Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്ക് സന്തോഷമേകി ഖത്തർ റിയാലിന്റെ മൂല്യം ഉയരുന്നു; ഒരു റിയാലിന് 19.60 രൂപയായി ഉയർന്നതോടെ പണമയക്കാനും എക്‌സേഞ്ചുകളിൽ തിരക്ക്

പ്രവാസികൾക്ക് സന്തോഷമേകി ഖത്തർ റിയാലിന്റെ മൂല്യം ഉയരുന്നു; ഒരു റിയാലിന് 19.60 രൂപയായി ഉയർന്നതോടെ പണമയക്കാനും എക്‌സേഞ്ചുകളിൽ തിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: പ്രവാസികൾക്ക് സന്തോഷം നൽകി ഖത്തർ റിയാലിന്റെ മുല്യം കൂടുന്നു. ബുധനാഴ്‌ച്ച ഒരു റിയാലിന് 19.35 ഇന്ത്യൻ രൂപയായിരുന്നത് ഇന്നലെ വിപണി അവസാനിക്കുമ്പോൾ 19.60 രൂപയായി. മാസത്തിലെ ആദ്യ ആഴ്‌ച്ചയിൽ ലഭിക്കുന്ന മികച്ച നിരക്ക് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. ഏറെ നാളുകൾക്ക് ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 19ലേക്കു പ്രവേശിച്ചത്.

യുഎസ് ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനമാണു റിയാലുമായുള്ള വിനിമയ മൂല്യം ഉയരാൻ കാരണം. മാസാദ്യത്തിൽ ഒട്ടുമിക്ക പ്രവാസികൾക്കും വേതനം ലഭിച്ച സമയമാണെന്നതിനാൽ വിനിമയ മൂല്യത്തിലെ വർധന നാട്ടിലേക്കു പണം അയക്കുന്ന പ്രവാസികൾക്ക് ഗുണകരമാകും. വാരാന്ത്യം, നിരക്ക് വർധന, വേതന സമയം എന്നിവയെല്ലാം കൊണ്ട് ഏതാനും ദിവസങ്ങളായി എക്സ്ചേഞ്ചുകളിൽ നാട്ടിലേക്കു പണം അയക്കാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്.

ഓഹരി വിപണി ഇനി തിങ്കളാഴ്ചയെ പ്രവർത്തിക്കുകയുള്ളുവെന്നതും പ്രവാസികൾക്ക് പ്രയോജനകരമാകും. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ വിനിമയ നിരക്ക് 19 രൂപ 60 പൈസ എത്തി നിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ നിരക്കിൽ മാറ്റമുണ്ടാകില്ല. ശനി, ഞായർ ദിവസങ്ങളിൽ നാട്ടിലേക്കു പണം അയക്കുന്നവർക്ക് 19.40-19.60 നിരക്ക് ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP