Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ പിടിമുറുക്കിയ ബ്രിട്ടനിൽ ഭയപ്പാടിൽ കഴിയുന്നവരിൽ മലയാളി നഴ്‌സുമാരും; വെയിൽസിലും കെന്റിലും നഴ്‌സുമാരുടെയും ജീവനെടുത്തു കൊറോണ പിടിമുറുക്കുമ്പോൾ രക്ഷക്കായി സ്വയം കരുതൽ എടുക്കേണ്ട അവസ്ഥയിൽ നഴ്‌സുമാർ; 19 ലക്ഷം യു കെ വാസികൾക്ക് രോഗബാധയുണ്ടാകാമെന്ന് റിപ്പോർട്ട്; എത്രപേർക്ക് ബാധിച്ചെന്ന് കണ്ടെത്താൻ ഇനിയും വൈകുമെന്നും റിപ്പോർട്ട്; കൊറോണ ഹോട്ട്സ്പോട്ടുകളായി ഇനി മാറുന്നത് ലിവർപൂളും ബ്രിമ്മിങ്ഹാമും

കൊറോണ പിടിമുറുക്കിയ ബ്രിട്ടനിൽ ഭയപ്പാടിൽ കഴിയുന്നവരിൽ മലയാളി നഴ്‌സുമാരും; വെയിൽസിലും കെന്റിലും നഴ്‌സുമാരുടെയും ജീവനെടുത്തു കൊറോണ പിടിമുറുക്കുമ്പോൾ രക്ഷക്കായി സ്വയം കരുതൽ എടുക്കേണ്ട അവസ്ഥയിൽ നഴ്‌സുമാർ; 19 ലക്ഷം യു കെ വാസികൾക്ക് രോഗബാധയുണ്ടാകാമെന്ന് റിപ്പോർട്ട്; എത്രപേർക്ക് ബാധിച്ചെന്ന് കണ്ടെത്താൻ ഇനിയും വൈകുമെന്നും റിപ്പോർട്ട്; കൊറോണ ഹോട്ട്സ്പോട്ടുകളായി ഇനി മാറുന്നത് ലിവർപൂളും ബ്രിമ്മിങ്ഹാമും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണ പിടിമുറുക്കിയതോടെ ബ്രിട്ടനിൽ ഭീതിയിൽ കഴിയുകയാണ് മലയാളി നഴ്‌സുമാരും. ഇവിടെ ചികിത്സിക്കുന്ന നഴ്‌സുമാരും മരണപ്പെട്ടു തുടങ്ങിയതോടെയാണ് ആശങ്ക കനക്കുന്നത്. കൊറോണക്കെതിരെയുള്ള യുദ്ധത്തിലെ സമർത്ഥരായ രണ്ട് മുന്നണിപ്പോരാളികളേയാണ് ഇന്നലെ ഈ കൊലയാളി വൈറസ് മരണത്തിലേക്ക് തള്ളിവിട്ടത്.

കെന്റിലെ 39 കാരിയായ നഴ്സ് ഐമി ഓ റൂർക്ക്, രോഗവ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽ തന്നെ അതിനെ പ്രതിരോധിക്കുവാൻ മുൻനിരയിലുണ്ടായിരുന്ന ധീര വനിതയായിരുന്നു. തന്റെ തൊഴിലിൽ അതീവ ആത്മാർത്ഥത കാട്ടിയിരുന്ന ഇവർ, തന്റെ സഹപ്രവർത്തകർക്ക് എന്നും ഒരു പ്രചോദനം കൂടിയായിരുന്നു എന്ന് ഇവരുടെ സഹപ്രവർത്തകർ പറയുന്നു. ആരോഗ്യമുള്ളവർക്കും പ്രായം കുറഞ്ഞവർക്കും കൊറോണ ബാധയുണ്ടാകില്ലെന്ന വിശ്വാസത്തിനെതിരായുള്ള തെളിവ് കൂടിയാണ് മൂന്നു മക്കളുടെ അമ്മ കൂടിയായ ഈ 39 കാരിയുടെ മരണം.

രണ്ടാഴ്‌ച്ച മുൻപാണ് രോഗലക്ഷണങ്ങൾ പ്രകടമാകാൻ ആരംഭിച്ചതിനെ തുടർന്ന് ഐമിയെ കെന്റിലെ ക്യൂ ഇ ക്യൂ എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്റൻസീവ് കെയറിൽ ആയിരുന്ന ഇവർ ഇന്നലെ രാത്രിയാണ് തന്റെ യുദ്ധം മതിയാക്കി മരണത്തെ പുൽകിയത്.

ഇതിന് തൊട്ടുമുൻപായിരുന്നു വെസ്റ്റ് വിഡ്ലാൻഡ്സിലെ വാൽസാൽ മാനർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരീമ നസ്രീൻ എന്ന 36 വയസ്സുള്ള നഴ്സ് മരനമടഞ്ഞത്. ഇതേ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നനസ്രീൻ കഴിഞ്ഞ 16 വർഷങ്ങലായി എൻ എച്ച് എസിൽ സേവനമനുഷ്ഠിക്കുന്നു. ഹൗസ്‌കീപ്പറായി ജോലിക്ക് കയറിയ അവർ പിന്നീട് പരിശീലനം നേടി നഴ്സ് ആകുകയായിരുന്നു. പനിയും ശരീര വേദനയും ചുമയും ഉണ്ടായതിനെ തുടർന്ന് മാർച്ച് അവസാനമാണ് ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്നുമക്കളാണ് നസ്രീനുമുള്ളത്. മരണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് തന്നെ ഡോക്ടർമാരുടെ വിലക്ക് ലംഘിച്ച് നസ്രീന്റെ ഭർത്താവ് ഇന്റസീവ് കെയറിൽ കയറിയിരുന്നു. മക്കളുടെ കാര്യമോർത്ത് വിഷമിക്കരുതെന്ന് പറഞ്ഞ് നസ്രീനിനെ പുണർന്ന് ആശ്വസിപ്പിച്ചിട്ടാണ് അദ്ദേഹം അവിടെനിന്നും പോയത് എന്നുകൂടി സഹപ്രവർത്തകർ പറയുന്നു.

സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പുറമേ നിരവധി പ്രമുഖ വ്യക്തികളും ഈ രണ്ട് ധീരവനിതകൾക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇളം വെയിൽ പരക്കുന്ന ഈ വാരാന്ത്യത്തിൽ വെളിയിലിറങ്ങി ആസ്വദിക്കുവാൻ എല്ലാവർക്കും പ്രേരണയുണ്ടാകുമെന്നും എന്നാൽ ഈ രണ്ട് നഴ്സുമാരോടുള്ള ബഹുമാന സൂചകമായി എല്ലാവരും അത്തരം പ്രവർത്തിയിൽ നിന്നും വിട്ടുനിൽക്കണം എന്നുമാണ് മിക്കവരും സോഷ്യൽ മീഡിയയിൽ കൂടി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ എൻ എച്ച് എസിലെ സുരക്ഷാ ഉപകരണങ്ങളുടെ ബൗർലഭ്യം ഏറെ ചർച്ചയായിരുന്നു. ഈ മരണങ്ങളോടെ അത് വീണ്ടും പൊന്തിവരികയാണ്. ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നു പറയുമ്പോഴും ആവശ്യത്തിനുള്ള സുരക്ഷാ ഉപാധികൾ എപ്പോൾ ലഭ്യമാക്കുമെന്നതിനെ ക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം ആരുമ്നൽകുന്നില്ല. എൻ എച്ച് എസിന്റെ മാസ്‌കുകൾക്കും കൈയുറകൾക്കുമായി കാത്തുനിൽക്കാതെ സ്വകാര്യ സ്റ്റോറുകളിൽ നിന്നും അവ വാങ്ങുന്ന നഴ്സുമാരുടെ കഥകളും നേരത്തെ മറുനാടൻ ഉൾപ്പടെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതാണ്. എൻ എച്ച് എസ്സിൽ സേവന മനുഷ്ഠിക്കുന്ന ആയിരക്കണക്കിന് മലയാളി നേഴ്സുമാരോട് പറയാനുള്ളത് അവരവരുടെ സുരക്ഷ അവരവർ തന്നെ നോക്കണമെന്നാണ്. എൻ എച്ച് എസ്സിന്റെ സംരക്ഷണം പ്രതീക്ഷിച്ച് നിൽക്കാതെ സ്വയ രക്ഷക്കായുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളുക.

അതിനിടെ ബ്രിട്ടനിൽ കൊറോണാ വ്യാപനം തുടങ്ങിയതു മുതൽക്കെ പലരും പറയുന്ന ഒരു കാര്യമാണ് രോഗബാധിതരുടെ എണ്ണം എന്നുപറഞ്ഞ് സർക്കാർ പുറത്തുവിടുന്ന കണക്കുകൾ യാഥാർത്ഥ്യമല്ല എന്നും, യഥാർത്ഥ കണക്ക് ഇപ്പോൾ പുറത്തുവന്നതിന്റെ എത്രയോ ഇരട്ടിയാകാമെന്നും. ആ വാദഗതിയെ ശരിവയ്ക്കുന്ന രൂപത്തിലാണ് ഈയിടെ പ്രത്യേകമായി രൂപകല്പന ചെയ്ത കൊറോണ ലക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള ആപ്പ് നൽകുന്ന കണക്കുകൾ. ഇതനുസരിച്ച് ബ്രിട്ടനിലെ ഏകദേശം 1.9 ദശലക്ഷം ആളുകൾക്ക് കൊറോണ ബാധയുണ്ട്.

ബ്രിട്ടന്റെ ചരിത്രത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊറോണ മരണസംഖ്യയായ 684 മരണങ്ങൾ രേഖപ്പെടുത്തിയ ഇന്നലെ തന്നെയാണ് ഈ ആപ്പിന്റെ നിരീക്ഷണം പുറത്തുവന്നത് എന്നത് തികച്ചും യാദൃശ്ചികതയായിരിക്കാം. സെയിന്റ് തോമസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, എൻ ഐ എച്ച് ആർ ബയോമെഡിക്കൽ റിസർച്ച് സെന്റർ, ഹെൽത്ത് കെയർ സ്റ്റാർട്ട് അപ്പ് ആയ സോ ഗ്ലോബൽ എന്നിവരോട് ചേർന്ന് കിങ്സ് കോളേജ് ലണ്ടനിലെ ഒരുപറ്റം വിദഗ്ദരാണ് ഈ ആപ്പ് രൂപകല്പന ചെയ്തത്. ഉപയോക്താവിനോട് താൻ അനുഭവിക്കുന്ന അവസ്ഥയെ കുറിച്ചുള്ള ഒരു പിടി ചോദ്യങ്ങൾക്ക് ഉപയോക്താവ് നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

ഈ ആപ്പ് നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബ്രിട്ടനിൽ ആകമാനം ഈ വൈറസ് പടർന്നു കഴിഞ്ഞിരിക്കുന്നു എന്നാണ് അനുമാനിക്കുന്നത്. ലിവർപൂൾ, ബ്രിമ്മിങ്ഹാം, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ തുടങ്ങിയ നഗരങ്ങൾ കൊറൊണയുടെ ബ്രിട്ടനിലെ ഹോട്ട്സ്പോട്ട് ആകുവാനും സാധ്യതയുണ്ടെന്നാണ് ഈ വിവരങ്ങൾ വിശകലനം ചെയ്ത് വിദഗ്ദരുടെ അഭിപ്രായം. എൻ എച്ച് എസിന്റെ പരിമിതമായ വിഭവങ്ങൾ വേണ്ടരീതിയിൽ വിതരണം ചെയ്യുവാൻ ഈ വിവരം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

ഏപ്രിൽ 1 വരെ ഈ ആപ്പിൽ റെജിസ്ട്രർ ചെയ്ത 16,26,355 പേർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആപ്പ് പ്രാഥമിക വിവരം നൽകിയത്. ഇതിൽ 20 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർ ഉൾപ്പെടുന്നു. എന്നാൽ, കൊറോണയുടെ ലക്ഷണങ്ങൾ മറ്റു പലരോഗങ്ങളുടെയും ലക്ഷണങ്ങളോട് സാമ്യമുള്ളതിനാൽ ഇതിൽ പറയുന്ന എല്ലാവർക്കും കൊറോണ ബാധ ഉണ്ടാകണമെന്നില്ല. എങ്കിലും, സ്ഥിതിവിവരക്കണക്കുകൾ പഠനവിഷയമാക്കിയ വിദഗ്ദർ പറഞ്ഞത് യഥാർത്ഥ പരിശോധനകൾ നടത്തിയാൽ ഇവരിൽ 79,405 പേർക്കെങ്കിലും വൈറസ് ബാധ സ്ഥിരീകരിക്കപ്പെടും എന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP