Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്‌നങ്ങൾ വെറും സ്വപ്‌നം ആയേക്കും; എച്ച്1ബി വിസയിൽ കടുത്ത നിയന്ത്രണത്തിന് പദ്ധതിയുമായി ട്രംപ് ഭരണകൂടം; ഇന്ത്യക്കാർക്കുവേണ്ടിയുള്ള പ്രത്യേക വിസ ഇല്ലാതാക്കുമെന്ന സൂചനകൾ പുറത്ത്

ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്‌നങ്ങൾ വെറും സ്വപ്‌നം ആയേക്കും; എച്ച്1ബി വിസയിൽ കടുത്ത നിയന്ത്രണത്തിന് പദ്ധതിയുമായി ട്രംപ് ഭരണകൂടം; ഇന്ത്യക്കാർക്കുവേണ്ടിയുള്ള പ്രത്യേക വിസ ഇല്ലാതാക്കുമെന്ന സൂചനകൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഇന്ത്യയിൽനിന്നുള്ള സാങ്കേതിക വിദഗ്ധരുൾപ്പെടെയുള്ളവർ അമേരിക്കൻ സ്വപ്‌നം കണ്ടിരുന്നത് എച്ച്1ബി വിസയുടെ പേരിലാണ്. അമേരിക്കയിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന സോഫ്റ്റ്‌വേർ വിദഗ്ധരും അമേരിക്കയിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളും പ്രധാനമായും ആശ്രയിച്ചിരുന്ന എച്ച്1ബി വിസ തന്നെ ഇല്ലാതായേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എച്ച്1ബി വിസ അനുവദിക്കുന്നതിൽ കർശന ഉപാധികൾ കൊണ്ടുവരുന്നതിനോ, വിസ തന്നെ ഇല്ലാതാക്കുന്നതിനോ ഉ്‌ള്ള ശ്രമങ്ങൾ ട്രംപ് ഭരണകൂടം ആരംഭിച്ചതായാണ് സൂചനകൾ.

അമേരിക്കക്കാരനായ തൊഴിലാളിക്ക് പകരം എച്ച്1ബി വിസ ഉള്ളയാളെ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കുന്ന നിയമം യു.എസ്. കോൺഗ്രസ് പാസ്സാക്കിയാൽ താനേറെ ആഹ്ലാദവാനായാരിക്കുമെന്നാണ് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ എൽ.ഫ്രാൻസിസ് സിസ്‌നയുടെ പ്രഖ്യാപനം. കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി എച്ച്1ബി വിസ ഉപയോഗിക്കപ്പെടുന്നുവെന്ന പരാതി അമേരിക്കൻ ഉദ്യോഗാർഥികൾക്കിടയിൽ വ്യാപകമായുണ്ട്.

എച്ച്1ബി വിസ അപേക്ഷിക്കുന്നതിനും കാലാവധി ദീർഘിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് യു.എസ്. സിറ്റിസൺഷിപ്പ് ആൻ്ഡ് ഇമിഗ്രേഷൻ സർവീസസ്. സെപ്റ്റംബർ 11-നുശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ കടുത്ത വ്യവസ്ഥകൾ ബാധകമാക്കുന്നതോടെ, വിസ അപേക്ഷകൾ തള്ളാനുള്ള സാധ്യതകളും ഏറും. അപേക്ഷയോടൊപ്പം മതിയായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന കാരണത്താൽ, വിസ അപേക്ഷകൾ പുനപരിശോധിക്കാതെ തന്നെ തള്ളാൻ അധികൃതർക്ക് അധികാരമുണ്ടാകും.

വാഷിങ്ടണിൽ ഓഗസ്റ്റ് 15-ന് നടന്ന ചടങ്ങിലാണ് എച്ച്1ബി വിസ നിയന്ത്രിക്കുമെന്ന സിസ്‌നയുടെ പ്രഖ്യാപനം വന്നത്. കുടിയേറ്റ വിരുദ്ധ നിലപാടുകളെടുക്കുന്ന സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസ് എന്ന സ്ഥാപനം നത്തിയ ഇമിഗേഷൻ ന്യൂസ്‌മേക്കർ എന്ന പരിപാടിയിലായിരുന്നു ഇത്. സംഘടനയുടെ വെബ്‌സൈറ്റിൽ അടുത്തിടെ സിസ്‌നയുടെ പ്രസംഗത്തിന്റെ പൂർണരൂപം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരായ ഉദ്യോഗാർഥികളെ കടുത്ത നിരാശയിലാക്കുന്നതാണ് അതിലെ പലകാര്യങ്ങളും.

എച്ച്1ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്നതിനാൽ, ഇതിൽ വരുന്ന ഏതുമാറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയെയാണ്. യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ പുറത്തുവിട്ട 2017-ലെ കണക്ക് പ്രകാരം 3.65 ലക്ഷം എച്ച്1ബി വിസകളിൽ 75.6 ശതമാനവും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. അമേരിക്കയ്ക്കാവശ്യമുള്ള ഏറ്റവും മികച്ച വിദഗ്ധരെ സ്വന്തമാക്കുന്ന രീതിയിലേക്ക് വിസാ നിയമങ്ങൾ പുതുക്കുമെന്നാണ് സിസ്‌ന പറയുന്നത്.

വിദേശ തൊഴിലാളികൾക്ക് താരതമ്യേന കുറഞ്ഞ വേതനം മതിയെന്ന കാരണത്താൽ, അമേരിക്കൻ ഉദ്യോഗാർഥികൾക്ക് പകരം എച്ച്1ബി വിസ ഉള്ളവരെ നിയമിക്കുന്ന കാര്യത്തിൽ കർശന നിയന്ത്രണം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതി നിയമംമൂലം നിരോധിക്കുന്നതിനോടാണ് തനിക്ക് കൂടുതൽ യോജിപ്പെന്നും അദ്ദേഹം പറയുന്നു. യഥാർഥത്തിൽ ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന. അപേക്ഷകരിൽനിന്ന് ശമ്പളവും മറ്റുകാര്യങ്ങളും സംബന്ധിച്ച കാര്യങ്ങൾ അപേക്ഷ പരിഗണിക്കുന്ന കാലയളവിൽ പരിശോധിക്കുന്ന രീതി ഇപ്പോൾത്തന്നെ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP