Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോഡിലൂടെ പാഞ്ഞു പോയ കാറിനെ വിമാനം ഇടിച്ച് തെറിപ്പിച്ചു; ജീവൻ തന്നെ പോയെന്ന് കരുതിയ സംഭവത്തിൽ നിന്നും ഒനീൽ കുറുപ്പും മകനും രക്ഷപ്പെട്ടത് ഒരു പോറൽ പോലും ഏൽക്കാതെ: ദൈവത്തിന് നന്ദി പറഞ്ഞ് അമേരിക്കൻ മലയാളിയായ യുവാവ്

റോഡിലൂടെ പാഞ്ഞു പോയ കാറിനെ വിമാനം ഇടിച്ച് തെറിപ്പിച്ചു; ജീവൻ തന്നെ പോയെന്ന് കരുതിയ സംഭവത്തിൽ നിന്നും ഒനീൽ കുറുപ്പും മകനും രക്ഷപ്പെട്ടത് ഒരു പോറൽ പോലും ഏൽക്കാതെ: ദൈവത്തിന് നന്ദി പറഞ്ഞ് അമേരിക്കൻ മലയാളിയായ യുവാവ്

ടെക്‌സസ്: വിമാനം റോഡിലേക്ക് ഇടിച്ചിറങ്ങുന്നതും വാഹനങ്ങളെയൊക്കെ ഇടിച്ചു തെറിപ്പിക്കുന്നതുമെല്ലാം ഹോളിവുഡ് സിനിമകളിലെ സ്ഥിരം കാഴ്‌ച്ചയാണ്. എന്നാൽ അങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ എന്ന് അനുഭവിച്ച് അറിഞ്ഞിരിക്കുകയാണ് ഒരു അമേരിക്കൻ മലയാളി. അമേരിക്കൻ മലയാളിയായ ഒനീൽ കുറുപ്പിന്റെ കാറാണ് ചെറു വിമാനം ഇടിച്ചു തരിപ്പണമാക്കിയത്. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് ഒനീലും മകനും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

എന്നാൽ തന്റെ കാറിൽ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഒനീലിന് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. 'ആ നിമിഷം എനിക്കും മകനും ജീവൻ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്ല കാറിനും'. ഇങ്ങനെയാണ് ഒനീൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

യുഎസിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ ചെറു വിമാനമാണ് തകരാറിലായതിനെത്തുടർന്ന് ടെക്‌സസിൽ എമർജൻസി ലാൻഡിങ്ങിനു ശ്രമിക്കുമ്പോൾ റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഒന്നൊന്നായി ഇടിച്ചു തെറിപ്പിച്ചത്. അതിലൊന്ന് ഒനീൽ കുറുപ്പിന്റെ ടെസ്ല എക്‌സ് കാർ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉൾപ്പെടെ ഒനീൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്.

കാറിന്റെ ഒരു വശം തകർന്നെങ്കിലും ഒനീലിനും മകൻ ആരവിനും പരുക്കേറ്റില്ലെന്നറിഞ്ഞപ്പോൾ ടെസ്ല സിഇഒയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കൊള്ളാം. അവർക്കു പരുക്കു പറ്റിയില്ലല്ലോ. സന്തോഷം. വിമാനം പറത്തൽ പരിശീലനം നടത്തുകയായിരുന്നു. വിമാനത്തിന് മെക്കാനിക്കൽ പ്രശ്‌നം ഉണ്ടായതോടെയാണ് എമർജൻസി ലാൻഡിങിന് ശ്രമിച്ചത്.

ഭാര്യയ്ക്ക് പോലും ഇത് ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത് എന്നാൽ ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ഒനീൽ കുറപ്പ് പറയുന്നു. ഒനീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനകം വൈറലാവുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP