1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

സ്‌പോൺസററിയാതെ അദ്ദേഹത്തിന്റെ വില്ലയിൽ കാമുകനുമായി വേലക്കാരിയുടെ അവിഹിത ബന്ധം; സ്‌പോൺസറും കുടുംബവും പുറത്ത് പോകുമ്പോൾ ഫിലിപ്പിനി യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത് രണ്ട് പുരുഷന്മാരെ; കാമുകിയെ കാണാൻ സ്ഥിരമായി വീട്ടിൽ കയറിയിറങ്ങിയ ഇന്ത്യക്കാരനായ ഡ്രൈവറും കുടുങ്ങും

September 07, 2018 | 06:35 AM IST | Permalink



സ്‌പോൺസററിയാതെ അദ്ദേഹത്തിന്റെ വില്ലയിൽ കാമുകനുമായി വേലക്കാരിയുടെ അവിഹിത ബന്ധം; സ്‌പോൺസറും കുടുംബവും പുറത്ത് പോകുമ്പോൾ ഫിലിപ്പിനി യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത് രണ്ട് പുരുഷന്മാരെ; കാമുകിയെ കാണാൻ സ്ഥിരമായി വീട്ടിൽ കയറിയിറങ്ങിയ ഇന്ത്യക്കാരനായ ഡ്രൈവറും കുടുങ്ങും

സ്വന്തം ലേഖകൻ

ദുബായ്: സ്‌പോൺസറെ ചതിച്ച് അദ്ദേഹത്തിന്റെ വില്ലയിലേക്ക് സ്ഥിരമായി കാമുകനെ വിളിച്ചു കയറ്റി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട ഫിലിപ്പിനി യുവതിയും കാമുകനായ ഇന്ത്യക്കാരനും കുടുങ്ങും. ഇരുവർക്കുമെതിരായ കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇന്ന് പരിഗണിക്കും. സ്‌പോൺസറും കുടുംബവും ഇല്ലാതിരുന്ന സമയത്ത് ഇന്ത്യാക്കാരനായ ഡ്രൈവറെ വില്ലയിൽ പ്രവേശിപ്പിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 32 വയസ്സുള്ള ഫിലിപ്പിൻ യുവതിയും സ്‌പോൺസറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികൾ.

ഈ വർഷം ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനുമായി സ്‌പോൺസറുടെ വില്ലയിൽ നിൽക്കുന്ന ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. 74 വയസ്സുള്ള മുൻസൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് കഴിഞ്ഞ ആറു വർഷമായി ഫിലിപ്പിൻ യുവതി ജോലി ചെയ്തിരുന്നത്. ഇദ്ദേഹവും ഭാര്യയും പുറത്ത് പോയ സമയത്ത് ഇന്ത്യക്കാരനായ കാമുകനെ യുവവതി വീട്ടിനുള്ളിലേക്ക് ക്ഷണിക്കുക ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഈ ചിത്രങ്ങൾ കണ്ട സ്‌പോൺസറുടെ ബന്ധു ഇദ്ദേഹത്തെ വിവരം അറിയിക്കുകയും ആയിരുന്നു.

ഇതറഞ്ഞ വീട്ടുടമ യുവതിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടി. ഇന്ത്യക്കാരനായ ഡ്രൈവറെ കൂടാതെ അപരിചിതനായ വ്യക്തിയും യുവതിയും ചേർന്നുള്ള ചിത്രങ്ങളും തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിൻ ഹാളിലും നിൽക്കുന്ന ചിത്രങ്ങളും കണ്ടു. ഒരു ഫിലിപ്പിൻ യുവാവിനെയും ഇന്ത്യക്കാരനായ സ്‌പോൺസറുടെ ഡ്രൈവറേയുമാണ് അകത്തേക്ക് വിളിച്ചു കയറ്റിയത്. റാസൽഖൈമയാണ് സ്‌പോൺസറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം ഇയാൾ അങ്ങോട്ടു പോവും. ഈ സമയം ഫിലിപ്പീൻ വീട്ടുജോലിക്കാരിയെ വിശ്വസിച്ച് വില്ല ഏൽപ്പിച്ചാണ് പോയിരുന്നത്. ഈ സമയത്താണ് യുവതി മറ്റുപുരുഷന്മാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നതെന്ന് വ്യക്തമായി.

യുവതിയുടെ നീക്കങ്ങൾ മനസിലായപ്പോൾ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് ഇയാൾ യുവതിയേയും കാമുകന്മാരേയും കുടുക്കിയത്. ഇക്കാര്യങ്ങളെല്ലാം താൻവ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്‌പോൺസർ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവർ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർക്ക് വില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇയാൾക്ക് വില്ലയ്ക്ക് അകത്ത് കയറേണ്ട ആവശ്യമില്ലെന്നും സ്‌പോൺസർ പറയുന്നു.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് വീട്ടുജോലിക്കാരിയുമായി സംസാരിച്ചുവെന്ന് സ്‌പോൺസർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വില്ലയ്ക്കുള്ളിൽ മറ്റു പുരുഷന്മാരെ കൊണ്ടുവന്നിരുന്നുവെന്നു തന്നോടും ഭാര്യയോടും ഫിലിപ്പിൻ യുവതി സമ്മതിച്ചുവെന്ന് സ്‌പോൺസർ പറഞ്ഞു. ഞങ്ങൾ ഇല്ലാത്ത സമയങ്ങളിൽ വീട്ടുജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടേയും രണ്ടു പുരുഷന്മാരുടെയും ഒപ്പം ദുബായിലെ മാളുകളിലും മറ്റും കറങ്ങാൻ പോയിരുന്നുവെന്നും യുവതി സമ്മതിച്ചു.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കാണുന്ന മോതിരം താൻ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്‌പോൺസർ ജൂലൈ രണ്ടിന് അൽ ഖാസിസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസിൽ ഉൾപ്പെട്ട ഫിലിപ്പിൻ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബർ 19ന് പരിഗണിക്കും.

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെണ്ണുകേസിൽ അകത്താകുന്ന ആദ്യ ഇന്ത്യൻ കത്തോലിക്കാ മെത്രാനെന്ന പദവി ഫ്രാങ്കോയെ തേടി എത്തുന്നത് നിർഭാഗ്യം കൊണ്ട്; മലയാളികളായ രണ്ട് മെത്രാന്മാർ തലനാരിഴക്ക് രക്ഷപെട്ടത് വത്തിക്കാന്റെ സമയോചിത ഇടപെടൽ മൂലം; ജോൺ തട്ടുങ്കലും ജോസ് മുക്കാലയും പൊലീസ് കേസാകും മുമ്പ് പദവി ഒഴിഞ്ഞതു പോലെ ഫ്രാങ്കോയും ചെയ്തിരുന്നെങ്കിൽ രക്ഷപെടുമായിരുന്നു; അമിത ആത്മവിശ്വാസം ഫ്രാങ്കോയെ വിലങ്ങണിയിച്ചപ്പോൾ ആശ്വാസനിശ്വാസം വിട്ടു രണ്ട് മുൻ മെത്രാന്മാർ
അറസ്റ്റിൽ ആശയക്കുഴപ്പങ്ങൾ നീങ്ങിയത് രണ്ട് കന്യാസ്ത്രീകൾ കൂടി ലൈംഗിക ആരോപണം ഉന്നയിച്ചു പരാതി നൽകിതോടെ; ഇപ്പോഴത്തെ കേസിൽ പുറത്തിറങ്ങിയാലും ഫ്രാങ്കോ വീണ്ടും അകത്താകും; കന്യാസ്ത്രീകൾക്ക് പ്രണയ നൈരാശ്യം ആണെന്ന് സ്ഥാപിക്കാൻ കൃത്രിമമായി ചമച്ച കോൾ റെക്കോർഡുകളും വിനയായി; ബിഷപ്പിന്റെ ഓരോ വാക്കുകളും കേട്ട് വിലയിരുത്തിയ ശേഷം അറസ്റ്റു ഉത്തരവ് നൽകിയത് ഡിജിപി നേരിട്ട്: അവസാന നിമിഷം വരെ നിഷേധിച്ചിട്ടും ഫ്രാങ്കോ അകത്തായത് ഇങ്ങനെ
വല്ലാത്ത ശബ്ദത്തോടെ കൊടുംവളവ് തിരിഞ്ഞുവന്ന ബസിന്റെ ചക്രങ്ങൾ റോഡിൽ നിന്ന് തെറിച്ച് പുറത്തേക്ക് പോയപ്പോൾ കൂട്ടനിലവിളി ഉയർന്നു; വലതുഭാഗത്തെ കൊക്കയിലേക്ക് അതിവേഗം ചെരിയുന്ന ബസ്; എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം വിറങ്ങലിച്ചുനിന്നെങ്കിലും പെട്ടെന്നുള്ള ബുദ്ധിയിൽ ജെസിബി പ്രവർത്തിപ്പിച്ച് ബസിനെ യന്ത്രക്കൈകളിൽ താങ്ങി നിർത്തി; രാജാക്കാട്ട് 80 പേരുടെ ജീവൻ കാത്തത് ദൈവത്തിന്റെ കരങ്ങൾ തന്നെയെന്ന് യന്ത്രക്കൈയുടെ അമരത്തിരുന്ന കപിൽദേവ് മറുനാടനോട്
വിശ്വാസ സമൂഹത്തെ നാണംകെടുത്തി ഫ്രാങ്കോ മുളയ്ക്കൽ ജയിൽ കയറുമ്പോൾ നാണക്കേടിന്റെ അച്ചുനിരത്തി ആഞ്ഞടിച്ചു ലോക മാധ്യമങ്ങൾ; അറസ്റ്റു വൈകിയത് പൊലീസിനും സർക്കാരിനും ചീത്തപ്പേര്; ബ്രിട്ടനിലും അമേരിക്കയിലും ഏഷ്യൻ രാജ്യങ്ങളിലും പത്രങ്ങളിൽ തലക്കെട്ടുകളിൽ നിറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ; വത്തിക്കാനെയും പിടിച്ചുകുലുക്കിയ സംഭവം ഗതികെട്ട് കത്തോലിക്കാ മാധ്യമങ്ങളും വാർത്തയാക്കി
ഫ്രാങ്കോയെ ജലന്ധറിൽ കരുത്തനാക്കിയത് ബ്രിട്ടനിൽ നിന്നെത്തിയ ഫാ: മാർക്ക് ബർണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാൻ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാർക്കിന്റെ ശാപവും പേറിയ ജലന്ധർ രൂപതയിൽ ഒടുവിൽ ഇടിത്തീയായി പീഡനകേസ്; 13 വർഷം പിന്നിലേക്ക് പോയാൽ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാൽ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ
ഷൂട്ടിങ്ങിനു വേണ്ടി വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും മകളും കൂട്ടുകാരും ഇറങ്ങി പോയില്ല; നടൻ വിജയ്കുമാറിന്റെ പരാതിയിൽ മകൾ വനിതയേയും കൂട്ടുകാരേയും പൊലീസെത്തി വീട്ടിൽ നിന്നും ഇറക്കി വിട്ടു: അച്ഛൻ തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയിറക്കിയെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നടി വനിത
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം