Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലീസ് ഹെൽപ് വീ നീഡ് മോർ സപ്പോർട്ട്.. നാല് വയസുകാരൻ ഡൊമനിക് കൈ നീട്ടിയപ്പോൾ സായിപ്പന്മാരും സഹായം നീട്ടി; പ്രളയത്തിൽ തകർന്ന കേരളത്തിന് സഹായം തേടി കവൻട്രി നഗരത്തിന്റെ തെരുവിൽ ഇറങ്ങി കേരളാ സ്‌കൂളിലെ വിദ്യാർത്ഥികൾ; മൂന്ന് മണിക്കൂർ നീണ്ടി പരിശ്രമത്തിൽ ബ്രിട്ടീഷുകാർ സഹായമായി നൽകിയത് 60,000 രൂപ; കൂടുതൽ പണം സമാഹരിച്ച് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മലയാളി കുട്ടികൾ

പ്ലീസ് ഹെൽപ് വീ നീഡ് മോർ സപ്പോർട്ട്.. നാല് വയസുകാരൻ ഡൊമനിക് കൈ നീട്ടിയപ്പോൾ സായിപ്പന്മാരും സഹായം നീട്ടി; പ്രളയത്തിൽ തകർന്ന കേരളത്തിന് സഹായം തേടി കവൻട്രി നഗരത്തിന്റെ തെരുവിൽ ഇറങ്ങി കേരളാ സ്‌കൂളിലെ വിദ്യാർത്ഥികൾ; മൂന്ന് മണിക്കൂർ നീണ്ടി പരിശ്രമത്തിൽ ബ്രിട്ടീഷുകാർ സഹായമായി നൽകിയത് 60,000 രൂപ; കൂടുതൽ പണം സമാഹരിച്ച് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മലയാളി കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കവൻട്രി: ''പ്ലീസ് ഹെൽപ് വീ നീഡ് മോർ സപ്പോർട്ട്, എ പെന്നി ഈസ് ഇനഫ്', എന്ന് നാല് വയസുകാരൻ ഡൊമനിക് മുതൽ കവൻട്രി കേരള സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ തെരുവിൽ കൈനീട്ടിയപ്പോൾ കവൻട്രിയിലെ ബ്രിട്ടീഷുകാർക്കും കാര്യം മനസിലായി. കേരളത്തിന് വേണ്ടി സഹായം അഭ്യർത്ഥുന്നവരെ നിരാശരാക്കാരെ പണം നൽകി. കയ്യിലെ ചില്ലറ തുട്ടുകൾ അവർ കുരുന്നുകളെ ഏൽപ്പിച്ചപ്പോൾ ആദ്യ ദിനം ലഭിച്ചത് 500 പൗണ്ടാണ് സമാഹരിച്ചത്. ഇക്കാര്യം ഇക്കാര്യം വൈകുന്നേരത്തോടെ വാട്സപ് സന്ദേശത്തിലൂടെ മലയാളം സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ പിതാവ് അറിഞ്ഞപ്പോൾ കേരള സ്‌കൂളിന്റെ അപ്പീലിൽ തന്റെ വക 250 പൗണ്ട് കൂടി ലഭിച്ചു. ഇതോടെ 60,000 രൂപയുടെ ധനസഹായമാണ് കേരളത്തിനായി സ്വരൂപിച്ചത്.

മറ്റുള്ളവരുടെ വേദനയും ദുഃഖവും ദുരിതവും തങ്ങളുടേതാക്കി മാറ്റുന്ന നന്മയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ആശയമാണ് അപ്പീലിൽ കുട്ടികളെ രംഗത്തിറക്കാൻ പ്രേരണ ആയതെന്നു കവൻട്രി കേരള സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചു. പണം സ്വരൂപിക്കുക എന്നതിൽ അപ്പുറം കേരളത്തെ അടുത്തറിയുന്ന കുട്ടികൾ എന്ന നിലയ്ക്ക് ദുരന്തം സൃഷ്ടിച്ച വേദനയുടെ ആഴം കുട്ടികൾ മനസ്സിലാക്കാനും മറ്റുള്ളവരുടെ ദുഃഖം തങ്ങളുടേതും കൂടി ആണെന്ന് അവരെ ബോധ്യപ്പെടുത്താനും ഉള്ള ശ്രമമാണ് സ്ട്രീറ്റ് അപ്പീൽ വഴി നടത്തിയതെന്ന് സ്‌കൂൾ ചെയർമാൻ ബീറ്റജ് അഗസ്റ്റിൻ വ്യക്തമാക്കി. മലയാളം പഠിപ്പിക്കുന്നതിനൊപ്പം കുട്ടികളെ വ്യത്യസ്തമായ രീതികളിൽ തൽപ്പരരാക്കി മലയാള നാടിന്റെ സ്നേഹ സാഹോദര്യം അവരിൽ എത്തിക്കാൻ കഴിയുന്ന ഏതു സാഹചര്യവും തങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഈ അപ്പീൽ നടത്തിയതെന്നും സ്‌കൂൾ പ്ലാനിങ് ആൻഡ് ഡെവലൊപ്മെന്റ് ഡയറക്ടർ കെ ആർ ഷൈജുമോനും കൂട്ടിച്ചേർത്തു.

അതിനിടെ സ്‌കൂൾ മാനേജ്മെന്റ് സ്വപ്നത്തിൽ കാണാത്ത വിധമുള്ള പ്രതികരണമാണ് സ്ട്രീറ്റ് അപ്പീൽ സമ്മാനിച്ചത്. കുട്ടികളും മുതിർന്നവരുമായി 40 ഓളം പേരടങ്ങിയ സംഘം കവൻട്രി പട്ടണത്തിന്റെ ഒരറ്റം മുതൽ മറുതലയ്ക്കൽ വരെ നട്ടുച്ച നേരത്തു നടത്തിയ അപ്പീൽ പ്രചാരണത്തിൽ ആകൃഷ്ടരായി വിവിധ ഇന്ത്യൻ സമൂഹങ്ങൾ പലഘട്ടത്തിലും പങ്കാളികൾ ആയി. കവൻട്രി പഞ്ചാബി സമൂഹം കേരളത്തിന്റെ വെള്ളപ്പൊക്ക കെടുതി നേരിടാൻ വരും ദിവസങ്ങളിൽ കവൻട്രി കേരള സ്‌കൂളുമായി സഹകരിക്കും.

കവൻട്രി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും കർണാടക സ്വദേശികളുമായ സ്വാമിനി റെഡ്ഢി, സാമ്രാൻ കീർത്തി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ വലിയൊരു ടീം അപ്പീലിൽ പങ്കാളികളാകും. കവൻട്രി യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥിയായ ഗോകുൽ നേതൃത്വം നൽകുന്ന ടീം കൂടി ഇന്ന് മുതൽ കവൻട്രി കേരള സ്‌കൂളിന് ഒപ്പം ചേരുമ്പോൾ വലിയൊരു ക്യാമ്പയിൻ കൂടിയാണ് ഇന്ന് മുതൽ നടക്കുക. ഇത്തരം നേരിട്ടുള്ള പ്രവർത്തനം ഏറ്റെടുക്കാൻ ബ്രിട്ടനിലെ മറ്റു പ്രദേശത്തുള്ളവർ കൂടി തയ്യാറായാൽ ബ്രിട്ടനിൽ നിന്നും കേരള ഫ്ളഡ് അപ്പീലിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇന്നലെ ക്യാമ്പയിൻ നിയന്ത്രിച്ച കവൻട്രി കേരള സ്‌കൂൾ ഡിറക്ടർ ബോർഡ് അംഗങ്ങളായ ജിനു കുര്യാക്കോസ്, ലാലു സ്‌കറിയ, ഹരീഷ് പാലാ എന്നിവർ സൂചിപ്പിച്ചു.

ബിബിസി അടക്കം ബ്രിട്ടനിലെ മുഴുവൻ ടിവി ചാനലുകളും റേഡിയോ നിലങ്ങളും പത്രമാധ്യമങ്ങളും സജീവ റിപ്പോർട്ടിങ് നടത്തിയ സാഹചര്യത്തിൽ എന്തിനാണ് അപ്പീൽ എന്ന് ഒരാളെയും പറഞ്ഞു ബോധ്യപ്പെടുത്താൻ സമയം കളയേണ്ടി വന്നില്ല. മാത്രമല്ല അപ്പീൽ സംഘം ബിബിസി അടക്കമുള്ള ചാനൽ ദൃശ്യങ്ങളും വാർത്ത ചിത്രങ്ങളും പ്രദർശിപ്പിച്ചതോടെ കാഴ്ചക്കാർക്ക് രണ്ടാമതൊന്നു ആലോചിക്കാൻ പോലും അവസരം ലഭിക്കാതെ പണം നൽകാൻ പ്രചോദനമാകുക ആയിരുന്നു.

ആഫ്രിക്കൻ ഏഷ്യൻ വംശജർക്ക് നിർണായക സ്വാധീനമുള്ള കവൻട്രിയിൽ നിന്നും സഹോദര തുല്യ സ്നേഹമാണ് അപ്പീൽ നടത്തിയ ടീം അംഗങ്ങൾക്ക് ലഭിച്ചത്. നമ്മൾ ഒന്ന് തന്നെ എന്ന് പറഞ്ഞാണ് വിവിധ രാജ്യക്കാരായവർ അപ്പീലിൽ പണം നൽകിയതും. ഈ ദുരന്തത്തിൽ മനസ് കൊണ്ട് ഞങ്ങൾ കൂടെയുണ്ട് എന്നായിരുന്നു പലരും പറഞ്ഞത്. പണം നൽകിയവർക്കും കാഴ്ചക്കാരായി എത്തിയവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൽ പണം നൽകാൻ ഉള്ള ഓൺ ലൈൻ അഡ്രസ് പ്രിന്റ് ചെയ്തു നൽകാനും കേരള സ്‌കൂൾ അപ്പീലിൽ സാധിച്ചു. ഇതോടെ നേരിട്ട് കൂടുതൽ തുക കേരളത്തിൽ എത്താൻ ഉള്ള ഒരു വഴി കൂടി തുറന്നിടുകയാണ് കവൻട്രി കേരള സ്‌കൂൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP