ ഏർപ്പെടുത്തുന്ന സ്റ്റേറ്റായി ഇതോടെ ന്യൂ സൗത്ത് വെയിൽസ് മാറിയിരിക്കുകയാണ്.

ഇത്തരത്തിൽ റോഡുകളിൽ വണ്ടിയോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം ഇല്ലാതാക്കുന്നതിനായി സമാനമായ നിയമങ്ങളും സംവിധാനങ്ങളും കൊണ്ട് വരാൻ ഓസ്ട്രേലിയയിലെ മറ്റ് സ്റ്റേറ്റുകളും ആലോചിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഈ വർഷം ആദ്യം ഇത്തരം ക്യാമറകളുടെ വിജയകരമായ പരീക്ഷണത്തെ തുടർന്നാണ് പുതിയ സംവിധാനം എൻഎസ്ഡബ്ല്യൂവിൽ നടപ്പിലാക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 2019 ജനുവരിക്കും ജൂണിനുമിടയിൽ 8.5 മില്യൺ വാഹനങ്ങളെ നിരീക്ഷിച്ചിരുന്നുവെന്നാണ് എൻഎസ്ഡബ്ല്യൂ ട്രാൻസ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഈ പരീക്ഷണ കാലത്തിനിടെ വണ്ടിയോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ച ഒരു ലക്ഷത്തിലധികം മോട്ടോറിസ്റ്റുകളെ ഈ ക്യാമറകളിലൂടെ പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് ഇവരിൽ നിന്നും മൊത്തത്തിൽ 35 മില്യൺ ഡോളറാണ് ഫൈനായി ഈടാക്കിയിരിക്കുന്നത്. അതായത് ഓരോരുത്തരിൽ നിന്നും 344 ഡോളറാണ് പിഴയായി ഈടാക്കിയിരുന്നത്. വളയം പിടിക്കുന്നതിനിടെ അനധികൃതമായി മൊബൈൽ ഉപയോഗിച്ചതിനെ തുടർന്ന് 2012നും 2017നും ഇടയിൽ 184 കൂട്ടിയിടികളാണുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് ഏഴ് പേർ മരിക്കുകയും 105 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പുതിയതായി സ്ഥാപിക്കുന്ന ഹൈ ഡെഫനിഷൻ ക്യാമറകൾ ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും. ഏത് കാലാവസ്ഥയിലും ഇവയ്ക്ക് പ്രവർത്തിക്കാനുമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP