Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നത വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പോയ അനേകം വിദ്യാർത്ഥികൾ; ടൂറിസ്റ്റുകളായി കപ്പലിലും പാക്കേജ് ടൂറുകളിലും പോയവർ; സെമിനാറുകൾക്കും ഔദ്യോഗിക മീറ്റിംഗുകൾക്കും പോയ പ്രൊഫഷണലുകൾ; ബന്ധുക്കളെ കാണാൻ വിസിറ്റിങ് വിസയിൽ പോയവർ; ലോകമെമ്പാടുമായി കുടിങ്ങിക്കിടക്കുന്നത് വിവിധ കാരണങ്ങളാൽ നാടുവിട്ടുപോയ അനേകം ഇന്ത്യാക്കാർ

ഉന്നത വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പോയ അനേകം വിദ്യാർത്ഥികൾ; ടൂറിസ്റ്റുകളായി കപ്പലിലും പാക്കേജ് ടൂറുകളിലും പോയവർ; സെമിനാറുകൾക്കും ഔദ്യോഗിക മീറ്റിംഗുകൾക്കും പോയ പ്രൊഫഷണലുകൾ; ബന്ധുക്കളെ കാണാൻ വിസിറ്റിങ് വിസയിൽ പോയവർ; ലോകമെമ്പാടുമായി കുടിങ്ങിക്കിടക്കുന്നത് വിവിധ കാരണങ്ങളാൽ നാടുവിട്ടുപോയ അനേകം ഇന്ത്യാക്കാർ

സ്വന്തം ലേഖകൻ

രപ്പൺ ശർമ്മ മറ്റ് 130 ഇന്ത്യാക്കാരുമായി സാൻ ഫ്രാൻസിസ് കോ വിമാനത്താവളത്തിലെത്തിയത് ഇന്ത്യയിലേക്കുള്ള ചാർട്ടർ വിമാനത്തിൽ കയറാനായിരുന്നു. അപ്പോഴാണ് അവർ അറിയുന്നത് അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്ന്. 14 ദിവസത്തെ ക്വാറന്റൈന് ശേഷം കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അവർക്ക് ഇന്ത്യയിൽ കാലുകുത്താനാകില്ല എന്നാണ് ഇന്ത്യൻ സർക്കാരിന്റെ തീരുമാനം. കൊറോണയുടെ ആരംഭകാലത്ത് ലോകശ്രദ്ധയാകർഷിച്ച ഗ്രാൻഡ് പ്രിൻസസ് എന്ന ആഡംബരക്കപ്പലിലെ ക്രൂ മെമ്പർമാരാണ് അവരിലധികവും. അവർക്ക് കപ്പലിലേക്ക് തിരിച്ചു പോവുകയല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. അവിടെ അവർ ക്വാറന്റൈന് വിധേയമാകുന്നു. 

കൂടുതൽ സമയവും ഞങ്ങൾ തമ്മിൽ തമ്മിൽ സംസാരിച്ചും നാട്ടിലെ കുടുംബാംഗങ്ങളോട് സംസാരിച്ചും സമയം കളയുന്നു. ഭാഗ്യത്തിന് ഇപ്പോൾ ഭക്ഷണവും ഫ്രീ വൈഫൈയും കിട്ടുന്നുണ്ട്. തത്ക്കാലത്തേക്ക് ആവശ്യമുള്ള പണവും ഞങ്ങൾ കരുതിയിട്ടുണ്ട്.ശർമ്മ പറഞ്ഞു. എന്നാൽ, ശർമ്മയേയും കൂട്ടുകാരേയും പോലെ ഭാഗ്യമുള്ളവരല്ല ഇറ്റലിമുതൽ ഇറാൻ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അനേകം ഇന്ത്യാക്കാർ. വിമാനങ്ങൾ റദ്ദാക്കുകയും അതിർത്തികൾ അടക്കുകയും ചെയ്തതോടെ ഇവരിൽ പലരും കടുത്ത ആശങ്കയിലാണ്. കൈയിലുള്ള പണം എത്രനാളത്തേക്ക് തികയുമെന്നാണ് ഇവരിൽ പലരും ആശങ്കപ്പെടുന്നത്. അത് തീർന്നാൽ പിന്നെ എന്തു ചെയ്യും എന്ന ചോദ്യം അവരുടെ ഉറക്കം കെടുത്തുന്നു.

അമേരിക്കയിൽ മാത്രം ഏകദേശം 2 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. മിക്ക യൂണിവേഴ്‌സിറ്റികളും ഓൺലൈൻ ക്ലാസ്സുകളിലേക്ക് തിരിയുകയും ക്യാമ്പസ്സ് അടയ്ക്കുകയും ചെയ്തതോടെ ഇവരിൽ പലരുടെയും അവസ്ഥ പരിതാപകരമായി. ഒന്നോ രണ്ടോ ആഴ്ച പിടിച്ചു നിൽക്കാൻ സാധിച്ചേക്കും പക്ഷെ ഈ പ്രതിസന്ധി മാസങ്ങളോളം തുടർന്നാൽ എന്തുചെയ്യുമെന്നാണ് അവർ ചോദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP