Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആകെ ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയിട്ടും മരിച്ചവരുടെ എണ്ണം 60 ശതമാനമായി; 16 ശതമാനം പേർ ഏത് വിഭാഗമാണെന്ന് നിശ്ചയമില്ല; കൊറോണ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട് 160 ആശുപത്രി ജീവനക്കാരുടെ വംശം തിരയുമ്പോൾ കുടിയേറ്റക്കാർ ഭയപ്പെടേണ്ടത്; ബ്രിട്ടണിൽ കാര്യങ്ങൾ ഇങ്ങനെ

ആകെ ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയിട്ടും മരിച്ചവരുടെ എണ്ണം 60 ശതമാനമായി; 16 ശതമാനം പേർ ഏത് വിഭാഗമാണെന്ന് നിശ്ചയമില്ല; കൊറോണ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട് 160 ആശുപത്രി ജീവനക്കാരുടെ വംശം തിരയുമ്പോൾ കുടിയേറ്റക്കാർ ഭയപ്പെടേണ്ടത്; ബ്രിട്ടണിൽ കാര്യങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കൊറോണയുടെ താണ്ഡവത്തിൽ ഏറ്റവുമധികം ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. സാധാരണക്കാർക്കൊപ്പം നിരവധി ആരോഗ്യ പ്രവർത്തകരുടേയും ജീവൻ പൊലിഞ്ഞു. ബ്രിട്ടനിൽ കൊറോണയെ ചെറുക്കാനുള്ള യുദ്ധമുഖത്തിറങ്ങിയ മുന്നണിപ്പോരാളികളിൽ മരിച്ചതിൽ 60 ശതമാനവും കറുത്ത വർഗ്ഗക്കാരും, ഏഷ്യൻ വംശജരും മറ്റ് ന്യുനപക്ഷ വംശക്കാരുമാണെന്ന് റിപ്പോർട്ട് പുറത്തുവന്നു. ഈ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട 166 എൻ എച്ച് എസ് ജീവനക്കാരിൽ നൂറുപേർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. 39 പേർ (23 ശതമാനം) വെള്ളക്കാരും. ബാക്കിയുള്ള 27 (16 ശതമാനം) പേരുടെ വംശം ഏതാണെന്ന് അറിയില്ല.

കഴിഞ്ഞ മാർച്ച് മുതലുള്ള കണക്കാണിത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് വരെ രോഗികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ് ഇവരിൽ പലരും. വിശ്വസനീയമായ രേഖകൾ ലഭ്യമല്ലാത്തതിനാൽ മരിച്ച കെയർഹോം ജീവനക്കാരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിലെ കണക്ക് മാത്രം നോക്കുകയാണെങ്കിൽ എൻ എച്ച് എസ് ജീവനക്കാരിൽ 20 ശതമാനം മാത്രമാണ് കറുത്തവർഗ്ഗക്കാരും ഏഷ്യൻ വംശജരും മറ്റ് ന്യുനപക്ഷങ്ങളും ഉള്ളത് എന്നാൽ ഇവിടെ മരണമടഞ്ഞ ആരോഗ്യപ്രവർത്തകരിൽ 62 ശതമാനം പേർ ഈ വിഭാഗത്തിൽ പെടുന്നവരാണ്.

എൻ എച്ച് എസ് കോൺഫെഡറേഷനിലെ പാർട്നർഷിപ്സ് ആൻഡ് ഇക്വാലിറ്റി ഡയറക്ടർ ജോവാൻ സാഡ്ലർ പറയുന്നത് ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാരിൽ അധികം പേരും ജനറൽ വാർഡുകളിൽ താഴെ തലത്തിൽ ജോലിചെയ്യുന്നവരാണ് എന്നാണ്. അവിടെ ഇന്റൻസീവ് കെയറിൽ ഉള്ളത്ര സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ല. ഈ വിഭാഗത്തിൽ പെട്ട മരണമടഞ്ഞവരിൽ 49 ശതമാനം പേർ നഴ്സുമാരായും ഹെൽത്ത്കെയർ അസിസ്റ്റന്റുമാരായും ജോലിചെയ്തവരാണ് 30 ശതമാനം പേർ ഡോക്ടർമാരും. ഇങ്ങനെ മരിക്കുന്നവരിൽ ക്രിറ്റിക്കൽ കെയറിൽ ഉള്ളവർ ഇല്ല കാരണം അവിടങ്ങളിൽ ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ ഉണ്ട്.

മാത്രമല്ല, സാധാരണ വാർഡുകളിൽ കഠിനാദ്ധ്വാനം വേണ്ടിവരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജോലിഭാരം വർദ്ധിക്കുകയും ചെയ്യുന്നു. സാഡ്ലർ കൂട്ടിച്ചേർത്തു. റോയൽ കോളേജ് ഓഫ് നഴ്സിംഗിൽ നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞത് ഈ വിഭാഗത്തിൽ പെടുന്നവർക്ക് സുരക്ഷാ ഉപകരണങ്ങളുടെ കുറവുണ്ടായി എന്നാണ്. സർവ്വേയിൽ പങ്കെടുത്തവരിൽ 43 ശതമാനം കുടിയേറ്റവിഭാഗക്കാർ തങ്ങൾക്ക് ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ലഭിച്ചു എന്നുപറഞ്ഞപ്പോൾ 66% വെള്ളക്കാർക്ക് ഇത് ലഭിച്ചു എന്നറിയിച്ചു. ഇതും ഈ വിഭാഗത്തിൽ പെട്ടവരുടെ മരണനിരക്ക് ഉയർത്താൻ കാരണമായിട്ടുണ്ടാകാം.

മുസ്ലിം വിഭാഗത്തിൽ പെട്ട ചിലർക്ക് ശിരോവസ്ത്രം, താടി മുതലായവയുള്ളതിനാൽ ഫേസ്മാസ്‌ക് ശരിയായി ധരിക്കാനായില്ലെന്നും കോൺഫെഡറേഷൻ പറയുന്നു. കുറഞ്ഞ വരുമാനം, ജീവിത നിലവാരം തുടങ്ങിയവയും അവരിൽ രോഗബാധ വേഗത്തിൽ വ്യാപിക്കുവാൻ കാരണമായിട്ടുണ്ടാകാമെന്നും കോൺഫെഡറേഷൻ പറയുന്നു. ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാർ വലിയതോതിൽ വിവേചനം അനുഭവിക്കുന്നതായും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

വംശീയാധിക്ഷേപവും കളിയാക്കലുകളും ഭയന്ന് ഇവർ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ആവശ്യപ്പെടാൻ മടിക്കുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ജനിതക ഘടന, ആരോഗ്യം, മാനസിക സമ്മർദ്ദം തുടങ്ങിയവയും ഈ വിഭാഗത്തിൽ പെടുന്നവരിൽ മരണസംഖ്യ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടാകാം എന്നും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP