Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ ആധാർ നിയമം പരിഷ്‌ക്കരണം നിലവിൽ വന്നു; ഇന്ത്യൻ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് ഇനി എപ്പോൾ ഇന്ത്യയിൽ എത്തിയാലും ആധാറിന് അപേക്ഷിക്കാം; വിദേശ പൗരത്വമുള്ള ഇന്ത്യാക്കാർക്ക് തുടർന്നും ആധാർ അനുവദിക്കില്ല; കേന്ദ്രം നടപ്പിലാക്കിയ പ്രവാസികളുടെ ആധാർ പരിഷ്‌ക്കാരം അറിയുക

പ്രവാസികളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ ആധാർ നിയമം പരിഷ്‌ക്കരണം നിലവിൽ വന്നു; ഇന്ത്യൻ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് ഇനി എപ്പോൾ ഇന്ത്യയിൽ എത്തിയാലും ആധാറിന് അപേക്ഷിക്കാം; വിദേശ പൗരത്വമുള്ള ഇന്ത്യാക്കാർക്ക് തുടർന്നും ആധാർ അനുവദിക്കില്ല; കേന്ദ്രം നടപ്പിലാക്കിയ പ്രവാസികളുടെ ആധാർ പരിഷ്‌ക്കാരം അറിയുക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രവാസികൾക്ക് ഉടൻ ആധാർ ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിച്ചു കൊണ്ട് കേന്ദ്രസർക്കാറിന്റെ നിയമപരിഷ്‌ക്കരണം. പ്രവാസികളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ ആധാർ നിയമം നിലവിൽ വന്നു. അവധിക്കു നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇനി ഉടനടി ആധാറിന് അപേക്ഷിക്കാം. പ്രവാസികൾക്കിനി ആധാർ ലഭിക്കാൻ തുടർച്ചയായി 180 ദിവസം നാട്ടിൽ തങ്ങേണ്ട അവസ്ഥ ഉണ്ടാകില്ല. ഇത് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇതോടെ പ്രവാസികൾക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം.

തുടർച്ചയായി 182 ദിവസം ഇന്ത്യയിൽ തങ്ങുന്നവരെ മാത്രമേ റെസിഡന്റ് ആയി കണക്കാക്കി ആധാർ കാർഡ് അനുവദിക്കൂ എന്നായിരുന്നു നിലവിലെ നിയമം. ഇത് പ്രവാസികൾക്ക് ആധാർ കാർഡ് ലഭിക്കുന്നതിന് തടസമായിരുന്നു. ഈ നിബന്ധന പുതിയ വിജ്ഞാപനത്തോടെ ഇല്ലാതായി. ഇന്ത്യൻ പാസ്പോർട്ട് കൈവശംവയ്ക്കുന്ന ഏതൊരാളെയും ഇന്ത്യൻ റെസിഡന്റ് ആയി പരിഗണിച്ച് ആധാർ കാർഡ് നൽകുമെന്നാണ് പുതിയ വ്യവസ്ഥ.

ഇതുമായി ബന്ധെപ്പട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഉത്തരവ് പറയുന്നു. പാസ്‌പോർട്ടിനു പുറമെ താമസ രേഖ, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം നൽകേണ്ടത്. പാസ്‌പോർട്ട് ഇല്ലാത്ത സാഹചര്യത്തിൽ താമസ രേഖയുടെ പുറത്ത് ആധാർ കാർഡ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

ആറ് മാസത്തിൽ കൂടുതൽ ഇന്ത്യയിൽ നിന്നാൽ വിസയുടെ കാലാവധി കഴിയുമെന്നതിനാൽ പ്രവാസികൾക്ക് നിലവിൽ ആധാർ എടുക്കുക അപ്രായോഗികമായിരുന്നു. ഫോൺ കണക്ഷൻ മുതൽ മക്കളുടെ വിദ്യാഭ്യാസം വരെയുള്ള നിരവധി കാര്യങ്ങളിൽ ആധാർ കാർഡിന്റെ പേരിൽ പ്രവാസികൾ പ്രയാസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കേന്ദ്രബജറ്റിൽ പ്രവാസികൾക്കും കാത്തിരിപ്പില്ലാതെ ആധാർ കാർഡ് ലഭ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

പ്രവാസികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളെല്ലാം ഒരുങ്ങിയതായും എത്രയും പെട്ടെന്ന് ഇത് നടപ്പിൽ വരുത്തുമെന്നും യുനീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷൺ ഈയിടെ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ നികുതി റിട്ടേണിനും മറ്റു കാര്യങ്ങൾക്കുമൊക്കെ ഇനി മുതൽ തിരിച്ചറിയൽ രേഖയായി പ്രവാസികൾക്ക് ആധാർ കാർഡ് സമർപ്പിക്കാനാവും.

അതേസമയം ആധാർ കാർഡ് ലഭ്യമാകാൻ നാട്ടിലെത്തേണ്ടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാൻ നാട്ടിലെ ആധാർ കേന്ദ്രങ്ങൾക്കു പുറമെ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏർെപ്പടുത്തണമെന്ന ആവശ്യം ശക്തമായി പ്രവാസികൾക്കിടയിൽ ഉയർന്നിട്ടുണ്ട്. പാസ്‌പോർട്ട് ഇഷ്യു ചെയ്യുന്ന അതേ മാതൃകയാണ് ആധാർ കാർഡിന്റെ കാര്യത്തിലും. ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നത് പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യും.

നിലവിൽ ബാങ്ക് ഇടപാടുകൾക്ക് അടക്കം ആധാർ നിർബന്ധമാണ്. മുതൽ 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളിൽ പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിക്കാൻ പരിഷ്‌ക്കരണം കൊണ്ടുവന്നിരുന്നു. ഇതെല്ലാം കൂടിയായപ്പോൾ പ്രവാസികൾക്ക് ആധാർകാർഡ് നിർബന്ധമായും നേടിയെടുക്കേണ്ട അവസ്ഥ വന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് നാട്ടിലെത്തിയാൽ ഉടനെ തന്നെ ആധാർ കാർഡിന് അപേക്ഷ നൽകാവുന്നതാണ്. അതേസമയം വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തുടർന്നും ആധാർ അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP