Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ കനത്ത മഴ തുടരുന്നു; പലയിടത്തും പെയ്യുന്നത് ഇടിമിന്നലോടു കൂടിയ മഴ; വാദികൾ നിറഞ്ഞൊഴുകിയതോടെ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകി  

ഒമാനിൽ കനത്ത മഴ തുടരുന്നു; പലയിടത്തും പെയ്യുന്നത് ഇടിമിന്നലോടു കൂടിയ മഴ; വാദികൾ നിറഞ്ഞൊഴുകിയതോടെ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകി   

മറുനാടൻ ഡെസ്‌ക്‌

മസ്‌കത്ത്; ഒമാനിൽ കനത്ത മഴ തുടരുന്നു. അൽ ഹജർ മലനിരകളിലാണ് കനത്ത മഴ ലഭിച്ചത്. വിവിധ ഇടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത ഇടിയോട് കൂടി മഴ പെയ്തത്. നിസ്വ, ഇസ്‌കി, വാദി ഖർമ എന്നിവിടങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.

വാദികൾ നിറഞ്ഞൊഴുകിയതോടെ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകി. പലയിടങ്ങളിലും ഭാഗികമായെങ്കിലും ഗതാഗതം നിലച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തത്. അൽവുസ്തയിലും മുസന്ദം ഗവർണറേറ്റിലും നേരിയ മഴ വർഷിച്ചിരുന്നെങ്കിലും തലസ്ഥാനമായ മസ്‌കത്തിൽ കാര്യമായ കാലാവസ്ഥാ വ്യതിയാനമുണ്ടായിട്ടില്ല.

ഇബ്രിയിലും നിസ്വയിലും നിരവധി വാദികൾ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ചെറിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. മുസന്ദം, ബാതിന, ദാഖിലിയ, അൽ വുസ്ത മേഖലയിൽ മഴ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.

വാദികൾ

മരുഭൂമിയിലെ ചെറിയ തടകാങ്ങളെയാണ് വാദികളായി പറയപ്പെടുന്നത്. ഇവ കനത്ത മഴയിൽ കരകവിഞ്ഞ് ഒഴുകി മലവെള്ളപ്പാച്ചിലായി വലിയ നാശനഷ്ടങ്ങൾ വരുത്താറുണ്ട്. പൊതുവെ വാദികൾ കണ്ടുവരാറുള്ള സ്ഥലങ്ങളിൽ വിനോദ സഞ്ചാരത്തിന് ആളുകൾ ധാരാളമായി എത്താറുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP