Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരരുടെ പട്ടിക തയ്യാറാക്കിയവരേക്കാൾ ശക്തമാണ് തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട്; സൗദിയേയും സഖ്യരാജ്യങ്ങളേയും കളിയാക്കി ഖത്തർ; ഭയക്കാനൊന്നുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ എംബസിക്ക് കത്തും; ഗൾഫിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ല

ഭീകരരുടെ പട്ടിക തയ്യാറാക്കിയവരേക്കാൾ ശക്തമാണ് തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട്; സൗദിയേയും സഖ്യരാജ്യങ്ങളേയും കളിയാക്കി ഖത്തർ; ഭയക്കാനൊന്നുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ എംബസിക്ക് കത്തും; ഗൾഫിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: സൗദി,യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ബന്ധം ഉപേക്ഷിച്ചത് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ഖത്തർ. ഇക്കാര്യത്തിൽ ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ ഭരണകൂടം അറിയിച്ചതായി ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. അതിനിടെ ഖത്തറിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തിയ നാല് അറബ് രാജ്യങ്ങളുടെയും നടപടി ഖത്തർ തള്ളി. ഇതോടെ ഗൾഫ് മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് അവസരം അടയുകയാണ്.

പ്രശ്നപരിഹാരത്തിനായി കുവൈത്ത് അമീർ നടത്തിയ മധ്യസ്ഥ ചർച്ചകളുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് പുതിയ പ്രതിസന്ധിയായി ഭീകരരെ സഹായിക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. ഭീകരാവാദ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ യു.എ.ഇ. പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഉടൻതന്നെ പ്രാബല്യത്തിലായി. സംഘടനകളുടെയും വ്യക്തികളുടെയും വിശദവിവരങ്ങളും അവരുടെ പ്രവർത്തനങ്ങളുടെ ചെറുവിവരണവും അറബ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെയാണ് ആശങ്ക വേണ്ടെന്ന അറിയിപ്പ് ഇന്ത്യാക്കാർ ഖത്തർ നൽകുന്നത്.

ഇന്ത്യൻ എംബസി നൽകിയ കത്തിലാണ് ഖത്തർ ഭരണകൂടത്തിന്റെ മറുപടി ലഭിച്ചത്. ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. തീവ്രവാദ സംഘടനകളോട് അനുഭാവം പുലർത്തുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി, യുഎഇ, ബഹറൈൻ എന്നീ രാജ്യങ്ങളടക്കമുള്ളവർ വിച്ഛേദിച്ചത്. ആവശ്യ സാധനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ മുൻകരുതലുകളും ഖത്തർ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചു. ഗൾഫ് സർവീസുകൾക്കായി ബദൽ മാർഗങ്ങൾ ഏർപ്പെടുത്തി. പ്രതിസന്ധിയുണ്ടായാൽ ഇന്ത്യൻ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എംബസി അറിയിച്ചു. നിരോധനം ബാധിച്ച സർവീസുകളിലെ ടിക്കറ്റുകള്ൾ റീഫണ്ട് ചെയ്യും. അടിയന്തര സാഹചര്യത്തിൽ അധിക സർവീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അറബ് രാജ്യങ്ങൾ വീണ്ടും ഉന്നയിക്കുന്നതെന്ന ആരോപണം ഖത്തർ ഉയർത്തിയതോടെ പ്രശ്‌ന പരിഹാര സാധ്യത അടയുകയാണ്. ഭീകരരുടെ പട്ടിക തയ്യാറാക്കിയവരേക്കാൾ ശക്തമാണ് തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട്. യുവജനങ്ങൾക്ക് തൊഴിലവസരം നൽകിയും നിർധനരായ പതിനായിരക്കണക്കിന് സിറിയൻ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയും സാമൂഹികപ്രവർത്തനങ്ങൾക്ക് സഹായധനം നൽകിയും ഭീകരതയുടെ ഉറവിടങ്ങൾ ഇല്ലാതാക്കാനാണ് ഖത്തർ ശ്രമിക്കുന്നത്. സൗദിസഖ്യം പുറത്തിറക്കിയ പട്ടികയിൽ ഖത്തർ സന്ദർശിക്കുകയോ ഖത്തറുമായി ഒരുതരത്തിലും ബന്ധം പുലർത്തുകയോ ചെയ്യാത്ത മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരാണുള്ളതെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്!മാൻ അൽതാനി കുറ്റപ്പെടുത്തി.

59-ഓളം വ്യക്തികളെയും പന്ത്രണ്ടോളം പ്രാദേശികസംഘടനകളെയുമാണ് നാല് അറബ് രാജ്യങ്ങൾ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂസഫ് അൽ ഖറദാവി ഉൾപ്പെടെയുള്ള വ്യക്തികളും ഖത്തർ ചാരിറ്റിയും പട്ടികയിലുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് ലക്ഷക്കണക്കിന് വരുന്ന നിർധനജനതയ്ക്ക് ഭക്ഷണവും വസ്ത്രവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്ന സംഘടനകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വസ്തുനിഷ്ഠമല്ലാത്ത പട്ടിക പ്രസിദ്ധീകരിച്ച് വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും ബഹുമാന്യതയെ ഹനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അറബ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും അഭിപ്രായപ്പെട്ടു. നിയമത്തിന്റെ പിൻബലമില്ലാതെ രാഷ്ട്രീയതാത്പര്യത്തെ തുടർന്നുണ്ടാക്കിയ പട്ടികയാണിതെന്നും സംഘടന പ്രതികരിച്ചു.

59 വ്യക്തികളുടെയും 12 സംഘടനകളുടെയും പേരുകളാണ് വെള്ളിയാഴ്ച സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ ഔദ്യോഗിക വാർത്താ ഏജൻസികൾ സംയുക്തമായി പുറത്തുവിട്ടത്. ഇപ്പോൾ ഖത്തറിലുള്ള പ്രമുഖ ഇസ്‌ലാമികപണ്ഡിതൻ യൂസഫ് അൽ ഖർദാവിയും പട്ടികയിൽ ഉൾപ്പെടുന്നു. ഖത്തറുമായുള്ള നയതന്ത്രബന്ധം തിങ്കളാഴ്ച വിച്ഛേദിച്ചതിനുശേഷമുള്ള ഈ രാജ്യങ്ങളുടെ സുപ്രധാന നീക്കമാണിത്. പട്ടികയിലുള്ള 18 പേർ ഖത്തറിപൗരന്മാരാണ്. ഖർദാവി ഉൾപ്പെടെ 26 പേർ ഈജിപ്തുകാരും. അഞ്ച് ലിബിയക്കാർ, മൂന്ന് കുവൈത്തികൾ, രണ്ട് ജോർദാനികൾ, രണ്ട് ബഹ്റൈനികൾ എന്നിവരും യു.എ.ഇ., സൗദി, യെമെൻ എന്നിവിടങ്ങളിൽനിന്ന് ഓരോ ആൾവീതവും ഉൾപ്പെടുന്നതാണ് പട്ടിക.

പട്ടികയിൽപറയുന്ന സംഘടനകളിൽ ചിലതിന് ഇറാന്റെ സഹായവും ലഭിക്കുന്നുണ്ട്. മുസ്ലിംബ്രദർഹുഡ്, ദായിഷ്, അൽഖായിദ തുടങ്ങിയ സംഘടനകൾക്ക് സഹായം നൽകി മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ശ്രമങ്ങൾക്ക് ഖത്തർ കൂട്ടുനിൽക്കുകയാണെന്ന് പ്രസ്താവനയിൽ ആരോപിക്കുന്നു. പട്ടികയിലുള്ള 18 ഖത്തർപൗരന്മാരിൽ പ്രമുഖ ബിസിനസ്സുകാരും രാഷ്ട്രീയനേതാക്കളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP