Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യാ ഭർത്താക്കന്മാരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും സൗദിയിലെ ഹോട്ടലിൽ ഒരു മുറിയിൽ കഴിയാം; വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള സൗദിയിലെ പുതിയ പരിഷ്‌കാരം ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ച്; മുഹമ്മദ് ബിൽ സൽമാന്റെ കീഴിൽ അടിമുടി മാറുന്ന സൗദിയെ കണ്ട് കണ്ണ് തള്ളി ലോകം

ഭാര്യാ ഭർത്താക്കന്മാരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും സൗദിയിലെ ഹോട്ടലിൽ ഒരു മുറിയിൽ കഴിയാം; വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള സൗദിയിലെ പുതിയ പരിഷ്‌കാരം ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ച്; മുഹമ്മദ് ബിൽ സൽമാന്റെ കീഴിൽ അടിമുടി മാറുന്ന സൗദിയെ കണ്ട് കണ്ണ് തള്ളി ലോകം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയിലെ പരിഷ്‌കാരങ്ങൾ കണ്ട് കണ്ണ് തള്ളി നിൽക്കുകയാണ് ലോകം. അടുത്ത കാലത്ത് വരെ കടുത്ത നിയന്ത്രണങ്ങൾക്ക് പേര് കേട്ട സൗദി ഇപ്പോൾ എല്ലാ നിയമങ്ങളിലും നിയന്ത്രണങ്ങളിലും അയവ് വരുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഭാര്യാഭർത്താക്കന്മാർ അല്ലെങ്കിൽപ്പോലും വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടലിൽ ഒരു മുറിയിൽ കഴിയാമെന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്.

വിദേശ സഞ്ചാരികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദേശികളെ ആകർഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ തുടങ്ങിയതിനു പിന്നാലെയാണ് സൗദിയുടെ ഈ നീക്കം. വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമെന്ന നിലയ്ക്കാണ് സൗദിയിൽ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കുന്നതിന് വിലക്കുള്ളത്. കാലങ്ങളായി നിലനിന്നിരുന്ന വിലക്ക് വിദേശികൾക്കു മാത്രമായി ഇപ്പോൾ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനു വേണ്ടിയാണെന്നാണ് പറയുന്നത്. ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് കമ്മീഷനാണ് സൗദി പത്രമായ ഒകാസ് വഴി ഇക്കാര്യം സ്ഥിരീകരിച്ചത്.

'ഹോട്ടലിൽ പ്രവേശിക്കുന്നതിനു മുൻപ് ബന്ധം തെളിയിക്കുന്ന രേഖകളോ ഫാമിലി ഐ.ഡിയോ എല്ലാ സൗദിക്കാരും നൽകണം. പക്ഷേ ഇത് വിദേശ സഞ്ചാരികൾക്ക് ബാധകമല്ല. ചെക്ക്-ഇൻ ചെയ്യുന്ന സമയം ഐ.ഡി നൽകിയാൽ സൗദി സ്വദേശികളായ സ്ത്രീകൾക്ക് ഹോട്ടലിൽ താമസിക്കാൻ കഴിയുംമെന്നും കമ്മീഷൻ അറിയിച്ചു. സൗദിയിൽ കഴിഞ്ഞ ദിവസമാണ് 'ഓൺ അറൈവൽ വിസ' സംവിധാനം നിലവിൽ വന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും 49 വികസിത രാജ്യങ്ങൾക്കാണ് ഇതു നൽകുക.

300 റിയാൽ വിസ നിരക്കും 140 റിയാൽ യാത്രാ ഇൻഷുറൻസും ഉൾപ്പെടെ 440 റിയാൽ നൽകിയാൽ ഓൺ അറൈവൽ വിസയെടുക്കാം. ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേ ഇതു നൽകൂവെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഓൺലൈനായോ വിമാനത്താവളത്തിൽ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിലാണ് ഇതിനായി മെഷീനുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഇസ്ലാം ഇതര വിശ്വാസികൾക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമുണ്ടാവില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നവർക്ക് ആറുമാസമാണ് സൗദിയിൽ താമസിക്കാനാകുക. പക്ഷേ മൂന്ന് മാസം കഴിയുമ്പോൾ റീ എൻട്രി നിർബന്ധമാണ്. അരാംകോയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും എണ്ണപ്പാടത്തിനും നേരെയുണ്ടായ ആക്രമണത്തിനു ശേഷം സാമ്പത്തികരംഗത്തേറ്റ തിരിച്ചടിയിൽ നിന്ന് മോചിതരാകാൻ വേണ്ടിയാണ് സൗദി ഓൺ അറൈവൽ വിസ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP