Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശവ്വാൽ മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ഇന്ന്; കേരളത്തിൽ മാസപ്പിറവി കണ്ടില്ല; റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷം നാളെ പെരുന്നാൾ ആഘോഷിക്കും

ശവ്വാൽ മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ഇന്ന്; കേരളത്തിൽ മാസപ്പിറവി കണ്ടില്ല; റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷം നാളെ പെരുന്നാൾ ആഘോഷിക്കും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും.. തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതായി സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു. കേരളത്തിൽ ചെറിയ പെരുനാൾ നാളെയായിരിക്കും. മാസപ്പിറവി കാണാത്തതിനാൽ പെരുനാൾ ബുധനാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങളും പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു. ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷമാകും കേരളത്തിലെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക,

യു.എ.ഇ.യിലും ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാൾ. 29-നാൾ നീണ്ട റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ വിവിധയിടങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌ക്കാരം നടക്കും. ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലിം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക.

സൗദിയുടെ ഔദ്യോഗിക ഉമ്മുൽ ഖുറാ ഹിജ്രി കലണ്ടർ പ്രകാരം ചൊവ്വാഴ്ചയാണ് ശവ്വാൽ ഒന്നാണ്. മാസപ്പിറവി കണ്ടെന്നും ഇല്ലെന്നും ഓൺലൈൻ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒടുവിൽ ശനിയാഴ്ച ശവ്വാൽ ഒന്നായി സുപ്രീം കോടതി സ്ഥിരീകരിച്ചു. മെയ്‌ ആറിനാണ് ഇവിടെ റമസാൻ ആരംഭിച്ചത്.

പെരുന്നാൾ നമസ്‌കാര സമയം

അബുദാബി: രാവിലെ 5.50, അൽഐൻ: 5.44, ദുബായ് 5.45, ഷാർജ: 5.44, റാസൽഖൈമ: 5.41, ഫുജൈറ: 5.41, ഉമ്മുൽഖുവൈൻ: 5.43, അജ് മാൻ: 5.44. യുഎഇയിൽ ഫിത്‌റ് സകാത്ത് 20 ദിർഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP