Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ആക്രമണത്തിൽ ചിതറിയോടിയ പ്രതിഷേധക്കാർക്ക് സ്വന്തം വീട്ടിൽ താമസം ഒരുക്കി ഇന്ത്യൻ വംശജൻ; 75 പേർക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയ രാഹുൽ ദുബൈ അമേരിക്കയിലെ ഹീറോ ആകുമ്പോൾ

പൊലീസ് ആക്രമണത്തിൽ ചിതറിയോടിയ പ്രതിഷേധക്കാർക്ക് സ്വന്തം വീട്ടിൽ താമസം ഒരുക്കി ഇന്ത്യൻ വംശജൻ; 75 പേർക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയ രാഹുൽ ദുബൈ അമേരിക്കയിലെ ഹീറോ ആകുമ്പോൾ

സ്വന്തം ലേഖകൻ

വാഷിങ്ടൻ: കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ വൻ പ്രതിഷേധമാണ് ഓരോ ദിവസവും അമേരിക്കയിൽ നടക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർ കൂട്ടത്തോടെ എത്തുമ്പോൾ ജനങ്ങളെ പ്രതിരോധിക്കാൻ പൊലീസും രംഗത്തുണ്ട്. കുരുമുളക് സ്‌പ്രേ പ്രയോഗിച്ചും തോക്ക് ചൂണ്ടിയും അവർ പ്രതിഷേധക്കാരെ വിരട്ടി ഓടിക്കുന്നു. പൊലീസ് ആക്രമണത്തിൽ ചിതറിയോടിയ പ്രതിഷേധക്കാർക്ക് സ്വന്തം വീട്ടിൽ താമസം ഒരുക്കി നൽകിയ ഇന്ത്യൻ വംശജനാണ് ഇപ്പോൾ അമേരിക്കയിലെ ഹീറോ. പൊലീസ് വിരട്ടി ഓടിച്ച 75 പേർക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയ രാഹുൽ ദുബെ എന്ന 44കാരനായ വ്യവസായി ആണ് ഇപ്പോൾ താരമായിരിക്കുന്നത്.

അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രതിഷേധകർക്ക് ഭക്ഷണം നൽകുകയും അവർ സുരക്ഷിതരാണെന്ന് അദ്ദേഹം ഉറപ്പാക്കുകയും ചെയ്തു. പൊലീസ് കുരുമുളക് സ്‌പ്രേ ഉൾപ്പെടെ പ്രയോഗിക്കാൻ തുടങ്ങിയതോടെയാണ് ചിതറിയോടിയ പ്രതിഷേധകർ രാഹുൽ ദുബെയുടെ വീട്ടിൽ അഭയം തേടിയത്. പ്രതിഷേധക്കാരെ പിടികൂടാനായി തെരുവിന്റെ രണ്ടറ്റവും പൊലീസ് അടച്ചതോടെയാണ് കുടുങ്ങിയ പ്രതിഷേധക്കാർക്ക് രാഹുൽ തുണയായത്. അൽവാരെസ് ദുബെ ട്രേഡിങ് കമ്പനിയുടെ ഉടമയായ രാഹുൽ ദുബെ തന്റെ വീടിന്റെ വാതിൽ പ്രതിഷേധക്കാർക്കായി മമലർക്കെ തുറന്നിട്ടു.

17 വർഷമായി വാഷിങ്ടണിൽ താമസിക്കുന്ന രാഹുൽ ദുബെ പ്രതിഷേധകർക്കായി മുറിയും ബാത്ത്‌റൂമും ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കി നൽകി. 'വീട്ടിൽ 75 ഓളം പേരുണ്ട്. ഇവിടെ ഒരു കുടുംബവും അമ്മയും മകളും ഉണ്ട്. ഞാൻ എന്റെ മകന്റെ മുറി നൽകി. അവർക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കുന്നു. എന്നാൽ അവർ സന്തുഷ്ടരല്ല. പക്ഷേ അവർ സുരക്ഷിതരാണ്. സത്യസന്ധമായി പറഞ്ഞാൽ, ഞാൻ ചെയ്ത കാര്യങ്ങളിൽ രണ്ടാമതൊന്ന് ആലോചിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ആൾക്കൂട്ടം ഒരു ചുഴലിക്കാറ്റ് പോലെ ഓടിക്കയറി. ആളുകളെ പിടിച്ച് അകത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹത്തിന്റെ വീട്ടിൽ അഭയം തേടിയവർ രാഹുലിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്യാൻ തുടങ്ങി. 'ഇന്നലെ രാത്രി രാഹുൽ ജീവൻ രക്ഷിച്ചു. സമാധാനപരമായ പോരാട്ടം ഉപേക്ഷിക്കാതിരിക്കാനുള്ള പ്രചോദനാത്മകമായ പ്രസംഗവും നൽകി. എന്തൊരു വ്യക്തി. നന്ദി രാഹുൽ' പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ ട്വീറ്റിൽ കുറിച്ചു. മെയ്‌ 25നാണ് മിനിയപ്പലിസിൽ 46 കാരനായ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയ്ഡിനെ പൊലീസുകാർ തെരുവിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ യുസിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലേക്കാണ് ജോർജ് ഫ്‌ളോയിഡിന്റെ മരണത്തിലെ പ്രതിഷേധം ആളിക്കത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP