Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറ്റുകാൽ പൊങ്കാലയുടെ മഹത്വം ഉദ്‌ഘോഷിച്ച് ബ്രിട്ടനിലും പൊങ്കാലയർപ്പിച്ച് മലയാളികൾ; അതിശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ച് ന്യൂഹാമിലെ മുരുകൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി നിരവധി ഭക്തർ; ആഘോഷത്തിന് എത്തിയവരുടെ മനംകവർന്ന് ഈസ്റ്റ് ഹാമിലെ മലയാളി ഹോട്ടലുകൾ മത്സരിച്ച് ഒരുക്കിയ 'രുചിയുടെ കലവറ'യെന്ന അന്നദാനവും

ആറ്റുകാൽ പൊങ്കാലയുടെ മഹത്വം ഉദ്‌ഘോഷിച്ച് ബ്രിട്ടനിലും പൊങ്കാലയർപ്പിച്ച് മലയാളികൾ; അതിശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ച് ന്യൂഹാമിലെ മുരുകൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി നിരവധി ഭക്തർ; ആഘോഷത്തിന് എത്തിയവരുടെ മനംകവർന്ന് ഈസ്റ്റ് ഹാമിലെ മലയാളി ഹോട്ടലുകൾ മത്സരിച്ച് ഒരുക്കിയ 'രുചിയുടെ കലവറ'യെന്ന അന്നദാനവും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലണ്ടനിൽ ആഘോഷിച്ച പതിനൊന്നാമത് പൊങ്കാല ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഭക്തിനിർഭരവും, അനുഗ്രഹസാന്ദ്രവുമായി. വനിതകളുടെ ശക്തികേന്ദ്രമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ കനത്ത മഞ്ഞു വീഴ്ചയും, ഗതാഗത കുരുക്കും, അതിശൈത്യവും വകവെക്കാതെ നൂറു കണക്കിനു ദേവീ ഭക്തരാണ് ന്യു ഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിയത്.

ലണ്ടനിൽ വനിതകളുടെ സാംസ്‌കാരിക സാമൂഹ്യക്ഷേമവികസന ഉന്നമനത്തിനായി രൂപം കൊടുത്ത 'ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ്‌വർക്ക്' ആണ് യുകെയിലുള്ളവർക്കും പൊങ്കാല അർപ്പിക്കുവാനായി അവസരം ഒരുക്കിയത്.

ഈസ്റ്റ്ഹാമിലെ ശ്രീ മുരുകൻ ക്ഷേത്ര സന്നിധിയിൽ നിന്നും കേരളീയ തനിമയിൽ വേഷഭൂഷാതികളോടെ എത്തിയ ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകർന്നു നൽകിയതോടെയാണ് പൊങ്കാല ആരംഭിച്ചത്. താലപ്പൊലിയുടെയും, പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു പൊങ്കാല സമർപ്പണം. രാജ്യത്തെ സുരക്ഷിത്വ നിയമങ്ങൾ മാനിച്ച് പൊങ്കാല നിവേദ്യങ്ങൾ ഒറ്റ പാത്രത്തിലാക്കി പാകം ചെയ്യലാണ് ലണ്ടൻ പൊങ്കാലക്ക് വ്യത്യസ്തത പകരുന്നത്.

ലണ്ടനിലെ നാനാ ഭാഗത്തു നിന്നും എത്തിയ ദേവീഭക്തോരോടൊപ്പം കെന്റ്, എസ്സെക്‌സ്, സറേ, സ്റ്റീവനേജ്, ബർമിങ്ഹാം, ഓക്‌സ്‌ഫോർഡ്, കവൻട്രി, ലെസ്റ്റർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുമായി നിരവധി വനിതകളും പൊങ്കാലയിൽ പങ്കു ചേർന്നു. പൊങ്കാലയുടെ ഭാഗമായി നടത്തുന്ന പതിവ് അന്നദാനങ്ങളെ വ്യത്യസ്തമാക്കി വേറിട്ട അനുഭവമാണ് ഈ വർഷം നടന്നത്.

മോശമായ കാലാവസ്ഥയിൽ പോലും ഉത്സാഹപൂർവ്വം ഭക്ഷണം തയ്യാറാക്കി കൊണ്ട് വന്നു മനം നിറയെ വിളമ്പി നൽകിയ 'രുചിയുടെ കലവറ' ഏറെ ശ്രദ്ധേയമായി. കേരള തനിമയിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും, മണ്ട പുറ്റ്, പെരളി അപ്പം, പാൽപ്പായസം, പൊങ്കാല പായസം തുടങ്ങിയ വിശിഷ്ട വിഭവങ്ങളുമായി അന്നദാനം ആസ്വാദ്യവും സമ്പുഷ്ടവുമായി.

കഴിഞ്ഞ പതിനൊന്നു വർഷങ്ങളായി ലണ്ടനിൽ പൊങ്കാല വിജയകരമായി അർപ്പിക്കപ്പെട്ടു വരികയാണ്. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്‌സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, ന്യുഹാം കൗൺസിൽ മുൻ മേയറും പ്രശസ്ത എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരൻ ആണ് പൊങ്കാലയുടെ ആരംഭകയും വർഷങ്ങളായി നേതൃത്വം നൽകി പോരുന്നതും.

ഏഷ്യൻ വുമൺസ് നെറ്റ് വർക്കിന്റെ ആനുകാലിക സേവന പ്രവർത്തനങ്ങളിൽ എന്നും ഒപ്പം നിന്ന് പ്രോത്സാഹനവും, സഹകരണവും നൽകി പോരുന്ന ഷീബാ കുമാർ ആണ് ഈ വർഷവും പൊങ്കാലയുടെ വിജയത്തിനു പിൻബലം നൽകിയത് എന്ന് ഡോ. ഓമന അനുസ്മരിച്ചു. ഈസ്റ്റ്ഹാം എംപിയും, മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് പതിവ് തെറ്റിക്കാതെ ഇത്തവണയും എത്തുകയും പൊങ്കാലയിൽ മുഖ്യാതിഥിയായി പങ്കു ചേർന്നു തന്റെ സാന്നിദ്ധ്യവും, സഹകരണവും അറിയിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്കിലെ മെമ്പർമാർ തുടങ്ങി നിരവധി പേരുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും പൊങ്കാലയിലും, വനിതാ സംഘടനയുടെ ആരോഗ്യസാമൂഹ്യ പ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിലും ഉണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP