Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളികൾക്ക് സഹായ ഹസ്തവുമായി ഡോ. രവി പിള്ള; കേരളത്തിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വൺവേ ടിക്കറ്റ്; അർഹതപ്പെട്ടവർക്ക് സഹായം നൽകുന്ന തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിൽ അത്ഭുതം തോന്നുന്നുവെന്നും രവി പിള്ള

യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളികൾക്ക് സഹായ ഹസ്തവുമായി ഡോ. രവി പിള്ള; കേരളത്തിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വൺവേ ടിക്കറ്റ്; അർഹതപ്പെട്ടവർക്ക് സഹായം നൽകുന്ന തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിൽ അത്ഭുതം തോന്നുന്നുവെന്നും രവി പിള്ള

മറുനാടൻ ഡെസ്‌ക്‌

മനാമ: യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളികൾക്ക് സഹായത്തിന്റെ കരങ്ങൾ നീട്ടി പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ. രവി പിള്ള. ഓഗസ്റ്റ് ഒന്നു മുതലാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതോടെ നൂറുകണക്കിന് ആളുകളാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നത്. പൊതുമാപ്പിന് പിന്നാലെ കേരളത്തിലേക്ക് തിരികെ വരുന്ന മലയാളികൾക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗജന്യ വൺവേ ടിക്കറ്റ് നൽകാനാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോർക്കാ റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിക്ക് കഴിഞ്ഞദിവസം കൈമാറി.

ടിക്കറ്റിന് അർഹതയുള്ളവർ ദുബായിൽ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ആർ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം. അർഹതപ്പെട്ടവർക്ക് സഹായം നൽകിയും മറ്റുള്ള രീതിയിലും ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന തന്നെക്കുറിച്ച് അപവാദപ്രചാരണങ്ങൾ പ്രചരിക്കുന്നതിൽ അദ്ഭുതം തോന്നുന്നെന്ന് ഡോ. രവി പിള്ള പറഞ്ഞു. ബഹ്റൈനിൽ ജല വൈദ്യുത മന്ത്രാലയം താൻ ഏറ്റെടുത്തെന്ന രീതിയിൽ പ്രചാരണങ്ങൾ നടക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ജലവൈദ്യുത മന്ത്രാലയം സർക്കാർ നേരിട്ടു നടത്തുന്നതാണെന്നും ബഹ്റൈനിലും അങ്ങനെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP