Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എണ്ണപ്പനകൾ ഗർഭം ധരിക്കുന്ന നാട്ടിൽ ബാങ്ക് വിളിമുഴങ്ങുന്നത് മലയാളിയായ പതിനാലുകാരന്റെ മധുരസ്വരത്തിൽ; റിയാദിലെ പരമ്പരാഗത മസ്ജിദിൽ ഇമാമായി താത്കാലിക ചുമതലയേറ്റ് പത്തനംതിട്ട സ്വദേശിയുടെ മകൻ ആദിൽ; മറുനാട്ടിൽ മലയാളികളുടെ അഭിമാനമായി മാറിയ ഒൻപതാം ക്ലാസുകാരൻ

എണ്ണപ്പനകൾ ഗർഭം ധരിക്കുന്ന നാട്ടിൽ ബാങ്ക് വിളിമുഴങ്ങുന്നത് മലയാളിയായ പതിനാലുകാരന്റെ മധുരസ്വരത്തിൽ; റിയാദിലെ പരമ്പരാഗത മസ്ജിദിൽ ഇമാമായി താത്കാലിക ചുമതലയേറ്റ് പത്തനംതിട്ട സ്വദേശിയുടെ മകൻ ആദിൽ; മറുനാട്ടിൽ മലയാളികളുടെ അഭിമാനമായി മാറിയ ഒൻപതാം ക്ലാസുകാരൻ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: റിയാദിലെ പരമ്പരാഗത മസ്ജിദിൽ ഇമാമായി ചുമതലയേറ്റു പതിനാലുകാരനായ മലയാളി യുവാവ്. ബത്ഹ കേരള, യമനി മാർക്കറ്റുകൾക്ക് സമീപമുള്ള മസ്ജിദിൽ ഇമാമിന്റെ പകരക്കാരനായി ഒരു മാസത്തേക്ക് ചുമതലയേറ്റത് റിയാദ് അൽ ആലിയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദിലാണ്.

റിയാദിലെ സാമൂഹിക പ്രവർത്തകൻ പത്തനംതിട്ട സ്വദേശി ഹുസൈൻ താന്നിമൂട്ടിലിന്റെ മകൻ ആദിൽ ഹുസൈൻ എന്ന മിടുക്കൻ ഇത്ര ചെറുപ്പത്തിലെ ഇമാമായി വലിയ ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ ത്രില്ലിലാണ്. യമനി പൗരനായ ഇമാം റഷാദി വാർഷിക അവധിയിലായതിനാൽ രണ്ടാഴ്ചത്തേക്കുള്ള താൽക്കാലിക ചുമതലയാണെങ്കിലും സുബ്ഹി മുതൽ ഇഷാ വരെ എല്ലാ നമസ്‌കാരങ്ങളുടെയും നേതൃത്വം ആദിലിന് തന്നെ. സ്‌കൂൾ അവധിയായതോടെ പള്ളിയിലെ ചുമതലക്കാരനായ ഇമാം റഷാദിയുടെ അഭ്യർത്ഥന പ്രകാരം എല്ലാ വിധ ചിട്ടയോടും കൂടി പള്ളിയുടെ മുഴുവൻ അധികാരവും ഈ പതിനാലുകാരൻ ഏറ്റുവാങ്ങുകയായിരുന്നു.

സുബ്ഹിക്ക് പുലർച്ചെ മൂന്നിന് ഉണർന്ന് പിതാവിനോടൊപ്പം ഫ്‌ളാറ്റിൽനിന്ന് 300 മീറ്റർ അകലെയുള്ള പള്ളിയിലെത്തും. ബാങ്കുവിളിക്കുന്നതും ആദിലാണ്. ഇമാം റോളിലേക്ക് ആദിലിന്റെ കടന്നുവരവ് വളരെ യാദൃശ്ചികമായാണെന്നാണ് പിതാവ് പറയുന്നത്. റിയാദിൽ ഒരു സംഘടന നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ ഇമാം റഷാദി വിധികർത്താക്കളിൽ ഒരാളായിരുന്നു. മത്സരത്തിൽ വിജയിയായ ആദിലിന്റെ പാരായണം റഷാദിക്ക് നന്നെ പിടിച്ചു. പിന്നീട് പള്ളിയിൽ വെച്ച് കണ്ടപ്പോൾ കൂടുതൽ പരിചയപ്പെട്ടു. ബാങ്കുവിളിക്കാൻ ഒരു അവസരം തരുമോ എന്ന് അവൻ ചോദിച്ചു. സന്തോഷത്തോടെ ഇമാം അതിന് അനുവദിച്ചു. അടുത്ത ബാങ്ക് അവന്റെ മധുര ശബ്ദത്തിൽ മുഴങ്ങി.

അന്ന് മഗ്‌രിബിന് തോബ് (അറബി പാരമ്പര്യ വേഷം) ധരിച്ചുവരാൻ ഇമാം ആവശ്യപ്പെട്ടു. അങ്ങനെയെത്തിയപ്പോൾ മഗ്‌രിബിന് തന്നെ ഇമാമായി നിറുത്തി. ഇഷാ നമസ്‌കാരത്തിലും അവസരം നൽകി. ഇക്കഴിഞ്ഞ റമദാൻ 22നായിരുന്നു ഈ സംഭവം. ശേഷം ഇടയ്‌ക്കെല്ലാം അവസരങ്ങൾ കിട്ടി. റമദാൻ അവസാനത്തെ ഒരാഴ്ച തറാവീഹ് നമസ്‌കാരത്തിന്റെ ഇമാമുമാക്കി. റമദാൻ കഴിഞ്ഞപ്പോൾ ആഴ്ചയിൽ മൂന്നുദിവസം മഗ്‌രിബിനും ഇഷാക്കും ഇമാമാക്കി. പകൽ സ്‌കൂളിൽ പോകേണ്ടതുള്ളതുകൊണ്ടായിരുന്നു അങ്ങനെ. ഈ മാസം 17ന് ഇാമം അവധി പ്രമാണിച്ച് നാട്ടിൽ പോയി. അതിന് തൊട്ടുമുമ്പ് ആദിലിന്റെ പിതാവിനെ വിളിച്ച്, താൻ അവധിക്ക് പോകുമ്പോൾ മകനെ ഇമാമാക്കാൻ അനുവാദം ചോദിച്ചു. സ്‌കൂൾ അവധി കൂടിയായതിനാൽ സന്തോഷപൂർവം മകനും പിതാവും അത് സ്വീകരിച്ചു.

ജൂലൈ 31വരെയാണ് ഈ താൽക്കാലിക ചുമതല. മസ്ജിദിന്റെ മുഴുവൻ ചുമതലയുമാണ്. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അതിനുള്ള അനുമതിയും ഇമാം വാങ്ങി നൽകിയിട്ടുണ്ട്. മുഅദ്ദീനായിരുന്ന യമനി പൗരൻ ഏതാനും മാസം മുമ്പ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ച ശേഷം ഇമാം തന്നെയാണ് ബാങ്കു വിളിച്ചിരുന്നത്. ഇപ്പോൾ അത് കൂടി ആദിലിന്റെ ചുമതലയിലായി. പത്തനംതിട്ട ഹോളി ഏഞ്ചൽസ് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ഉമ്മ സബീനയോടും പെങ്ങൾ ഹനാന ഹുസൈനോടുമൊപ്പം (ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിനി, ജാമിഅ നദ്‌വിയ എടവണ്ണ) റിയാദിൽ ബാപ്പയുടെ അടുത്തെത്തിയത്.

11 വയസുള്ളപ്പോൾ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സന്റെറിന് കീഴിലുള്ള തഹ്ഫീദുൽ ഖുർആൻ കോഴ്‌സ് ആദ്യ ബാച്ചിലെ ആദ്യ വിദ്യാർത്ഥിയും ഖുർആൻ മനഃപാഠമാക്കി പൂറത്തിറങ്ങിയ ആദ്യത്തെയാളുമായി. പതിനൊന്നര മാസം കൊണ്ടാണ് ആ നേട്ടം സ്വന്തമാക്കിയത്. ഇതേ സലഫി മദ്‌റസയിൽ ഏഴാം ക്ലാസ് മത വിദ്യാഭ്യാസവും പൂർത്തിയാക്കി. പാഠ്യേതര വിഷയങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള ആദിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കരാട്ടെ പരിശീലനവും നടത്തുന്ന മിടുക്കൻ ഉയർന്ന ബെൽറ്റുകളും നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP