Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടുതൽ നിയന്ത്രണങ്ങളുമായി സൗദി; 19 മേഖലകളിൽ കൂടി വിദേശികളെ ഒഴിവാക്കുന്നു; അനേകായിരം മലയാളികൾക്ക് മടങ്ങേണ്ടി വരും

കൂടുതൽ നിയന്ത്രണങ്ങളുമായി സൗദി; 19 മേഖലകളിൽ കൂടി വിദേശികളെ ഒഴിവാക്കുന്നു; അനേകായിരം മലയാളികൾക്ക് മടങ്ങേണ്ടി വരും

റിയാദ്: വിദേശ തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കി സൗദി അറേബ്യ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കി. വിദേശതൊഴിലാളികൾക്ക് 19 മേഖലകളിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതു സൗദി തൊഴിൽ മന്ത്രാലയം വിലക്കി. പുതുതായി നിയമനം നടത്തുന്നതും വർക്ക് പെർമിറ്റ് നൽകുന്നതും മന്ത്രാലയം നിർത്തി. ആയിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കുന്നതാണ് നടപടി. വിദേശതൊഴിലാളികൾക്കു പകരം ഈ മേഖലകളിൽ സൗദി പൗരന്മാരെ നിയമിച്ച് സ്വദേശിവത്കരണം നടപ്പാക്കുകയാണു ലക്ഷ്യം.

ഡിപ്ലോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴിൽ കരാറുകൾ പുതുക്കി നൽകേണ്ടെന്നു നിർദ്ദേശം നൽകിയതിനു പിന്നാലെയാണു കൂടുതൽ തൊഴിൽമേഖലകളിലേക്കു സ്വദേശിവത്കരണ നടപടികൾ വ്യാപിപ്പിക്കുന്നത്. ലേബർ ഓഫീസുകളിൽനിന്ന് നൽകുന്ന വർക്ക് പെർമിറ്റ് ഇല്ലാതെ ജവാസാത്തിൽ(പാസ്‌പോർട്ട് വിഭാഗം)നിന്ന് ഇഖാമ(താമസാനുമതി രേഖ) ലഭിക്കില്ല. ഇഖാമ പുതുക്കുന്നതിനു മുൻപായി വർക്ക് പെർമിറ്റ് പുതുക്കണം. എന്നാൽ, 19 പ്രഫഷനുകളിൽ വിദേശതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് എന്നുമുതൽ നിലവിൽവരുമെന്നു തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

സീനിയർ ഹ്യൂമൻ റിസോഴ്‌സ് മാനേജർ, തൊഴിലാളികാര്യ മാനേജർ, തൊഴിൽകാര്യ മാനേജർ, പഴ്‌സണൽ മാനേജർ, പഴ്‌സണൽകാര്യ വിദഗ്ധൻ, പഴ്‌സണൽകാര്യക്ല ർക്ക്, റിസപ്ഷൻക്ല ർക്ക്, ഷിഫ്റ്റ് റൈറ്റർ, ഹോട്ടൽ റിസപ്ഷൻക്ല ർക്ക്, കംപ്ലയിന്റ് റൈറ്റർ, പേഷ്യന്റ് റിസപ്ഷൻക്ല ർക്ക്, കാഷ്യർ, പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡ്, ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മാണ വിദഗ്ധൻ, ലേഡീസ് ഷോപ്പ് ജീവനക്കാരികൾ, കസ്റ്റംസ് കിയറൻസ് വിദഗ്ധൻ തുടങ്ങിയ ജോലികളിൽനിന്നാണു വിദേശികളെ പൂർണമായും ഒഴിവാക്കുന്നത്.

സൗദി യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ വിസ അനുവദിക്കുന്നതിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും വിലക്കേർപ്പെടുത്തിയതെന്നു സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഈ 19 മേഖലകളിൽ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ എന്നു തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശികളായ ജി.എൻ.എം. നഴ്‌സുമാരെ പിരിച്ചുവിടുമെന്നു സൗദി ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഡിപ്ലോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴിൽ കരാറുകൾ പുതുക്കി നൽകില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം ആശുപത്രികൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി. കരാർ അവസാനിക്കുന്ന മുറയ്ക്ക് ജനറൽ നഴ്‌സുമാരുടെ സേവനം അവസാനിപ്പിക്കും. ബിരുദധാരികളായ നഴ്‌സുമാരുടെ കരാർ മാത്രമേ പുതുക്കിനൽകൂ. മലയാളികളടക്കം ആയിരക്കണക്കിനു നഴ്‌സുമാർക്കു തൊഴിൽ നഷ്ടമാകുന്ന തീരുമാനമാണ് ഇത്.

എന്നാൽ സൗദി സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ഇടപെടാൻ ഇന്ത്യൻ സർക്കാരിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരവുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP