Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിയില്ലാതെ ദമാമിൽ കുടുങ്ങിയ പഞ്ചാബ് സ്വദേശിനിക്ക് താങ്ങായി മലയാളി വനിത; അഭയകേന്ദ്രത്തിൽ എത്തപ്പെട്ട കാശ്മീർ കൗറിനെ നാട്ടിലേക്ക് അയച്ചത് നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ

ജോലിയില്ലാതെ ദമാമിൽ കുടുങ്ങിയ പഞ്ചാബ് സ്വദേശിനിക്ക് താങ്ങായി മലയാളി വനിത; അഭയകേന്ദ്രത്തിൽ എത്തപ്പെട്ട കാശ്മീർ കൗറിനെ നാട്ടിലേക്ക് അയച്ചത് നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ

മറുനാടൻ ഡെസ്‌ക്‌

ദമാം;ശമ്പളം ലഭിക്കാത്തതിനെ തുടർന്നു ജോലി ഉപേക്ഷിച്ച പഞ്ചാബ് സ്വദേശിനിക്ക് തുണയായത് മലയാളി വനിത. എന്തു ചെയ്യണമെന്ന് അറിയാതെ വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട പഞ്ചാബ് ജലന്ധർ സ്വദേശിനി കശ്മീർ കൗർ നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനോട് കശ്മീർ കൗർ തന്റെ പ്രശ്‌നങ്ങൾ പറഞ്ഞു, തനിക്ക് കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്നും അവർ പറഞ്ഞു. മഞ്ജു മണിക്കുട്ടൻ ഫോണിൽ കശ്മീരിന്റെ സ്പോൺസറെ വിളിച്ചു സംസാരിച്ചെങ്കിലും, അയാൾ സഹകരിക്കാൻ തയ്യാറായില്ല. തനിക്ക് കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, നാട്ടിലേയ്ക്ക് മടങ്ങിയാൽ മതി എന്ന നിലപാടാണ് കശ്മീർ കൗർ എടുത്തത്.

തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി കാശ്മീരിന് ഔട്ട്പാസ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകുകയും ചെയ്തു. നവയുഗത്തിന്റെ അഭ്യർത്ഥന അനുസരിച്ച്, പഞ്ചാബ് സാമൂഹ്യപ്രവർത്തകൻ ലോവെൽ വാഡൻ, വിമാനടിക്കറ്റ് നൽകി. നിയമനടപടികൾ പൂർത്തിയായതോടെ, എല്ലാവർക്കും നന്ദി പറഞ്ഞ്, കശ്മീർ കൗർ നാട്ടിലേയ്ക്ക് മടങ്ങി.

എട്ടു മാസം മുൻപാണ് ദമാമിൽ ഒരു സ്വദേശി വീട്ടിൽ ഇവർ വീട്ടുജോലിക്ക് എത്തുന്നത്. ഏഴുമാസം ജോലി ചെയ്തിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് കിട്ടിയത്. അങ്ങനെ ജോലി ഉപേക്ഷിച്ചു അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി പറയുകയായിരുന്നു. പൊലീസുകാരാണ് ഇവരെ ദമാം വനിതഅഭയകേന്ദ്രത്തിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP