Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വദേശി സ്‌പോൺസറില്ലാതെ ഇനി വ്യവസായങ്ങൾ തുടങ്ങാം; ഒമാനിലെ പുതിയ നിയമം അനുവദിക്കുന്നത് 100 ശതമാനം വിദേശ നിക്ഷേപം; ഏറ്റവും ഗുണം ചെയ്യുക ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് തന്നെ; 60 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ വീസ പുതുക്കാൻ കഴിയാത്തവർക്ക് നിക്ഷേപ വീസയും; ഒമാനിലെ പുതിയ സുൽത്താന്റെ യാത്ര പരിഷ്‌കരണ വഴിയിൽ; ലക്ഷ്യമിടുന്നത് സ്വദേശികളുടെ തൊഴിൽ ലഭ്യത കൂട്ടാൻ

സ്വദേശി സ്‌പോൺസറില്ലാതെ ഇനി വ്യവസായങ്ങൾ തുടങ്ങാം; ഒമാനിലെ പുതിയ നിയമം അനുവദിക്കുന്നത് 100 ശതമാനം വിദേശ നിക്ഷേപം; ഏറ്റവും ഗുണം ചെയ്യുക ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് തന്നെ; 60 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ വീസ പുതുക്കാൻ കഴിയാത്തവർക്ക് നിക്ഷേപ വീസയും; ഒമാനിലെ പുതിയ സുൽത്താന്റെ യാത്ര പരിഷ്‌കരണ വഴിയിൽ; ലക്ഷ്യമിടുന്നത് സ്വദേശികളുടെ തൊഴിൽ ലഭ്യത കൂട്ടാൻ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാനിൽ ഇനി ആർക്കും വ്യവസായങ്ങൾ തുടങ്ങാം. ഒമാനിൽ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തി വരുമ്പോൾ കമ്പനികളിൽ 100% വിദേശ നിക്ഷേപം അനുവദിക്കും. അതായത് ഒമാനിലെ പൗരനെ സ്‌പോൺസറാക്കാതെ തന്നെ ആർക്കും ഇനി തന്ത്രപ്രധാന മേഖലകളിൽ വ്യവസായങ്ങൾ തുടങ്ങാനാവും. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ദീർഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേർന്നു നിന്ന സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സഈദ് ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണു രാഷ്ട്രം. ഇതിന് പുതിയ തലം നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.

വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി. റസ്റ്ററന്റ്, ഹോട്ടൽ, കഫ്റ്റീരിയകൾ, വീട്ടുപകരണ വിൽപന ശാലകൾ, പ്രതിരോധം, എണ്ണ- വാതകം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങൾ എന്നിവയ്ക്ക് സ്വദേശി സ്പോൺസർ ആവശ്യമില്ല. മലയാളികൾ അടക്കമുള്ളവർക്ക് ഏറെ ഗുണകരമാണ് തീരുമാനം.

ഒമാനിലെ ഹോട്ടൽ മേഖലയിലെ മലയാളികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി തുടങ്ങാൻ 1.5 ലക്ഷം റിയാൽ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. എന്നാൽ വാണിജ്യ മന്ത്രാലയത്തിൽ കമ്പനികൾ രജിസ്റ്റർ ചെയ്യാനുള്ള ഫീസ് 3,000 റിയാലാക്കി വർധിപ്പിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച സുപ്രധാന നിയമമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത് പുതിയ സുൽത്താനും പിന്തുടരുന്നു.

60 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ വീസ പുതുക്കാൻ കഴിയാത്തവർക്ക് നിക്ഷേപ വീസയിലേക്കു മാറാൻ കഴിയുമെന്നതാണു മറ്റൊരു പ്രധാന നേട്ടം. നിക്ഷേപ വീസയായതിനാൽ ഇവരുടെ പ്രായപൂർത്തിയായ മക്കൾക്കും വീസ കിട്ടും. അതേസമയം, 37 തരം വാണിജ്യ സ്ഥാപനങ്ങളിൽ 100% വിദേശ നിക്ഷേപം അനുവദിക്കില്ല. ടെയ് ലറിങ്, ലോൺഡ്രി, വാഹന റിപ്പയറിങ്, ഗതാഗതം, ഫോട്ടോകോപ്പി, കുടിവെള്ള വിൽപന, മാൻപവർ- റിക്രൂട്ട്മെന്റ്, ഹെയർഡ്രസിങ് സലൂൺ, ടാക്സി, മത്സ്യബന്ധനം, വയോധികരുടെയും ഭിന്നശേഷിക്കാരുടെയും അനാഥരുടെയും പുനരധിവാസ േകന്ദ്രങ്ങൾ തുടങ്ങിയ മേഖലകളാണിത്.

പുതിയ നിയമപ്രകാരം 37 മേഖലകളിലെ വ്യാപാരങ്ങൾ ഒഴിച്ചുള്ള മേഖലകളിൽ എല്ലാം നൂറ് ശതമാനം വിദേശ ഉടമസ്ഥതാവകാശം അനുവദിക്കും. കമ്പനികളുടെ രജിസ്‌ട്രേഷൻ ഫീസ് മന്ത്രാലയം കുത്തനെ ഉയർത്തിയത് ഖജനാവിന് കരുത്ത് പകരാനാണ്. ഒമാനിൽ നിലവിൽ പ്രവർത്തിക്കുന്ന കമ്പനികളും രജിസ്‌ട്രേഷൻ പുതുക്കുേമ്പാൾ ഈ തുക ഫീസായി നൽകണം. പുതിയ കമ്പനികളുടെ പ്രൊജക്ടിന് ഒപ്പം ഫീസും അടച്ചാൽ വൈകാതെ അനുമതി ലഭിക്കുന്ന വിധത്തിലാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുള്ളത്.

വിദേശികൾക്ക് നിർബാധം ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാനാകുന്നതോടെ സ്വദേശികളുടെ തൊഴിൽ ലഭ്യതയും ഉയരും. ഇതോടൊപ്പം ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് ഫീസ് അടച്ച് നിയമപ്രകാരമായ രീതിയിലേക്ക് മാറാനുള്ള അവസരം കൂടിയാണ് പുതിയ നിയമം നൽകുന്നത്. സാംസ്‌കാരിക, പൈതൃക മന്ത്രിയായി സേവനം ചെയ്തുവരികയായിരുന്ന ഹൈതം ബിൻ താരിഖ് അൽ സഈദ് സുൽത്താനായതോടെ തന്നെ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇതാണ് നടപ്പാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP