Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ ബാങ്കിൽ നിന്ന് 10 കോടിയോളം രൂപ വെട്ടിച്ച് മുങ്ങിയത് പാക്കിസ്ഥാനി യുവാവ്; അറസ്റ്റിലായ ഭാര്യ കോടതിയിൽ കുറ്റം നിഷേധിച്ചു; രാജ്യം വിട്ട ഭർത്താവാണ് എല്ലാം ചെയ്തതെന്ന് യുവതിയുടെ മൊഴി; അടിച്ചുമാറ്റിയ തുക നിക്ഷേപിച്ചത് ഭാര്യയുടേത് ഉൾപ്പടെ നിരവധി അക്കൗണ്ടുകളിൽ

ദുബായിൽ ബാങ്കിൽ നിന്ന് 10 കോടിയോളം രൂപ വെട്ടിച്ച് മുങ്ങിയത് പാക്കിസ്ഥാനി യുവാവ്; അറസ്റ്റിലായ ഭാര്യ കോടതിയിൽ കുറ്റം നിഷേധിച്ചു; രാജ്യം വിട്ട ഭർത്താവാണ് എല്ലാം ചെയ്തതെന്ന് യുവതിയുടെ മൊഴി; അടിച്ചുമാറ്റിയ തുക നിക്ഷേപിച്ചത് ഭാര്യയുടേത് ഉൾപ്പടെ നിരവധി അക്കൗണ്ടുകളിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്; വ്യാജ രേഖകൾ നിർമ്മിച്ച് ഭാര്യയുടേത് ഉൾപ്പെടെ വിവിധ അക്കൗണ്ടുകളിലേക്ക് 5.2 ദശലക്ഷം ദിർഹം (ഏതാണ്ട് 10 കോടിയോളം രൂപ) തട്ടിച്ച് നിക്ഷേപിച്ച യുവാവ് രാജ്യം വിട്ടു. തട്ടിപ്പ് നടത്തി രാജ്യം വിട്ടത് ബാങ്ക് ഉദ്യോഗസ്ഥനായ പാക്കിസ്ഥാനി യുവാവാണ്. ഇയാൾക്കെതിര കേസ് ദുബായ് കോടതിയിൽ. തട്ടിപ്പുനടത്തിയ പാക്കിസ്ഥാൻ സ്വദേശി രാജ്യം വിട്ടെങ്കിലും ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കോടതിയിൽ യുവതി കുറ്റം നിഷേധിച്ചു. 'ഇതേപ്പറ്റി എനിക്കൊന്നുമറിയില്ല. എന്റെ ഭർത്താവാണ് ഇതെല്ലാം ചെയ്തത്. അദ്ദേഹം എന്താണ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടില്ല' യുവതി ജഡ്ജിയോട് പറഞ്ഞു. സാക്ഷികളെ വിസ്തരിച്ചശേഷം നവംബറിൽ വീണ്ടും കേസ് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.ദുബായിലെ ഒരു ബാങ്കിന്റെ പ്രോപ്പർട്ടി പ്രോജക്റ്റിന്റെ മാനേജർ ആയിരുന്നു പ്രതി. കള്ളപ്പണം വെളുപ്പിക്കൽ, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് സ്ത്രീയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് ഇയാൾ വ്യാജ രേഖകൾ ചമച്ചാണ് വൻ തുക സ്വന്തമാക്കിയത്. 2011 ഫെബ്രുവരിക്ക്ും 2017 ജൂലൈയ്ക്കും ഇടയിൽ പ്രതി 5.2 ദശലക്ഷം ദിർഹം തട്ടിച്ചുവെന്നാണ് കേസ്. തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ഇയാൾ വളരെ ബുദ്ധിപൂർവമാണ് ഇടപ്പെട്ടിരുന്നത്. ഭാര്യയുടേത് ഉൾപ്പെടെ നിരവധി അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ച്. ഒരുമിച്ച് വലിയ തുക ഒരു അക്കൗണ്ടിൽ നിക്ഷേപിച്ചാൽ സംശയം ഉണ്ടാകുമെന്നതിനായിരുന്നു ഇത്തരമൊരു നീക്കം.

തട്ടിപ്പ് എങ്ങനെയാണ് പുറത്തറിഞ്ഞത് എന്ന് വ്യക്തമല്ല. പക്ഷേ, ദുബായ് പൊലീസ് പ്രതിയായ വ്യക്തിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. നാടുവിട്ട പ്രതിക്കെതിരെയും കുറ്റം ചുമത്തി. 5.2 ദശലക്ഷം ദിർഹം അപഹരിച്ചു, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എടിഎം വഴിയും ചെക്കുകൾ വഴിയുമാണ് പ്രതിയുടെ ഭാര്യയായ യുവതി പണം പിൻവലിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടേഴ്‌സ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP