Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാരെ പിരിച്ചുവിടാൻ ഒമാനിലെ ആശുപത്രികൾ ഒരുങ്ങുന്നു; മൂന്നു ദിവസത്തിനിടെ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയത് നൂറിലേറെ പേർക്ക്; ഒരു മാസത്തിനുള്ളിൽ 350 വിദേശ നഴ്‌സുമാരെ മടക്കി അയക്കാൻ സർക്കാരിന്റെ തീരുമാനം

മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാരെ പിരിച്ചുവിടാൻ ഒമാനിലെ ആശുപത്രികൾ ഒരുങ്ങുന്നു; മൂന്നു ദിവസത്തിനിടെ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയത് നൂറിലേറെ പേർക്ക്; ഒരു മാസത്തിനുള്ളിൽ 350 വിദേശ നഴ്‌സുമാരെ മടക്കി അയക്കാൻ സർക്കാരിന്റെ തീരുമാനം

മസ്‌കത്ത്: മലയാളി നഴ്‌സുമാരുടെ പ്രതീക്ഷകൾ ഏറെയും ഗൾഫ് നാടുകളിലാണ്. എന്നാൽ, അടുത്തകാലത്തായി ഗൾഫ് മേഖലയിൽ മലയാളഇ നഴ്‌സുമാർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾ വഴി ആക്കിയതോടെ അടുത്തകാലത്തായി അവിടേക്കുള്ള മലയാളി നഴ്‌സുമാരുടെ ജോലി സാധ്യതകളും കുറഞ്ഞു. ഇപ്പോഴിതാ മറ്റൊരു ഗൾഫ് രാജ്യത്തു നിന്നും നഴ്‌സിങ് ജോലി ഭീതിയിലായിരിക്കുന്നു.

എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിദേശ ജീവനക്കാരെ ജോലിയിൽ നിന്നു പിരിച്ചുവിടാനാണ് ഒമാൻ സർക്കാർ ഒരുങ്ങുന്നത്. മലയാളി നഴ്‌സുമാർ അടക്കമുള്ളവരെയാണു പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ഇതിനകം ഒമാനിൽ നിന്നും ഒരുപാട് മലയാളി നഴ്‌സുമാർക്ക് ടെർമിനേഷൻ ലെറ്റർ കിട്ടിക്കഴിഞ്ഞു. ദോഫാർ ഏരിയയിൽ മാത്രം 100 ലേറെ പേർക്കും, സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ നിന്ന് മാത്രം 36 പേർക്കും ടെർമിനേഷൻ ലെറ്റർ കിട്ടി.

ഒമാനിൽ നിന്നും ഈ ഒരു മാസത്തിനകം 350 വിദേശ നേര്‌സുമാരെ പിരിച്ചു വിടാൻ ആണ് ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത് എന്നാണു സൂചന. ഓഗെസ്റ്റ് 1 ന് പിരിഞ്ഞു പോകാൻ ആണ് ഈ കത്തിൽ. കൂടുതലും 10 വർഷത്തിൻ മുകളിൽ പ്രവൃത്തിപരിചയം ആയവർക്കാണു പിരിഞ്ഞു പോകാനുള്ള കത്തു കിട്ടിയത്. ഒന്നര വർഷം ആയവരും സിക്ക് ലീവ് കൂടുത്തൽ എടുത്തവരും പട്ടികയിൽ ഉൾപ്പെടും.

അതോടൊപ്പം തന്നെ ഓഗെസ്റ്റ് മുതൽ സർക്കാർ ജീവനക്കാരുടെ വീട്ടു വാടകയും , വിമാന ടിക്കറ്റും ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും നിർദേശവും വന്നിട്ടുണ്ട്. മൊത്തത്തിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണു സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. ജൂലൈയോടെ ഇക്കാര്യങ്ങളൊക്കെ നടപ്പാക്കും.

എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വീകരിക്കുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് രാജ്യത്തെ സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ധനമന്ത്രാലയം തീരുമാനിച്ചത്. ശമ്പളത്തിനു പുറമെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്കു കൊടുക്കേണ്ടെന്നായിരുന്നു തീരുമാനം. ഇൻഷുറൻസ്, സ്‌കൂൾ ഫീസ് അലവൻസ്, ലോൺ, ബോണസഎ അലവൻസ് മുതലായവ എടുത്തുകളയുകയും ചെയ്തു.

വിദേശികളായ സർക്കാർ ജീവനക്കാർക്കുള്ള വാർഷിക വിമാനടിക്കറ്റും ഒഴിവാക്കിയിട്ടുണ്ട്. സർക്കാരിനു വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു എന്ന കാരണത്താലാണ് ആനുകൂല്യങ്ങൾ സർക്കാർ എടുത്തു കളയുന്നത്. ഇതിനിടെയാണ് നഴ്‌സുമാരെയും പ്രതിസന്ധിയിലാക്കി പലർക്കും ടെർമിനേഷൻ ലെറ്റർ ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP