Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതാശ്വാസത്തിന് കടൽ കടന്നൊരു കാരുണ്യം; വർഷങ്ങൾ കഷ്ടപ്പെട്ട സാമ്പാദ്യത്തിൽ വാങ്ങിയ സ്ഥലം പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കു നൽകി പ്രവാസി മലയാളി യുവതി; ഒരു മാസം മുൻപ് വാങ്ങിയ 25സെന്റിൽ 20സെന്റ് അഞ്ചു കുടുംബങ്ങൾക്ക് വീതിച്ച് നൽകും; പണവും സമ്പാദ്യവും ഇനിയും ഉണ്ടാകും; അവശ്യ സമയത്ത് അറിഞ്ഞ് സഹായിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യമെന്ന് ജിജി

ദുരിതാശ്വാസത്തിന് കടൽ കടന്നൊരു കാരുണ്യം; വർഷങ്ങൾ കഷ്ടപ്പെട്ട സാമ്പാദ്യത്തിൽ വാങ്ങിയ സ്ഥലം പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കു നൽകി പ്രവാസി മലയാളി യുവതി; ഒരു മാസം മുൻപ് വാങ്ങിയ 25സെന്റിൽ 20സെന്റ് അഞ്ചു കുടുംബങ്ങൾക്ക് വീതിച്ച് നൽകും; പണവും സമ്പാദ്യവും ഇനിയും ഉണ്ടാകും; അവശ്യ സമയത്ത് അറിഞ്ഞ് സഹായിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യമെന്ന് ജിജി

മറുനാടൻ ഡെസ്‌ക്‌

മനാമ; പ്രളയ ദുരിതാശ്വാസത്തിന് കടൽകടന്നൊരു കാരുണ്യം എത്തിയിരിക്കുന്നത് പ്രവാസി മലയാളി യുവതിയിലൂടെ. മലപ്പുറം നിലമ്പൂർ വളിക്കളവ് മടപ്പൊയ്ക ചെരുവിൽ വീട്ടിൽ ജിജി ജോർജാണ് തന്നാൽ കഴിയുന്ന രീതിയിൽ അഞ്ചു കുടുംബങ്ങളുടെ കണ്ണീർ ഒപ്പിയിരിക്കുന്നത്. നാട്ടിലെ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും പ്രായസത്തിലാണെന്നും അടുത്ത കൂട്ടുകാരി റൂബി നാട്ടിൽ നിന്ന് വിളിച്ചുപറഞ്ഞതോടെ മറ്റൊന്നും ആലോചിച്ചില്ല. ബഹ്‌റൈൻ ആദിലിയയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു നേടിയ സമ്പാദ്യം കൊണ്ട് ഒരു മാസം മുൻപ് മാത്രം സ്വന്തമാക്കിയ 25 സെന്റ് ഭൂമിയിൽ നിന്ന് 20 സെന്റ് മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ അഞ്ച് കുടുംബങ്ങൾക്ക് തുല്യമായി വീതിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.

പൂർണ മനസ്സോടെയാണ് ഞാനെന്റെ സ്ഥലം പാവങ്ങൾക്ക് നൽകുന്നത്. കാരണം, ഇതേ അവസ്ഥയിലൂടെ കടന്നുവന്നവരാണ് ഞങ്ങൾ. ഇല്ലാത്തവരുടെ കഷ്ടപ്പാടുകൾ എനിക്കറിയാം ജിജി പറഞ്ഞു. നാട്ടിൽ ധനികരും ദരിദ്രരും ബുദ്ധിമുട്ടിലാണ്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത് കരളലിയിപ്പിക്കുന്ന കഥകൾ. പണവും സമ്പാദ്യവും ഇനിയും ഉണ്ടാകും. അവശ്യ സമയത്ത് അറിഞ്ഞ് സഹായിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യമെന്ന് ജിജി വിശ്വസിക്കുന്നു. ജിജിയുടെ ഭർത്താവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുപോയിരുന്നു. പത്ത് വർഷം മുൻപാണ് ജിജി ജോലി തേടി ബഹ്‌റൈനിലെത്തിയത്.

ജിജിയുടെ വാക്കുകൾ കേട്ട് കൂട്ടുകാരി ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് ചോദിച്ചു ആലോചിച്ച് തന്നെയാണോ തീരുമാനം എടുത്തത് എന്ന്. പിന്നീട് ജിജിക്ക മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നിരുന്നില്ല. പത്തു കൊല്ലം സ്‌കൂളിൽ ഒന്നിച്ച് പഠിച്ച എന്നെ നിനക്കറിയില്ലേ, ഞാനൊരു വാക്ക് പറഞ്ഞാ വാക്കാണ് എന്നു ജിജി മറുപടി നൽകി. നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ആലീസിനോടും മക്കളായ പ്ലസ് ടു വിദ്യാർത്ഥി അഖിൽ, പ്ലസ് വൺ വിദ്യാർത്ഥി നിഖിൽ, എട്ടാം ക്ലാസിൽ പഠിക്കുന്ന മകൾ അനൈന എന്നിവരോടും കാര്യം പറഞ്ഞു. എല്ലാവരും തീരുമാനത്തെ പിന്തുണച്ചു.പിന്നെ എല്ലാം ദ്രുതഗതിയിൽ നടന്നു. റൂബി സ്ഥലം എംഎൽഎ പി.വി.അൻവറിനോട് കാര്യം പറഞ്ഞു. എംഎൽഎ ജിജിയെ വിളിച്ച് സംഗതി ഉറപ്പാക്കി. ഏറ്റവും അനുയോജ്യരായ അഞ്ച് കുടുംബങ്ങളെ എംഎൽഎ കണ്ടെത്തും. ഒരു മാസം മുൻപാണ് 37കാരിയായ ജിജി ഈ സ്ഥലം വാങ്ങിയത്. റജിസ്‌ട്രേഷൻ അടുത്തിടെ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP