1 usd = 70.84 inr 1 gbp = 93.39 inr 1 eur = 78.54 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.33 inr

Dec / 2019
11
Wednesday

രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവർണറെന്ന സന്ദേശം പ്രചരിച്ചത് കാട്ടുതീ വേഗത്തിൽ; ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ പ്രചാരണം ശക്തമായി; രഘുറാമിനെ താഴെയിറക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്നു സ്ഥാപിക്കാൻ ആവേശത്തോടെ കൂടെക്കൂടി യുകെ മലയാളികളും; തെറ്റായ പ്രചാരണമെന്നും മറ്റു ജോലിയൊന്നും തേടുന്നില്ലെന്നും പ്രതികരിച്ച് രഘുറാം രാജൻ

May 06, 2018 | 11:42 AM IST | Permalinkരഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവർണറെന്ന സന്ദേശം പ്രചരിച്ചത് കാട്ടുതീ വേഗത്തിൽ; ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ പ്രചാരണം ശക്തമായി; രഘുറാമിനെ താഴെയിറക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്നു സ്ഥാപിക്കാൻ ആവേശത്തോടെ കൂടെക്കൂടി യുകെ മലയാളികളും; തെറ്റായ പ്രചാരണമെന്നും മറ്റു ജോലിയൊന്നും തേടുന്നില്ലെന്നും പ്രതികരിച്ച് രഘുറാം രാജൻ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ലോകമെങ്ങും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയപ്പോൾ ആ കുഴിയിൽവീഴാതെ ഇന്ത്യയെ പിടിച്ചു നിർത്തിയതിൽ ഒരാളുടെ പങ്കു മാത്രമാണ് എങ്ങും ചർച്ചയായത്. സാക്ഷാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയിരുന്ന രഘുറാം രാജന്റെ. അമേരിക്കയും യൂറോപ്പും ചൈനയും വരെ കുലുങ്ങിയ മാന്ദ്യം ഇന്ത്യയെ തൊടാതെ പോയപ്പോൾ സകല രാജ്യങ്ങളും ആഗ്രഹിച്ചിരിക്കും ഇതുപോലൊരു ബാങ്ക് ഗവർണറെ ലഭിക്കാൻ. എന്നാൽ ശക്തമായ രാഷ്ട്രീയ മേൽക്കോയ്മയുള്ള ഇന്ത്യൻ സംവിധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും രഘുറാം രാജന് എതിരെ നീക്കം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.

ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻ സിങ് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച രഘുറാം രാജന് ഹോങ്കോങ് യൂണിവേഴ്‌സിറ്റിയും ലണ്ടൻ ബിസിനസ് സ്‌കൂളും അടക്കമുള്ള പ്രശസ്തമായ സ്ഥാപനങ്ങൾ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോഴും രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മന്മോഹൻ സിങ്ങിന് പിന്മുറക്കാരനായി എത്തിയ നരേന്ദ്ര മോദിയുമായി പലപ്പോഴും തുറന്ന ഏറ്റുമുട്ടൽ വേണ്ടിവന്നു. അപ്പോഴാണ് രഘുറാം രാജൻ റിസർവ് ബാങ്കിന്റെ പടിയിറങ്ങിയത് എന്ന് പരസ്യമായ രഹസ്യമാണ്.

താൻ വീണ്ടും യൂണിവേഴ്‌സിറ്റി പഠന രംഗത്തേക്ക് മടങ്ങും എന്നായിരുന്നു രഘുറാം രാജൻ റിസർവ് ബാങ്കിന്റെ പടിയിറങ്ങിയപ്പോൾ വെളിപ്പെടുത്തിയത് എങ്കിലും പിന്നീട് അദ്ദേഹം പൊടുന്നനെ ചുമതലകൾ ഏറ്റെടുത്തിരുന്നില്ല. അടുത്ത കാലത്തു രാജ്യസഭയിൽ അദ്ദേഹത്തെ എത്തിക്കാനും ശ്രമം ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ താൽപ്പര്യക്കുറവിൽ ആ ശ്രമവും നടന്നില്ല.

ഇതിനിടയിൽ ഒട്ടേറെ രാജ്യങ്ങൾ അദ്ദേഹത്തിന്റെ പ്രാവീണ്യം മുതലാക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ വഴിയിൽ അദ്ദേഹത്തിന്റ മിടുക്കു മുതലാക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നു എന്ന വാർത്തക്കു ലോകമെങ്ങും വലിയ പ്രാധാന്യമാണ്. ലഭിച്ചത് സ്വാഭാവികമായും ഇന്ത്യക്കാർ ഈ വാർത്ത ആഘോഷമാക്കുകയും ചെയ്തു. മോദി വിരോധം മനസ്സിൽ സൂക്ഷിക്കുന്നവർ മോദിയുടെ തെറ്റായ നിലപാടിന് കാലം കാത്തുവച്ച മറുപടിയായി രഘുറാം രാജന്റെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കുള്ള നാമനിർദ്ദേശം കണക്കാക്കുകയും ചെയ്തു.

ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം യുകെ മലയാളികൾ ഒരു പടി കൂടി കടന്ന പ്രകടനമാണ് നടത്തിയത്. ആരോ സൂത്രശാലികൾ തയ്യാറാക്കിയ രഘുറാം രാജന്റെ ചിത്രവും പൂക്കൾ ആലേഖനം ചെയ്ത അനുമോദന സന്ദേശവും ഒക്കെയായി രാജ്യസ്‌നേഹം കാട്ടാൻ മലയാളി സമൂഹം വാട്‌സാപ്പിൽ മത്സരിക്കുക ആയിരുന്നു. തെറ്റായ സന്ദേശമാണ് എന്ന് ചൂണ്ടിക്കാട്ടിയിട്ടും പലരും അംഗീകരിക്കാൻ തയ്യാറാകാതിരുന്നതും രഘുറാം രജനിൽ ഉള്ള വിശ്വാസവും മോദിയോടുള്ള രാഷ്ട്രീയ എതിർപ്പും മൂലം ആണെന്ന് വ്യക്തം.

സാമ്പത്തിക രംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ഒട്ടേറെ പേരുടെ പാനലിൽ ആണ് രഘുറാം രാജന്റെ പേര് പ്രത്യക്ഷപ്പെട്ടത് എങ്കിലും ഇപ്പോൾ സാധ്യത പട്ടികയിൽ നിന്നും അദ്ദേത്തിന്റെ പേര് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാതെയാണ് യുകെ മലയാളികൾ രഘുറാം രാജന് വേണ്ടി പ്രചാരണം ഏറ്റെടുത്തത്. എന്നാൽ ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗവർണർ രഘുറാം രാജൻ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. കാരണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പിന്തുടരാവുന്ന നയത്തിന്റെ ഏകദേശ രൂപമാണ് രഘുറാം രാജൻ ഇന്ത്യയിൽ നടപ്പാക്കിയിരുന്നത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ പതിനായിരം കോടിയിലേറെ രൂപ തട്ടിച്ച കേസിലും സോഷ്യൽ മീഡിയ രഘുറാം രാജന്റെ പേര് ഉപയോഗിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പി ചിദംബരത്തിനും താൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് രാജൻ പറഞ്ഞതായി വാക്കുകളാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ അദ്ദേഹം തന്നെ വിശദീകരണവും നൽകിയിരുന്നു.

ഇപ്പോഴും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണായി നിയമിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തതന്നെയെന്ന സ്ഥിരീകരണവും പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത പിന്നീട് മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നെന്ന് ആൾട്ട്‌ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പ്രചരിച്ച വ്യാജവാർത്ത ശശി തരൂർ എംപിയടക്കം നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് വലിയ പ്രചാരം നേടിയത്. ഏപ്രിൽ 28ന് ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച വാർത്ത ആദ്യം വരുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണായി തെരഞ്ഞെടുക്കപ്പെട്ട രഘുറാം രാജന് അഭിനന്ദനങ്ങൾ എന്ന തരത്തിലായിരുന്നു വാർത്ത. ഈ വാർത്ത 7000ൽ അധികം തവണ ഷെയർ ചെയ്യപ്പെടുകയും രഘുറാം രാജന് പ്രമുഖരടക്കം സമൂഹമാധ്യമങ്ങളിലുടെ അഭിനന്ദനം അറിയിക്കുകയുമായിരുന്നു. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഇപ്പോഴുള്ള ജോലിയിൽ താൻ സംതൃപ്തനാണെന്നും രഘുറാം രാജൻ പ്രതികരിച്ചുവെന്നും വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. പുതിയ ജോലിക്കായി ശ്രമമൊന്നും നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രഘുറാം രാജൻ മാജിക്കിലേക്കു ബാങ്ക് ഓഫ് ഇംഗ്ലണ്ടും

തന്റെ വ്യക്തമായ സാമ്പത്തിക നിരീക്ഷണത്തിൽ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴ്‌ത്താതെ മുന്നോട്ടു നയിച്ച റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ രഘുറാം രാജന്റെ പരീക്ഷണ തന്ത്രങ്ങൾ തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും വഴികാട്ടിയായി കൂടെ നിന്നത്. പണപ്പെരുപ്പത്തെ കൈപ്പിടിയിൽ നിർത്തിയാൽ സാമ്പത്തിക വളർച്ച ഉറപ്പിക്കാം എന്നതായിരുന്നു രഘുറാം രാജൻ മാജിക്കിന്റെ കാതൽ. ഇതിനായി പലിശ നിരക്ക് അൽപം ഉയർത്തി നിർത്തുന്നതിൽ തെറ്റില്ല എന്നും അദ്ദേഹത്തിന് തെളിയിക്കായി. ഈ ഫോർമുലയുടെ ചുവടു പിടിച്ചാണ് ഒരു ദശകത്തോളം താഴ്ന്നു നിന്ന പലിശ നിരക്ക് ആദ്യമായി ഉയർത്താൻ ഏതാനും മാസം മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്.

പലിശ നിരക്ക് ഉയർന്നാൽ ജീവിത ഭാരം കൂടും എന്ന തിയറി ഒരു വശത്തു നിൽക്കെ പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അതിന്റെ ആഘാതം കുറച്ചു ജനത്തിന് ചെറിയ ആശ്വാസം നൽകാൻ കഴിയും എന്നതാണ് രഘുറാം രാജൻ ഇന്ത്യയിൽ നടത്തിയ പരീക്ഷണം വഴി ലോകം കണ്ടറിഞ്ഞത്. പ്രധാനമന്ത്രി മോദിയുമായി ഉടക്കി സ്ഥാന ത്യാഗം നടത്തിയെങ്കിലും അദ്ദേഹം പടിയിറങ്ങിയ ശേഷം ഇന്ത്യൻ വളർച്ചയിൽ പടിയായി താഴോട്ടിറക്കവും ഉണ്ടായിരിക്കുകയാണ്. ഇത് തെളിയിക്കുന്നതും രാജന്റെ വഴിയായിരുന്നു ശരിയെന്നാണ്.

അടുത്ത വർഷം ജൂണിലാണ് നിലവിലുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയുടെ കാലാവധി അവസാനിക്കുന്നത്. രഘുറാം രാജനെ പോലെ മാർക്ക് കാർണി പടിയിറങ്ങുന്നതും ഒട്ടേറെ പേർക്ക് ആശ്വാസമായി മാറിയേക്കും. ഉപദേശകരുടെ നയങ്ങൾക്ക് തല വച്ച് കൊടുക്കാതെ സ്വന്തം നയങ്ങൾ നടപ്പാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പിടിച്ചു നില്ക്കാൻ പ്രാപ്തി നല്കിയിട്ടാകും തന്റെ പടിയിറക്കം എന്ന് മാർക്ക് കാർണി പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി തെരേസ മേയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട സന്ദർഭവവും കാർണിക്കുണ്ടായി. എന്നാൽ ആ ഘട്ടത്തിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം. പലിശ നിരക്ക് കൂട്ടാൻ സർക്കാരിൽ നിന്നും സമ്മർദ്ദം ഉണ്ടായപ്പോൾ തനിക്കു തന്റെ ജോലി ചെയ്യാൻ അറിയാം എന്ന ചുട്ട മറുപടിയാണ് മാർക്ക് കാർണി നൽകിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വിദ്യയെ കഴുത്തു മുറുക്കി കൊന്ന പേയാട്ടിലെ വീട്ടിൽ പ്രേകുമാറും സുനിതയും താമസിച്ചത് ദമ്പതികളായി; ആറ് മാസത്തോളം ഇവിടെ താമസിച്ചിട്ടും നാട്ടുകാരുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല; ആളുകളെ കാണുമ്പോൾ ഇരുവരും പെട്ടന്ന് കതക് അടയ്ക്കുമായിരുന്നുവെന്ന് അയൽവാസികൾ; ചുറ്റുപാടും വീടുകൾ ഉള്ളിടത്തു വെച്ചു നടന്ന അരുംകൊലയുടെ നടുക്കം മാറാതെ അയൽവാസികൾ; കൊലപാതക വിവരം നാട്ടുകാർ അറഞ്ഞത് പൊലീസ് എത്തുമ്പോൾ മാത്രം; പ്രേംകുമാറും സുനിതയും എല്ലാവരുടെയും കണ്ണുവെട്ടിച്ചെന്ന് പേയാട്ടുകാർ
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ഡിഗ്രിക്കു പഠിക്കുന്ന മകൾക്ക് സെക്സ് എന്താന്നെന്നു പോലും അറിയില്ലെന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു; എന്നാൽ കുട്ടിയുടെ വാട്‌സാപ്പ് ചാറ്റിൽ അവൾ കണ്ടത് മറ്റൊന്ന്; അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ്; എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാർക്കും ഇഷ്ടം: ഡോ. കല എഴുതുന്നു
സഹപാഠികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഒൻപതാംക്ലാസിലെ പരിചയം സജീവമായി; 25-ാം വർഷത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കൂട്ടുകാരിയുടെ മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പം കൂട്ടുകാരൻ എത്തിയത് പ്രണയമായി; കഴുത്തിന്റെ ചികിൽസയ്ക്കായി വന്ന ഭാര്യയെ ഉറങ്ങുമ്പോൾ ശ്വാസം മുട്ടിച്ച് കൊന്ന് ഒഴിവാക്കൽ; മരണം സ്ഥിരീകരിച്ചത് നേഴ്‌സായ കാമുകി ഹൃദയമിടിപ്പ് നോക്കി: മകന്റെ രഹസ്യം ഒളിപ്പിച്ചത് പകയായെന്ന് മൊഴി; വിദ്യയെ പ്രേംകുമാറും സുനിതയും ചേർന്ന് കൊന്നതും മദ്യത്തിൽ ചതിയൊരുക്കി
സുന്ദരമ്മാളിന്റെ ആദ്യ വിവാഹത്തിലെ മകൾ; ചേർത്തലക്കാരനുമായുള്ള ആദ്യ ഒളിച്ചോട്ടത്തിലെ മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയത് അമ്മൂമ്മ; കൊച്ചുമകളുടെ കല്യാണത്തിന് അമ്മയെ വിളിച്ചത് മാതാപിതാക്കളുടെ അനുഗ്രഹം ഉറപ്പിക്കാൻ; മകളുടെ നാലാംകെട്ടുകാരനെ വീട്ടിൽ കയറ്റാൻ മടിച്ചത് 28വർഷം മുമ്പത്തെ വേദന മനസ്സിൽ നിന്ന് മായാത്തതിനാൽ; ഭാര്യയുടെ കൂടുതൽ വിവാഹങ്ങൾ പ്രേംകുമാർ അറിഞ്ഞതും കല്യാണ വീട്ടിൽ വച്ച്; വിദ്യയെ കൊലപ്പെടുത്തിയ പ്രതികാരം തുടങ്ങുന്നത് കഞ്ഞിക്കുഴിയിലെ വീട്ടിൽ
കുസാറ്റിൽ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയ അനിലയെ മരണം വിളിച്ചത് എങ്ങിനെയെന്ന് ആർക്കും അറിയില്ല; പഠനത്തിലും ജോലിയിലും ബഹു മിടുക്കിയായ മാവേലിക്കരക്കാരിയായ പെൺകുട്ടി ജർമനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കം മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും
അച്ഛന് ജോലി കാരണം ചെങ്ങന്നൂരുകാരൻ 9-ാക്ലാസുവരെ പഠിച്ചത് വെള്ളറടയിൽ; 25കൊല്ലത്തിന് ശേഷം ചെറുവാരക്കോണത്തെ സ്‌കൂൾ റീയൂണിയൻ വാടക വീട്ടിലെ അടിച്ചു പൊളിയായി; മൂന്ന് മക്കളുടെ അമ്മയും രണ്ട് കുട്ടികളുടെ അച്ഛനും ഉല്ലാസയാത്രയുമായി കറങ്ങിയത് പ്രണയം തലയ്ക്ക് പിടിച്ച്; വിദ്യയെ വില്ലയിൽ കൊണ്ടു വന്ന് കൊന്നത് മദ്യപാന പാർട്ടിക്ക് ശേഷം; ട്വിസ്റ്റായി മംഗലാപുരത്തെ പെൺവാണിഭ ലോബിയും; പ്രേംകുമാറിന്റെ കാമുകിയായ വില്ലത്തി സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടും; വിദ്യയുടേത് സിനിമയെ വെല്ലുന്ന കൊലപാതകം
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ