Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് പോവുകയാണോ? എങ്കിൽ നോർക്കയുമായി ബന്ധപ്പെട്ടാൽ കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷം വരെ കടം എടുത്ത് ബിസിനസ് തുടങ്ങാം; വായ്‌പ്പാതുകയുടെ 15 ശതമാനം സബ്‌സിഡിയും കിട്ടും; മടങ്ങുന്ന പ്രവാസികൾക്ക് ഒരു കൈപ്പുസ്തകം

പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് പോവുകയാണോ? എങ്കിൽ നോർക്കയുമായി ബന്ധപ്പെട്ടാൽ കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷം വരെ കടം എടുത്ത് ബിസിനസ് തുടങ്ങാം; വായ്‌പ്പാതുകയുടെ 15 ശതമാനം സബ്‌സിഡിയും കിട്ടും; മടങ്ങുന്ന പ്രവാസികൾക്ക് ഒരു കൈപ്പുസ്തകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജീവിതം കരുപ്പിടിപ്പിക്കാൻ കുറച്ചുകാലം അധ്വനിച്ച് തിരിച്ചുവരാമെന്ന് കരുതിയാണ് സലിം അഹമ്മദിന്റെ സിനിമ പത്തേമാരിയിലെ നായകൻ പള്ളിക്കൽ നാരായണൻ ലോഞ്ചിലേറി ഗൾഫിലേക്ക് പോയത്. ചെറുപ്രായത്തിൽ മരുഭൂമിയിൽ എത്തിയ അദ്ദേഹത്തിന് ജീവിതാവസാനം വരെ അവിടെ കഴിഞ്ഞു കൂടേണ്ടി വന്നു. നാട്ടിലെത്തി എന്തെങ്കിലും ബിസിനസ് ചെയ്ത് സ്വസ്തമായി ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ദൗർഭാഗ്യം കൊണ്ട് അതിന് സാധിച്ചിരുന്നില്ല. കുടുംബത്തിലെ പ്രരാബ്ധങ്ങൾ തന്നെയായിരുന്നു ഇതിന് തടസമായത്. എന്തായാലും സിനിമയിലെ പള്ളിക്കൽ നാരായണൻ ഗൾഫ് പ്രവാസികളുടെ നെഞ്ച് നീറ്റിയ കഥാപാത്രമാണ്. ഇങ്ങനെ ഗൾഫ് പ്രവാസികൾ ജീവിതത്തിൽ ഒന്നും നേടാത്ത നാരായണന്മാർ ആകാതിരിക്കാൻ കേരള സർക്കാറിന്റെ കൈത്താങ്ങ്.

രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചുവരുന്ന പ്രവാസികളെ സഹായിക്കാൻ നോർക്കയുടെ പ്രത്യേക പദ്ധതി തയ്യാറാക്കിയിരിക്കയാണ്. 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിക്ക് നോർക്ക തുടക്കം കുറിച്ചു. വിവിധ തരം ബിസിനസുകൾ, കൃഷി, പോൾട്രി ഫാമുകൾ പോലുള്ള സംരംഭങ്ങൾ എന്നിവ തുടങ്ങുന്നതിനാണ് വായ്പ നൽകുക. വായ്പാത്തുകയുടെ 15 ശതമാനം സബ്‌സിഡിയായാണ് നൽകുക. 10 ശതമാനം പലിശ ഈടാക്കുമെങ്കിലും, കൃത്യമായി പലിശയടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശയിളവ് ലഭിക്കും.

നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻ.ഡി.പി.ആർ.എം) എന്ന പേരിലുള്ള പദ്ധതിയുടെ തലവൻ നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ്. ഈ പദ്ധതിയുടെ കീഴിൽ വായ്പയെടുക്കുന്നവർ തുടങ്ങുന്ന സംരംഭങ്ങൾ നോർക്ക റൂട്‌സിൽ രജിസ്റ്റർ ചെയ്തിരിക്കണം. നോർക്ക റൂട്‌സ് സിഇഒയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പരിശോധനയ്ക്കുശേഷമാകും വായ്പ അനുവദിക്കുക.

വായ്പയനുസരിച്ചുള്ള സബ്‌സിഡി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കാകും നിക്ഷേപിക്കുക. ഈ തുക വായ്പയടച്ച് തീരുന്ന മുറയ്ക്ക് ഉപഭോക്താവിന് ലഭ്യമാകും. അല്ലെങ്കിൽ ഇത് മൂലധനമായി നിക്ഷേപിക്കുകയും ചെയ്യാം. സബ്‌സിഡി തുകയിൽ ബാങ്കുകൾ പലിശയീടാക്കില്ല. വായ്പ അനുവദിക്കുന്നതുമുതൽ അഞ്ചുവർഷത്തെ കാലയളവിൽ യൂണിറ്റുകൾ പ്രവർത്തിച്ചിരിക്കണം.

വായ്പയുടെ പത്തുശതമാനമാണ് സബ്‌സിഡിയായി അനുവദിക്കുക. പരമാവധി സബ്‌സിഡി രണ്ടുലക്ഷം രൂപയാണ്. ഈ പദ്ധതിയനുസരിച്ച് ലഭിക്കുന്ന പരമാവധി തുക 20 ലക്ഷം രൂപയാണ്. കാർഷിക അനുബന്ധ സംരംഭങ്ങളും ഇൻലാൻഡ് ഫിഷ് ഫാമിങ്, ഡയറി ഫാമിങ്, ഫാം ടൂറിസം, ഹോർട്ടികൾച്ചർ, ഫ്‌ളോറിക്കൾച്ചർ തുടങ്ങിയ പദ്ധതികൾ ഈ വായ്പയ്ക്ക് അർഹമാണ്.

കച്ചവടം, റിപ്പയർ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഹോം സ്റ്റേ, ടാക്‌സി സർവസുകൾ, വുഡ് ഇൻഡസ്ട്രീസ്, സലൂണുകൾ, പേപ്പർ കപ്പ്, അഗർബത്തി, ഐ.ടി. ഹാർഡ്‌വെയറുകൾ എന്നിവ നിർമ്മിക്കാനുള്ള ചെറുകിട-മീഡിയം സംരംഭങ്ങൾക്കും വായ്പ ലഭിക്കും. വായ്പ ലഭിക്കുന്നതിന് സർക്കാരിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ലഭിക്കേണ്ട ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിരിക്കണം.

മുൻവർഷങ്ങളിൽ അടക്കം ഈ സ്‌കീം വഴി പ്രവാസികൾക്ക് നോർക്ക ലോൺ നൽകിയിട്ടുണ്ട്. പുതിയതായി 2016 ജനുവരി ഒന്നുമുതൽക്ക് വായ്പയ്ക്കുള്ള അപേക്ഷകൾ ഓൺലൈനിലൂടെ സ്വീകരിച്ചു തുടങ്ങും. കാനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുമായി നോർക്ക റൂട്ട്‌സ് ഈ പദ്ധതിയനുസരിച്ച് കരാറിലേർപ്പെട്ടിട്ടുണ്ട്. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വായ്പയ്ക്കുള്ള അപേക്ഷാ ഫോറം ലഭ്യമാണ്.

ജനുവരി ഒന്നാം തീയ്യതി മുതൽ നോർക്ക വെബ്‌സൈറ്റിൽ നിന്നും ഈ അപേക്ഷാ ഫോം ഡൗൺലേഡ് ചെയ്യാവുന്നതാണ്. താഴെപ്പറയുന്ന മേൽവിലാസത്തിലും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ പരിഗണിച്ച ശേഷം വിഷശദമായ പരിശോധനകൾക്ക് ശേഷം യോഗ്യരായവർക്കാണ് ലോൺ നൽകുക. NORKA ROOTS, 03rd Floor, Norka Cetnre, Thycaud, Thiruvananthapuram - 695014. Phone: 0471 2770500

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP