Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വാർഡിലെ ദുസ്സഹ സാഹചര്യങ്ങൾക്ക് മറ്റൊരു ഇരകൂടി; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കെത്തിയ 23കാരനായ ഫിലിപ്പിനോ നഴ്സ് തളർന്ന് വീണ് മരിച്ചു; മൂന്നാമത്തെ നഴ്സിനെയും കൊറോണ കൊണ്ട് പോയപ്പോൾ ആശങ്കയോടെ ബ്രിട്ടണിലെ മലയാളി നഴ്സിങ് സമൂഹം

കോവിഡ് വാർഡിലെ ദുസ്സഹ സാഹചര്യങ്ങൾക്ക് മറ്റൊരു ഇരകൂടി; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കെത്തിയ 23കാരനായ ഫിലിപ്പിനോ നഴ്സ് തളർന്ന് വീണ് മരിച്ചു; മൂന്നാമത്തെ നഴ്സിനെയും കൊറോണ കൊണ്ട് പോയപ്പോൾ ആശങ്കയോടെ ബ്രിട്ടണിലെ മലയാളി നഴ്സിങ് സമൂഹം

സ്വന്തം ലേഖകൻ

ലണ്ടൻ: യുകെയെ ശവപ്പറമ്പാക്കിക്കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരി നഴ്സുമാരടക്കമുള്ള എൻഎച്ച്എസ് ജീവനക്കാരുടെ ജീവന് കടുത്ത ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് അടിവരയിടുന്ന പുതിയൊരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോൺ അലഗോസാണ് എൻഎച്ച്എസിലെ കോവിഡ് വാർഡുകളിലെ ദുസ്സഹ സാഹചര്യങ്ങളുടെ ഏറ്റവും പുതിയ ഇരയായി മാറിയിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഈ യുവാവ് തളർന്ന് വീണ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊറോണ രോഗികളെ പരിചരിച്ചിരുന്ന മൂന്നാമത്തെ നഴ്സാണ് കോവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ യുകെയിലെ മലയാളി നഴ്സിങ് സമൂഹം കടുത്ത ആശങ്കയിലായിരിക്കുകയാണ്.

12 മണിക്കൂർ നീണ്ട കൊറോണ വാർഡിലെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അലഗോസ് കുഴഞ്ഞ് വീണ് മരിച്ചിരിക്കുന്നത്. കൊറോണയിൽ നിന്നും കാത്ത് രക്ഷിക്കുന്നതിന് ഉചിതമായ പ്രൊട്ടക്ടീവ് ക്ലോത്തിങ് തന്റെ മകന് ലഭ്യമാക്കാതിരുന്നതിനാലാണ് അവർ കൊലയാളി വൈറസ് പിടിപെട്ട് മരിക്കാനിടയായതെന്ന് ആരോപിച്ച് അലഗോസിന്റെ 50 കാരിയായ മാതാവ് ഗിന ഗുസ്റ്റിലോ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ വീട്ടിലെത്തിയ യുവാവിന് കടുത്ത തലവേദനയും ഉയർന്ന ശാരീരികോഷ്മാവും രാത്രിയിലുടനീളം അനുഭവപ്പെട്ടിരുന്നു.

ഇത്രയും സുഖമില്ലാതിരുന്നുവെങ്കിൽ ജോലി നിർത്തി നേരത്തെ തന്നെ വീട്ടിലേക്ക് വന്ന് കൂടായിരുന്നുവോയെന്ന് താൻ മകനോട് ചോദിച്ചിരുന്നുവെന്നും എന്നാൽ കൊറോണ വാർഡിൽ വേണ്ടത്ര സ്റ്റാഫില്ലാതിരുന്നതിനാൽ തനിക്ക് ആശുപത്രിയിൽ നിന്നും നേരത്തെ വരാൻ അനുവാദം ലഭിച്ചില്ലായിരുന്നുവെന്നാണ് മകൻ വെളിപ്പെടുത്തിയതെന്നും ഈ അമ്മ വേദനയോടെ പരിതപിക്കുന്നു.പാരസെറ്റമോൾ കഴിച്ച് ഉറങ്ങാൻ താൻ മകനോട് നിർദ്ദേശിച്ച് അധികം വൈകുന്നതിന് മുമ്പ് തന്നെ അവൻ മരിച്ചിരുന്നുവെന്നും ഗുസ്റ്റിലോ വേദനയോടെ വെളിപ്പെടുത്തുന്നു.

അലഗോസ് ജോലി ചെയ്തിരുന്ന വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ എ ആൻഡ് ഇ ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ രാത്രി അടച്ച് പൂട്ടിയിരുന്നു. ഇവിടുത്തെ ഓക്സിജൻ വിതരണത്തിൽ തടസമുണ്ടായതിനെ തുടർന്നായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. തന്റെ മകൻ കൊറോണയെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ പ്രൊട്ടക്ടീവ് ക്ലോത്തിങ് ധരിച്ചിട്ടായിരുന്നില്ല കോവിഡ് 19 രോഗികളെ പരിചരിച്ചിരുന്നതെന്ന് അവന്റെ സഹപ്രവർത്തകർ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഗുസ്റ്റിലോ വിലപിക്കുന്നു. ഇവിടുത്തെ സ്റ്റാഫുകൾ പിപിഇ ധരിച്ചിരുന്നുവെങ്കിലും അത് വായ മറച്ചിരുന്നില്ലെന്നും അതിനായി സാധാരണ മാസ്‌കുകൾ മാത്രമാണ് ധരിച്ചിരുന്നതെന്നും അതിലൂടെ അലഗോസിന് വൈറസ് ബാധയുണ്ടാവുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

തന്റെ മകൻ കിടക്കയിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഗുസ്റ്റിലോ ഉടൻ 999 നമ്പറിൽ വിളിക്കുകയും പാരാമെഡിക്സ് കുതിച്ചെത്തുകയുമായിരുന്നു. എന്നാൽ അപ്പോഴേക്കും ഈ യുവ നഴ്സ് മരിച്ചിരുന്നു.തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ അവരെ കോവിഡ്-19 വാർഡുകളിൽ ഡ്യൂട്ടിക്കിടാറുള്ളുവെന്നാണ് വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റൽ അധികൃതർ പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഫിലിപ്പീൻസിൽ ജനിച്ച അലഗോസ് വളരെ ചെറുപ്പത്തിൽ ബ്രിട്ടനിലേക്ക് കുടുംബത്തോടൊപ്പം വരുകയും ഇവിടുത്തെ പൗരത്വം നേടുകയുമായിരുന്നു.തന്റെ മകന് നേരത്തെ രോഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഗുസ്റ്റിലോ പറയുന്നു.

എൻഎച്ച്എസിലെ മൂന്നാമത്തെ നഴ്സാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൊറോണ ബാധിച്ച് മരിച്ചതെന്നത് കടുത്ത ആശങ്കയാണ് മലയാളി നഴ്സുമാർ അടക്കമുള്ളവരിൽ ജനിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വാൽസാൽ മാനറിലെ 36കാരിയായ അരീമ നസ്രീൻ വെള്ളിയാഴ്ചയും കെന്റിലെ മാർഗററ്റിലെ ക്യൂൻ മദർ ഹോസ്പിറ്റലിൽ 38 കാരി എയ്മീ ഓ റൗർകെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു.ഇതിന് പുറമെ കൊറോണ പിടിപെട്ട് എൻഎച്ച്എസിലെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്കയേറ്റുന്നു. നോർത്ത് ഈസ്റ്റ്‌ലണ്ടനിൽ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാർവി, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ട്രാസി ബ്രെന്നാൻ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ.

ഇതിൽ ഹാർവിക്ക് ഉചിതമായ പിപിഇ നൽകിയിരുന്നുവെങ്കിൽ അദ്ദേഹം മരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തുന്നത്.കോവിഡ്-19ബാധിതരുടെ സമീപത്ത് പോകുമ്പോൾ താൻ സ്വന്തം പണം കൊടുത്ത് വാങ്ങിയ സർജിക്കൽ ഫേസ് മാസ്‌ക് ധരിക്കാൻ അധികൃതർ അനുവദിക്കാത്തതിനെ തുടര്ന്ന് ട്രാസി ജോലി രാജി വച്ചെങ്കിലും അവർ കൊറോണ ബാധിച്ച് മരിക്കുകയായിരുന്നു. പിപിഇകളുടെ അപര്യാപ്തത മൂലം മിക്ക നഴ്സുമാരും ഡോക്ടർമാരും അവയില്ലാതെ കൊറോണ രോഗികളെ പരിചരിക്കുന്നത് ഇവരുടെ ജീവന് കടുത്തഭീഷണിയാണുയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP