Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒസിഐ കാർഡുടമകളായ പ്രവാസി ഇന്ത്യക്കാരുടെ വിദേശികളായ ജീവിത പങ്കാളികൾക്കും ഇനി ഒസിഐ കാർഡ് ലഭിക്കും; വിദേശികളെന്ന വിഭാഗത്തിൽപ്പെടുത്തി മാറ്റിനിർത്താതെ ഇനി ഇവർക്കും ആജീവനാന്ത മൾട്ടി എൻട്രി വിസ

ഒസിഐ കാർഡുടമകളായ പ്രവാസി ഇന്ത്യക്കാരുടെ വിദേശികളായ ജീവിത പങ്കാളികൾക്കും ഇനി ഒസിഐ കാർഡ് ലഭിക്കും; വിദേശികളെന്ന വിഭാഗത്തിൽപ്പെടുത്തി മാറ്റിനിർത്താതെ ഇനി ഇവർക്കും ആജീവനാന്ത മൾട്ടി എൻട്രി വിസ

പ്രവാസി ഇന്ത്യക്കാരുടെ വിദേശികളായ ജീവിതപങ്കാളികൾക്കും ഇനി ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ലഭിക്കും. ഇന്ത്യയിലേക്ക് വരുന്നതിനും ഇവിടെ ഇടപാടുകൾ നടത്തുന്നതിനും ആജീവനാന്ത കാലത്തേക്കുള്ള വിസയായ ഒസിഐ കാർഡ് വിദേശികളായ ജീവിത പങ്കാളികൾക്കും ബാധകമാക്കണമെന്ന ആവശ്യം ഏറെക്കാലമായി പ്രവാസികളുയർത്തിയിരുന്നതാണ്. വിദേശരാാജ്യത്ത് പാസ്‌പോർട്ടിനായി അപേക്ഷ സമർപ്പിച്ചിരുന്നവർക്ക് ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്യാനുള്ള നടപടി ക്രമങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഘൂകരിച്ചു.

വിദേശത്ത് താമസിക്കുന്ന ഒസിഐ കാർഡ് ഉടമകളുടെ വിദേശികളായ ജീവിത പങ്കാളിക്കും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനതത്തിൽ ഒസിഐ കാർഡ് നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ, ഇത്തരം പങ്കാളികൾക്ക് ഒസിഐ കാർഡിന് അപേക്ഷിക്കാനാവുമായിരുന്നില്ല. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ, പ്രവാസി ഇന്ത്യക്കാർക്ക് അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇവർക്കും ഇതിലൂടെ ലഭ്യമാകും.

2006-ലാണ് ഒസിഐ കാർഡ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഹൈദരാബാദിൽ നടന്ന പ്രവാസി ഭാരതീയ് ദിവസ് സമ്മേളനത്തിലായിരുന്നു ഇത്. ഇതനുസരിച്ച് 1950 ജനുവരി 26-നോ അതിന് ശേഷമോ ഇന്ത്യൻ പൗരന്മാരായുള്ളവർക്ക് ഒസിഐ കാർഡിന് അപേക്ഷിക്കാം. ഇവർക്ക് ഇന്ത്യൻ പൗരന്മാരായി തുടരാനുമാകും. ഇതേ കാലയളവിൽ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ആയിരുന്നവർക്ക് ഈ കാർഡിന് അപേക്ഷിക്കാനാവില്ല.

2009-ലെ സിറ്റിസൺഷിപ്പ് റൂൾസിൽ ഭേദഗതി വരുത്തിയാണ് പാസ്‌പോർട്ട് സറണ്ടർ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ മന്ത്രാലയം ലഘൂകരിച്ചത്. ഇതനുസരിച്ച് പാസ്‌പോർട്ട് സമർപ്പിക്കേണ്ടവർ നിശ്ചിത ഫോറത്തിൽ സത്യവാങ്മൂലം എഴുതി നൽകിയാൽ മതിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP