Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണം ഉണ്ണാതെ മടങ്ങുന്ന പ്രവാസി മലയാളികളെ നിരാശപ്പെടുത്താതെ എമിറേറ്റ്സ്; യാത്രക്കാരെ കാത്തു പഴവും പ്രഥമനും അടങ്ങിയ ഓണ സദ്യ ഈ മാസം 13 വരെ; കേരളം കണ്ടു മടങ്ങുന്ന സായിപ്പും നാടൻ രുചിയിൽ മയങ്ങുന്നു

ഓണം ഉണ്ണാതെ മടങ്ങുന്ന പ്രവാസി മലയാളികളെ നിരാശപ്പെടുത്താതെ എമിറേറ്റ്സ്; യാത്രക്കാരെ കാത്തു പഴവും പ്രഥമനും അടങ്ങിയ ഓണ സദ്യ ഈ മാസം 13 വരെ; കേരളം കണ്ടു മടങ്ങുന്ന സായിപ്പും നാടൻ രുചിയിൽ മയങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവധിക്കാലത്തു നാട്ടിലെത്തിയ വിദേശ മലയാളികൾ അൽപം മനഃപ്രയാസത്തോടെയാണ് ഇപ്പോൾ തിരികെ മടങ്ങുന്നത്. പലരും അനേക വർഷമായി നാട്ടിൽ ഓണം ആഘോഷിച്ചിട്ടു. ഇത്തവണയാകട്ടെ ഓണം എത്തുന്നത് ചിങ്ങം 26ാം തീയതി ആയതോടെ അവധി തീർന്നവർ ഓരോന്നായി വിദേശത്തേക്ക് മടങ്ങി തുടങ്ങി. ദിവസങ്ങൾ കയ്യിൽ പിടിച്ചെത്തിയവർക്കു ഏതാനും ദിവസം കൂടി കഴിഞ്ഞാൽ എത്തുന്ന തിരുവോണത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചു, മനസില്ലാ മനസോടെയാണ് ജോലി സ്ഥലത്തേക്ക് മടങ്ങുന്നത്.

വീട്ടുകാരും ഒത്തുള്ള ഓണ സദ്യ ഇത്തവണയും മുടങ്ങിയല്ലോ എന്ന സങ്കടത്തോടെ പ്ലെയിനിൽ കയറിയവരെ ഞെട്ടിക്കും വിധമാണ് ഇപ്പോൾ എമിറെസ്റ്റസിന്റെ പ്രവർത്തനം. നല്ല കിടിലൻ ഓണസദ്യ നൽകി യാത്രക്കാരുടെ സങ്കടം സന്തോഷമാക്കി മാറ്റുകയാണ് എമിറേറ്റ്സ്. മലയാളിയുടെ നൊസ്റ്റാൾജിയ നല്ല വണ്ണം തിരിച്ചറിഞ്ഞാണ് മികച്ച ഓണസദ്യ നൽകി എമിറേറ്റ്സ് യാത്രക്കാരെ കയ്യിൽ എടുക്കുന്നത്.

അത്തം പിറന്നത് മലയാളികളിൽ പലരും അറിഞ്ഞില്ലെങ്കിലും കൃത്യമായി ഓർമ്മിച്ചാണ് എമിറേറ്റ്സ് കേരളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളിൽ ഓണസദ്യ വിളമ്പുന്നത്. അതും പേരിനൊരു സദ്യയല്ല, നല്ല രസികൻ സദ്യ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറിൽ കുത്തക അവകാശപ്പെടാൻ കഴിയുന്ന എമിറേറ്റ്സ് തങ്ങളുടെ യാത്രക്കാരോടുള്ള കടപ്പാട് പ്രകടിപ്പിക്കാൻ എല്ലായ്‌പ്പോഴും ശ്രദ്ധാലുക്കളാണ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഓണസദ്യ അടക്കമുള്ള വൈകാരിക സമീപനം.

ഇതിനു വേണ്ടി അധികമായി ചെലവാക്കുന്ന പണത്തെ കുറിച്ച് ഒട്ടും അസ്വസ്ഥരല്ല എമിറേറ്റ്സ് എന്നതാണ് പ്രധാനം. മറിച്ചു, ഉപയോക്താക്കളുടെ നൂറു ശതമാനം സംതൃപ്തി സ്വന്തമാക്കുകയും നിലനിർത്തുകയുമാണ് എമിറേറ്റ്സിന്റെ ലക്ഷ്യം എന്ന് വ്യക്തം. ജെറ്റ് എയർവേയ്‌സ് അടക്കമുള്ള എതിരാളികൾ അടച്ചു പൂട്ടിയപ്പോൾ കേരളത്തിലെ വ്യോമഗതാഗത രംഗത്ത് ആധിപത്യം ഉറപ്പിച്ചെടുക്കുകയാണ് എമിറേറ്റിസിന്റെ ലക്ഷ്യം.

ബിസിനസ്, ഇക്കോണമി എന്ന വ്യത്യാസം ഇല്ലാതെ മുഴുവൻ യാത്രക്കാർക്കും എമിറേറ്റ്സ് ഓണസദ്യ നൽകുന്നുണ്ട്. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഗൾഫിൽ നിന്ന് തിരിച്ചു വരുന്നവർക്കും ഓണസദ്യ നൽകാൻ കഴിയുന്നുണ്ട്. പപ്പടം ഒഴികെ മറ്റെല്ലാ പ്രധാന വിഭവങ്ങളും സദ്യയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നല്ല പൂവമ്പഴവും പരിപ്പ് പ്രഥമനും പുളിയിഞ്ചി, സാംബാർ, അവിയൽ, തോരൻ, കാളൻ തുടങ്ങി കൊതി തീരെ കഴിക്കാൻ ഉപ്പേരിയും ശർക്കര വരട്ടിയും അടക്കമാണ് ഭക്ഷണം മുന്നിൽ എത്തുന്നത്. എന്തിനേറെ, കൊണ്ടാട്ടം മുളക് ഉണങ്ങിയത് വരെ സദ്യയുടെ ഭാഗമാണ്.

ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്കു അധികമായി പപ്പടവും നൽകുന്നുണ്ട്. ഇവർക്കായി മാങ്ങാ അച്ചാറും ഒരുക്കുന്നുണ്ട്. നന്നായി വിശന്നിരിക്കുമ്പോൾ ഇത്രയേറെ ഭക്ഷണം ലഭിക്കുമ്പോൾ ഏതൊരാളും മനസ് കൊണ്ട് അതിഷ്ടപ്പെടും. ഇത് മനസിലാക്കിയാണ് എമിറേറ്റ്സിന്റെ നീക്കമെന്ന് കരുതപ്പെടുന്നു.

ജെറ്റ് അടക്കമുള്ളവ പ്രവർത്തനം നിലച്ച സാഹചര്യത്തിൽ കേരള വിപണിയിൽ നിന്ന് പരമാവധി യാത്രക്കാരെ സ്വന്തമാക്കുക എന്ന എമിറെറ്റസിന്റെ ലക്ഷ്യം തുടർച്ചയായി വിജയിക്കുന്നു എന്ന് തെളിയിക്കുകാണ് ഇത്തരം അധിക സേവനങ്ങൾ. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൾഫിൽ ജോലി ചെയ്യുന്നത് കേരളത്തിൽ നിന്നും ആയതിനാൽ കൂടിയാണ് എമിറേറ്റ്സ് ഓണസദ്യയും മറ്റും നൽകി ഉപയോക്താക്കളെ കയ്യിലെടുക്കുന്നത്. കൊച്ചിയിലേക്ക് ദിവസവും രണ്ടു വിമാനങ്ങളും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ 11 വിമാനങ്ങളുമാണ് എമിറേറ്റ്സ് പറത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP