Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഭാര്യ ചതിക്കുന്നുവെന്ന് സംശയം! പ്രവാസിയായ പാക്ക് സ്വദേശി ഭാര്യയുൾപ്പടെ കുടുംബത്തിലെ ഒൻപത് പേരെ കൊന്ന് വീടിന് തീയിട്ടു; ക്രൂരകൃത്യം അരങ്ങേറിയത് പാക്കിസ്ഥാനിലെ മുൾട്ടാനിൽ; കൊലപ്പെടുത്തിയവരിൽ മക്കളും ഭാര്യാ മാതാവും സഹോദരിമാരും; വീടിന് തീവച്ചത് പിതാവും സഹോദരനും അജ്മലും ചേർന്ന്; ഭാര്യാ പിതാവിനും സഹോദരനും ഗുരുതരമായ പരിക്ക്

ഭാര്യ ചതിക്കുന്നുവെന്ന് സംശയം! പ്രവാസിയായ പാക്ക് സ്വദേശി ഭാര്യയുൾപ്പടെ കുടുംബത്തിലെ ഒൻപത് പേരെ കൊന്ന് വീടിന് തീയിട്ടു; ക്രൂരകൃത്യം അരങ്ങേറിയത് പാക്കിസ്ഥാനിലെ മുൾട്ടാനിൽ; കൊലപ്പെടുത്തിയവരിൽ മക്കളും ഭാര്യാ മാതാവും സഹോദരിമാരും; വീടിന് തീവച്ചത് പിതാവും സഹോദരനും അജ്മലും ചേർന്ന്; ഭാര്യാ പിതാവിനും സഹോദരനും ഗുരുതരമായ പരിക്ക്

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ; പാക്കിസ്ഥാനിലെ മുൾട്ടാനിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത. ഭാര്യ തന്നെ ചതിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പാക്ക് സ്വദേശിയായ പ്രവാസി ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ കൊന്നുതള്ളി. വീടിന് തീയുമിട്ടു. ഭാര്യയെ കൂടാതെ മക്കൾ, ഭാര്യാ മാതാവ്, ഭാര്യയുടെ സഹോദരിമാർ എന്നിവരെയാണ് അജ്മൽ എന്നയാൾ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് പാക്കിസ്ഥാനിലെ മുൾട്ടാനിൽ ക്രൂരകൃത്യം അരങ്ങേറിയത്. അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ അജ്മലും പിതാവും ചേർന്ന് ഭാര്യ വീട്ടിന് തീയിടുകയും ചെയ്തുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതി ആദ്യം ഭാര്യ കിരണിനു നേരെയാണ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം കിരണിനെ രക്ഷിക്കാൻ മുന്നോട്ടുവന്ന ഭാര്യാമാതാവിനും സഹോദരിമാർക്കും നേരെയും അജ്മൽ വെടിയുതിർത്തു. വീടിന് പുറത്ത് വന്നവർക്ക് നേരെയും പ്രതിയും ഇയാളുടെ പിതാവും വെടിയുതിർത്തുവെന്നും പൊലീസ് അറിയിച്ചു. പ്രതി അജ്മൽ ഇയാളുടെ പിതാവ്, സഹോദരൻ എന്നിവരെ അറസ്റ്റ് ചെയ്തുവെന്ന് മുൾട്ടാൻ സിറ്റി പൊലീസ് ഓഫീസർ ഇമ്രാൻ മെഹമ്മൂദ് മാധ്യമങ്ങളെ അറിയിച്ചു.

സൗദിയിൽ തയ്യൽകാരനായി ജോലി ചെയ്യുന്ന അജ്മൽ ഏതാനും ദിവസം മുൻപാണ് മുൾട്ടാനിൽ എത്തിയത്. താൻ സൗദിയിൽ ആയതിനാൽ ഭാര്യ കിരൺ ചതിക്കുന്നുവെന്ന സംശയം ഇയാൾക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംശയമാണ് പ്രതിയെ പ്രകോപിപ്പിച്ചതും ക്രൂരകൃത്യത്തിന് കാരണമായതും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പിതാവിനും സഹോദരനും ഒപ്പമാണ് ഭാര്യവീട്ടിൽ ഇയാൾ എത്തിയത്. തുടർന്ന് വാക്കു തർക്കം ഉണ്ടാവുകയും വെടിയുതിർക്കുകയുമായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഭാര്യ, ഭാര്യ മാതാവ്, രണ്ട് സഹോദരിമാർ, എന്നിവരെ അജ്മൽ വെടിവെച്ചു കൊന്നു. ഇവർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയും ചെയ്തു. ഭാര്യാ പിതാവ്, ഭാര്യാ സഹോദരൻ എന്നിവർക്ക് വെടിവയ്‌പ്പിൽ ഗുരുതരമായി പരുക്ക് പറ്റി.

ഇയാൾ വെടിയുതിർക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും വീട്ടിലെ മറ്റുള്ളവരെ ഒരു മുറിയിൽ പൂട്ടിയിടുകയും വീടിന് തീവയ്ക്കുകയും ചെയ്തു. അജ്മലിന്റെ രണ്ടുമക്കളും മറ്റു രണ്ടു സ്ത്രീകളും പൊള്ളലേറ്റാണ് മരിച്ചത്. എട്ടു പേർ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരുക്ക് പറ്റിയ ഒരാൾ നിഷാന്തർ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP